Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

അവസാനം കോടതിയും ചോ​ദിക്കുന്നു, ‘നമുക്കും വേണ്ടേ എയിംസ്’

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും ഓരോ കേന്ദ്ര മന്ത്രിമാർ കേരളം സന്ദർശിക്കുമ്പോഴും മുടക്കമില്ലാതെ പതിവായി കേൾക്കുന്ന ഒരു ചർച്ചയാണ് കേരളത്തിലെ എയിംസ്. യു.പി.എ സർക്കാരിന്റെ കാലം മുതൽ തുടങ്ങിയിരുന്നു കേരളത്തിന്റെ എയിംസ് സ്വപ്നം. എല്ലാ സംസ്ഥാനത്തും എയിംസ് ആരംഭിക്കുകയെന്ന സർക്കാർ നയത്തിൽ കേരളവും വലിയ പ്രതീക്ഷയിലായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പതിനാല് ജില്ലകളുടെ പേരും വന്നുപോയി, ഇനിയുള്ളത് അറബിക്കടലാണ്. പിന്നീട് കേന്ദ്രത്തിലും കേരളത്തിലും സർക്കാരുകൾ മാറി മാറി വന്നു, വാഗ്ദാനങ്ങൾ വീണ്ടുമെത്തി. […]
Read more

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ തമ്മിൽ കനത്ത പോരാട്ടം നടക്കാൻ തയ്യാറെടുക്കുന്ന ഒരു മണ്ഡലം തന്നെയാണ് ഇടുക്കി. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടും, ചത്താലും വിട്ടുകൊടുക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാടും ഇപ്പോൾ വലിയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. വലത് മണ്ഡലമെങ്കിലും എന്നും തനിക്കൊപ്പം നിൽക്കുന്ന […]
Read more

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴും കൊവിഡ് പോലുള്ള മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോഴും കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച് വികസന വഴികൾ തുറന്നുകാണിക്കുന്നതിൽ കിഫ്ബി ഒരു പരിധി വരെ വിജയിച്ചുവെന്ന് സമ്മതിച്ചു കൊടുക്കാം. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, […]
Read more

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്. ഈ സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നിന്ന് അന്നേ ദിവസം മറ്റനേകം ആളുകളും ഭക്ഷണം കഴിച്ചിരുന്നു. അപ്പോൾ എന്താണ് സംഭവിച്ചത്? കണവയും ഞണ്ടും ജീവനെടുക്കുമോ? ചെമ്മീൻ കഴിച്ചാൽ വയറിന് പണി കിട്ടുമോ? കക്കയ്ക്കൊപ്പം നാരങ്ങാനീരോ വെള്ളമോ കുടിച്ചാൽ മരിച്ചു പോകുമോ? അങ്ങനെ […]
Read more

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ് മാളുകളിലും ചില സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ബില്ലിങ്ങിനൊപ്പം ഫോൺ നമ്പർ ചോദിക്കുന്ന പരിപാടിയുണ്ട്, ഇത് കൊടുക്കാതിരിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന കോടതി വിധിയും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അപ്പോൾ ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തം. ഒരാളുടെ വ്യക്തി വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് കൃത്യമായ […]
Read more

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ ആണ് പദ്ധതിയുടെ പ്രധാന മാർഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിർദിഷ്ട പാത കടന്നുപോകുന്നണ്ട്. ആ സ്വപ്നത്തിന് പതിയെ ചിറകുകൾ മുളയ്ക്കുകയാണിപ്പോൾ. പദ്ധതിയുടെ ഭാ​ഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി […]
Read more

കേരളത്തിന്റെ പൗരത്വം: എന്താണ് നേറ്റിവിറ്റി കാർഡ്

കഴിഞ്ഞ ദിവസം വാർത്തകളിൽ കേട്ട പേരായിരിക്കും കേരള നേറ്റിവിറ്റി കാർഡ്. മന്ത്രി കെ രാജൻ ഇത് നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് സം​ഗതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖകളിൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് മുന്നിലേക്കാണ് കേരളത്തിന്റെ കാർഡ് കൂടി വരുന്നത്. പ്രത്യേക പൗരത്വ രേഖയിറക്കാൻ കേരളമെന്താ വേറെ രാജ്യമാണോ? എന്താണ് പുതിയ കേരള നേറ്റിവിറ്റി കാർഡ്? ആർക്കൊക്കെ ഇത് ലഭിക്കും? കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടികളിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനും […]
Read more

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ കണ്ടാൽ. പിസി ജോർജ് മുതൽ സാബു ജേക്കബ് വരെ ആരേയും കൂടെക്കൂട്ടും. ഇത്തവണ ഒരുപക്ഷേ പൊടിപാറുന്നത് മധ്യകേരളത്തിലെ പോരാട്ടങ്ങളായിരിക്കും. എൻഡിഎയുടെ കൊച്ചിയിലെ പ്രത്യേക ഓഫീസ് കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. മാർച്ച് ആറിന് പ്രധാനമന്ത്രിയും കേരളത്തിലേക്ക് എത്തുന്നുണ്ട്. അമ്പലങ്ങളുടെ […]
Read more

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്. എന്നാൽ, ഇത്തവണ സുരേഷ് ഗോപി വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ വോട്ടർ പട്ടികയിലെ വിലാസ മാറ്റം കൊണ്ടാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വിലാസം മാറുന്ന സുരേഷ് ഗോപിയുടെ ഈ ‘മാറ്റത്തെ’ പരിഹസിച്ചുകൊണ്ട് […]
Read more

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും യുഡിഎഫിലുമുള്ള രൂക്ഷമായ തർക്കങ്ങൾ പൊട്ടിത്തെറിക്ക്‌ ഇടയാക്കുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനാർഥി നിർണയചർച്ചയും പ്രഖ്യാപനവും നീട്ടിവെച്ചിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ആദ്യ പട്ടിക 25ന്‌ മുന്പ്‌ പുറത്തുവിടുമെന്നായിരുന്നു കോൺഗ്രസ് നേതാക്കന്മാരുടെ ആദ്യ പ്രഖ്യാപനം. സിറ്റിങ്‌ സീറ്റിലേതുൾപ്പെടെ 50 പേരുടെ പട്ടിക സ്‌ക്രീനിങ് […]
Read more
Advertisement
WhiteswanTV Footer