Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭർത്താവുമായി പിണങ്ങി മറ്റൊരാൾക്കൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇടമൺ സ്വദേശി മനോജിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ അശ്വതി (36)യെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുമാസമായി ഭർത്താവുമായി പിണങ്ങി അശ്വതി അഞ്ചലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലീനിങ് സ്റ്റാഫാണ് അശ്വതി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ജോലിക്ക് പോകുന്നതിനിടെ സ്കൂളിന് സമീപത്ത് വെച്ച് മനോജ് അശ്വതിയെ തടഞ്ഞുനിർത്തി […]
Read more

യുഎസ് ഉപരോധം; ഇറാനിയൻ വിമാന സർവീസുകൾ പൂർണമായി നിർത്തിവെച്ച് യുഎഇ

അബുദാബി: യുഎസ് ഉപരോധം ശക്തമാക്കിയതിന് പിന്നാലെ ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ പൂർണമായി നിർത്തിവെച്ച് യുഎഇ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ വിമാനക്കമ്പനികളെ അമേരിക്ക വിലക്കിയതിന് പിന്നാലെയാണ് യുഎഇയുടെ നടപടി. ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുകയോ ലാൻഡിങ് സേവനങ്ങൾ അനുവദിക്കുകയോ ടിക്കറ്റുകൾ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ ഡോളർ ഇടപാടുകളിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി […]
Read more

സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ച സംഭവം; മന്ത്രി കെ.എം. ഷാജിക്കെതിരെ പരാതി

കൊച്ചി: ഔദ്യോഗിക ആവശ്യത്തിനായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ച മന്ത്രി കെ.എം. ഷാജിക്കെതിരെ പരാതി. സർക്കാർ ഓഫീസുകളിലും മോട്ടോർ വാഹന കമ്മീഷണർക്കുമാണ് പരാതി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർ പദവി ദുരുപയോഗം ചെയ്തെന്നും മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. തുടർന്ന് മന്ത്രി വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ […]
Read more

പിണറായിക്കും കുടുംബത്തിനുമെതിരായ ആരോപണം; ഇഡിയിൽ നിന്ന് മൊഴിപ്പകർപ്പുകൾ തേടി എസ്ഐടി

തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരായ അഴിമതി, ഹവാല ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇഡി നിന്ന് മൊഴിപ്പകർപ്പുകൾ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരുങ്ങുന്നു. ശശിധരൻ കർത്ത, സിഎംആർഎൽ ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവരുടെ മൊഴിപ്പകർപ്പുകളാണ് എസ്ഐടി ആവശ്യപ്പെടുന്നത്. ഇഡിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പരിശോധിക്കാനാണ് നീക്കം. ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Read more

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി മുടങ്ങി; ശസ്ത്രക്രിയകൾ നിർത്തിവെച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്തിവെക്കാൻ നിർദേശം. അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടത്തുക. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് വൈദ്യുതി തടസ്സമുണ്ടായത്. ആശുപത്രിയിൽ പ്രതിദിനം ശരാശരി 24 ശസ്ത്രക്രിയകൾ നടക്കാറുണ്ട്. നിലവിൽ ഇലക്ടീവ് ശസ്ത്രക്രിയകളാണ് ഒഴിവാക്കിയിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി രോഗികൾ […]
Read more

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300 ചെടികൾ നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് രണ്ട് സ്ഥലങ്ങളിലായി കഞ്ചാവ് കൃഷി കണ്ടെത്തിയത്. ചെങ്കുത്തായ മലകളിലൂടെ ഏഴ് മണിക്കൂറിലധികം യാത്ര ചെയ്താണ് പൊലീസ് സംഘം കൃഷിയിടങ്ങളിൽ എത്തിയത്. പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലായി 160 തടങ്ങളിലായി ഒന്നര മാസം പ്രായമായ ഏകദേശം 1,600 കഞ്ചാവ് തൈകൾ കണ്ടെത്തി. പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്ത് 475 തടങ്ങളിലായി പൂർണ വളർച്ചയെത്തി പൂത്തുനിൽക്കുന്ന 5,700 കഞ്ചാവ് ചെടികളും […]
Read more

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം: എം‌.വി. ​ഗോവിന്ദൻ

തൃശ്ശൂർ: മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്ന പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയനെതിരെ വിമർശനങ്ങൾ ഉന്നയിച്ചവരാണ് ഇപ്പോൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ധാർഷ്ട്യമാണെന്നും ഗോവിന്ദൻ വിമർശിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ […]
Read more

അഞ്ചാംപനി വ്യാപിക്കുന്നു; മലപ്പുറത്ത് 103 പേർക്ക് രോഗം

മലപ്പുറം: മലപ്പുറത്ത് അഞ്ചാംപനി ആശങ്ക ഉയർത്തുന്നു. ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒന്നരവയസ്സുകാരൻ ബുധനാഴ്ച മരിച്ചു. സെപ്റ്റംബർ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള ആൺകുട്ടിയും രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 103 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ പ്രതിരോധ കുത്തിവെപ്പിലൂടെയും മുൻകരുതലുകളിലൂടെയും അഞ്ചാംപനി തടയാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം, ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും

ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടി വി കെ നേതാവും നടനുമായ വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയിന്റെ പ്രചാരണ പരിപാടി. ടി വി കെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ […]
Read more

സിജെപി സമരത്തിൽ ചിത്രം മോർഫ് ചെയ്തെന്ന് പരാതി; ഡൽഹി പൊലീസിൽ എഫ്ഐആർ

ന്യൂഡൽഹി: സിജെപി സമരത്തിൽ തന്റെ ചിത്രം എഐ സഹായത്തോടെ മോർഫ് ചെയ്ത് ഉപയോഗിച്ചെന്ന പരാതിയുമായി യുവതി ഡൽഹി പൊലീസിനെ സമീപിച്ചു. സിജെപി നേതാക്കൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പരാമർശിച്ച നേതാക്കളെ കേസിൽ പ്രതിചേർത്തിട്ടില്ല. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ സംഘടിപ്പിച്ച സിജെപി സമരത്തിലാണ് തന്റെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചതെന്നാണ് യുവതിയുടെ ആരോപണം. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം മോർഫ് ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ചേർത്ത് പ്രചരിപ്പിച്ചെന്നും പരാതിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix