Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

ഇനിയെങ്കിലും മാറിക്കൂടെയെന്ന് യുവനിര, ഒഴിയില്ലെന്ന് ശശീന്ദ്രനും; NCPയിലെ ഗ്രൂപ്പ് നാടകങ്ങള്‍

നേതാക്കള്‍ ഒരു വഴിക്ക്, അണികള്‍ മറ്റൊരു വഴിക്ക്.. തങ്ങള്‍ തീരുമാനിക്കുന്ന വഴിയേ അണികള്‍ നീങ്ങണമെന്ന് തലമുതിര്‍ന്ന നേതാക്കള്‍ വാശിപിടിക്കുമ്പോള്‍ ഏഴ് തവണ മത്സരിച്ചവരൊക്കെ, അത് മന്ത്രിയായാലും, ഒന്ന് മാറിത്തരാമോയെന്ന് പാര്‍ട്ടിയിലെ യുവനിരയും ചോദിച്ചുതുടങ്ങി. അതിന് ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പിസി ചാക്കോയുടെ പരോക്ഷ പിന്തുണയും. ഇതാണ് നിലവില്‍ കേരളത്തിലെ എന്‍സിപിയുടെ അവസ്ഥയെന്ന് പറയാം. പഴയ വിശ്വസ്തന്‍ തന്നെ പാളയത്തില്‍ പടയൊരുക്കുന്ന വെല്ലുവിളി ഒരുവശത്ത്. ഈ വിഭാഗീയതകള്‍ മടുത്ത് മുന്നണിയില്‍ നിന്ന് ആകെ കിട്ടുന്ന മൂന്ന് സീറ്റിലൊരെണ്ണം സിപിഎം […]
Read more

ഇറാനെ ഇളക്കിമറിച്ച ഒരു പെണ്‍കുട്ടി; മരണം കൊണ്ട് വിപ്ലവം രചിച്ച മഹ്‌സ അമിനി

പശ്ചിമേഷ്യയിലാകെ യുദ്ധഭീതം കൊടുമ്പിരി കൊള്ളുകയാണ്. യുദ്ധം തുടങ്ങിയ അന്ന് മുതല്‍ ഇറാനുമായി ബന്ധപ്പെട്ട് നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന ചില പേരുകളും സംഭവങ്ങളുമുണ്ട്- ആയത്തുള്ള അലി ഖമനേയി, മകന്‍ മൊജ്തബ ഹൊസൈനി, ഇറാനിയന്‍ വിപ്ലവം, ജിന മഹ്‌സ അമിനി…. അതെ, ഇറാനെന്ന മഹാരാഷ്ട്രത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത ഒരു 22കാരി പെണ്‍കുട്ടി- ജിന മഹ്‌സ അമിനി. ഇപ്പോള്‍ ഇറാന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ആ പേരും അതുണ്ടാക്കിയ വിപ്ലവവും. ഒരുപക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി […]
Read more

ശശി ചാടിയാല്‍ മുട്ടോളം…. വിമത നീക്കത്തില്‍ സിപിഎം ഭയക്കേണ്ടതുണ്ടോ?

ആദ്യം ജി സുധാകരന്‍, പിന്നെ പികെ ശശി… തെരഞ്ഞെടുപ്പ് മൂക്കിന് തുമ്പിലെത്തി നില്‍ക്കെ കാലുമാറുന്ന നേതാക്കള്‍ സിപിഎമ്മിന് തെല്ലൊരു ക്ഷീണം നല്‍കുകയാണ്. സുധാകരന്റേത് വിമത ശബ്ദമാണെങ്കില്‍ പികെ ശശിയുടേത് കാല് മാറ്റം തന്നെയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളേറെയായി അനഭിമതരായ, നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനമില്ലാത്ത ഇരുവരുടേയും ചുവടുമാറ്റം സിപിഎമ്മിനെ അത്രകണ്ട് ബാധിക്കാനിടയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയുടെ പോക്ക് ഒരുപക്ഷേ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ പറയുന്ന ഡയലോഗ് […]
Read more

ബല്‍റാമിന്റെ ഏകാധിപത്യവും പുതിയ ഗ്രൂപ്പ് കളികളും; കോണ്‍ഗ്രസില്‍ പടയൊരുക്കം

തെരഞ്ഞെടുപ്പിലേക്ക് ദൂരം കുറഞ്ഞു വരുന്നതിനൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളും തലപൊക്കി തുടങ്ങിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസുകളും പിന്നാലെ ഷാഫിയുടെ നോമിനിയായി രമേഷ് പിഷാരടിയുടെ വരുവും പുകിലുകളും നിറഞ്ഞ് കുറച്ച് ദിവസങ്ങളായി പാലക്കാട് ജില്ലയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്ന്. ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗ്രൂപ്പ് കളികളും പോരുകളും തൊഴുത്തില്‍ കുത്തുകളും പുത്തരിയല്ലാത്ത കോണ്‍ഗ്രസില്‍ പുതിയ നായകന്‍ മുന്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമാണ്. ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് […]
Read more

പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍; ആരാണ് മൊജ്തബ ഹുസൈനി?

വലിയൊരു രാഷ്ട്രിയ ഭരണമാറ്റത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. നീണ്ട 36 വര്‍ഷം ഇളക്കമില്ലാതെയിരുന്ന രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് പുതിയൊരു മുഖമെത്തുകയാണ്. ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ( ഐആര്‍ജിസി […]
Read more

തവനൂരിൽ ഭരണം നിലനിർത്താനൊരുങ്ങി സിപിഎം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിമ്മിൽ പ്രധാന ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് ഉള്ളത്. വർഷാവർഷങ്ങളായി ഇടത് കോട്ടയായ തവനൂരിലേക്കാണ് ഇപ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. സിപിഎമ്മിൽനിന്നുള്ള സമ്മർദം ഉയർന്നതോടെ തവനൂരിൽ കെ.ടി. ജലീൽ തന്നെ വീണ്ടും അങ്കത്തിനിറങ്ങുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. പാർട്ടി നടത്തിയ സർവേയിലും മറ്റു പഠനങ്ങളിലും ജലീലിന് തന്നെയാണ് തവനൂരിൽ വിജയം ഉണ്ടാക്കാൻ കഴിയുവെന്ന് ബോധ്യപ്പെട്ടതോടെ സംസ്ഥാനസമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയതായാണ് പുറത്ത് വരുന്ന വാർത്ത. കഴിഞ്ഞദിവസങ്ങളിൽ സിപിഎം നേതൃനിരയിലുള്ള പലരും ജലീലുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. മത്സരരംഗത്തേക്കില്ലെന്ന് […]
Read more

ശൈലജ പേരാവൂരിലേക്ക്, ശ്യാമളയ്ക്ക് ആദ്യ അങ്കം; കണ്ണൂരിലെ ചിത്രം തയ്യാര്‍

കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തിക്കൊണ്ട്, പേരാവൂർ മണ്ഡലം ഒരിക്കൽ കൂടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി മാറുകയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ തന്റെ രാഷ്ട്രീയ വളർച്ചയുടെ ആദ്യ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിച്ച പേരാവൂരിലേക്ക് വീണ്ടും ജനവിധി തേടി എത്തുന്നു എന്നത് വെറുമൊരു സ്ഥാനാർത്ഥി നിർണ്ണയമല്ല, മറിച്ച് വടക്കൻ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിക്കാൻ പോന്ന തന്ത്രപരമായ നീക്കമാണ്. മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സാഹചര്യത്തിൽ, പാർട്ടി […]
Read more

BJPയെ പേടി, നില്‍ക്കാന്‍ ആളില്ല; സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോളിളക്കമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധ്യതയുള്ള മണ്ഡലങ്ങളെ കൃത്യമായി പഠിച്ച് അവിടെ സജീവമാണ് ബിജെപി. അത്തരത്തില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ബിജെപിയെ സംബന്ധിച്ച് അവരുടെ ചരിത്രത്തില്‍ ഇടംപിട്ട മണ്ഡലമാണ് നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് ഇവിടെയാണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സിപിഎം കഴിഞ്ഞ തവണ നേമം മണ്ഡലം പിടിക്കുകയായിരുന്നു. ശിവന്‍കുട്ടി തന്നെയാകും ഇത്തവണയും നേമത്ത് ഇടതിന്റെ തേരാളി. എന്നാല്‍ ഇത്തവണ […]
Read more

കരുതല്‍ ശേഖരം കുറയുന്നു; ഇന്ത്യയിലെ പെട്രോള്‍ വില കുതിച്ചുയരുമോ? ഹോര്‍മൂസ് തന്ന പണി

പശ്ചിമേഷ്യ കത്തുമ്പോള്‍ അത് അറബ് ഇതര രാജ്യങ്ങളെ ഏതെല്ലാം രീതിയില്‍ ആയിരിക്കും ബാധിക്കുക എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇപ്പോഴിതാ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നു തുടങ്ങി. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നത്. ഹോര്‍മുസ് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് അടഞ്ഞിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ളസാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്.വിവിധ രാജ്യങ്ങളെ […]
Read more

തൃപ്പൂണിത്തുറയിൽ എം സ്വരാജിന് പകരം കെഎൻ ഉണ്ണികൃഷ്‌ണൻ; അപ്രതീക്ഷിത വെളിപ്പെടുത്തലുകളുമായി സിപിഎം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ചർച്ചകൾക്ക് വഴിവെക്കുകയുമാണ്. സിപിഎം ഉൾപ്പെടെയുള്ള മുന്നണികൾ വിജയ സാധ്യത മുൻനിർത്തി നിർണ്ണായകമായ തീരുമാനങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. ഇതിന്റെ ഭാഗമായി ചില അപ്രതീക്ഷിത നീക്കങ്ങളും പുറത്തുവരുന്നുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ മുൻ എം.എൽ.എയായ എം. സ്വരാജ് നെ വീണ്ടും മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. […]
Read more
Advertisement
WhiteswanTV Footer