Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കാക്കൂരിൽ ലഹരിയിലായ യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നരിക്കുനി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ വീടിന്റെ ഒരു ഭാഗം നശിച്ചു. സംഭവത്തെ തുടർന്ന് അനുവിന്ദിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

പൂജാ അവധിക്ക് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; സർവീസ് ഒക്ടോബർ 1 മുതൽ

തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ–കൊല്ലം–ചെന്നൈ എഗ്മോർ റൂട്ടിലാണ് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് സർവീസ് നടത്തുക. ചെന്നൈ എഗ്മോർ–കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് (06117) ഒക്ടോബർ 1 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4.20ന് കൊല്ലത്ത് എത്തും. കൊല്ലം– ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് (06118) ഒക്ടോബർ […]
Read more

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പിക്കും അപസ്മാരത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായാണ് വിവരം. മരുന്ന് ക്ഷാമം പരിഹരിക്കാൻ ആശുപത്രികൾ പരമാവധി ലോക്കൽ പർച്ചേസ് നടത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ സർക്കാർ ആശുപത്രികളിൽ വലിയ തോതിൽ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്വകാര്യ വിതരണക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ മടിക്കുകയാണ്. മെഡിക്കൽ കോളേജുകൾക്ക് പുറമെ നിരവധി ജനറൽ, ജില്ലാ ആശുപത്രികൾക്കും 100 കോടിയിലധികം രൂപയുടെ […]
Read more

മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ റിമാൻഡിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളിൽ ഒരാളുടെ വീട്ടിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. രണ്ടുദിവസം മുൻപ് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. തുടർന്ന് മണ്ണന്തല പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. പ്രതികളായ ആദിൽ (19), ജാരിബ് (19), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. പ്രതികളെല്ലാം മണ്ണന്തല […]
Read more

വൈത്തിരിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ 54കാരൻ പിടിയിൽ

വയനാട്: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ 54കാരൻ പിടിയിൽ. മേപ്പാടി കെ.ബി റോഡ് പഴയേടത്ത് വീട്ടിൽ കെ. ഫ്രാൻസിസ് എന്ന ഫ്രാഞ്ചിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് വൈത്തിരി ടൗണിൽ സംശയാസ്പദമായി കണ്ട ഫ്രാഞ്ചിയെ പൊലീസ് പരിശോധിച്ചു. പരിശോധനയിൽ 51.57 ഗ്രാം കഞ്ചാവ്, കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സിപ്പ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5,580 രൂപ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വൈത്തിരി, കൽപ്പറ്റ, […]
Read more

രാമായണ മേളയുടെ പേരിൽ വൻ പണപ്പിരിവ്; ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ സ്വകാര്യ സംഘടന വൻതോതിൽ പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ആലപ്പുഴ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന രാമായണ മേളയുടെ പേരിൽ ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർ ബോർഡിന് കത്ത് നൽകി. 22 വർഷമായി തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ രാമായണ മേള സംഘടിപ്പിക്കുന്നുണ്ട്. തൃക്കുരട്ടി സേവാ സമിതി എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. […]
Read more

ഇടുക്കിയിൽ ആനത്താരകളിലെ അനധികൃത നിർമ്മിതികൾ പൊളിച്ചുനീക്കാൻ ഉത്തരവ്

ഇടുക്കി: ആനത്താരകളിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലികളും നിർമ്മിച്ച കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞതാണ് ആനകളുടെ ആക്രമണം വർധിക്കാൻ കാരണമെന്ന വനംവകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടുക്കിയിൽ ഈ വർഷം മാത്രം കാട്ടാനയുടെ ആക്രമണത്തിൽ ആറ് പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 19ന് യോഗം ചേർന്നിരുന്നു. വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ആനത്താരകൾ […]
Read more

ബിഹാറിൽ പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമം; ആറുപേർക്കെതിരെ കേസ്

പട്ന: ബിഹാറിൽ പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമം. വിനോദസഞ്ചാര കേന്ദ്രമായ ബങ്കയിലെ മന്ദാർപർവതിലാണ് സംഭവം. പെൺകുട്ടിയെ ഒരു സംഘം യുവാക്കൾ പരസ്യമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കൾ പെൺകുട്ടിയോട് മോശമായി പെരുമാറുന്നതും ചിലർ മർദിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടിയുടെ സുഹൃത്താണെന്ന് കരുതുന്നയാളും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. വൈറലായ വീഡിയോ ആറ് മാസം മുൻപ് ചിത്രീകരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന സ്ഥലവും […]
Read more

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സിജെപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് വ്യക്തമായിട്ടും പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്നത് തുടരുന്നത് ശരിയല്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ക്രമക്കേടുകൾക്കെതിരെ നടപടിയില്ലാതെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ബാധിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന രീതി രാഷ്ട്രീയ പാർട്ടികൾക്ക് തുടരാനാകില്ലെന്നും ദിപ്കെ പ്രതികരിച്ചു. പ്രതിപക്ഷം എത്രകാലം ഇങ്ങനെ സഹിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ […]
Read more

സിപിഎമ്മിൽ സംഘടനാ ദൗർബല്യം വലുത്; വിമർശനവുമായി ഇ.പി. ജയരാജൻ

കണ്ണൂർ: സിപിഎമ്മിൽ സംഘടനാ ദൗർബല്യം വലിയ പ്രശ്നമായി മാറിയെന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശത്രുക്കളുടെ പ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ഫലപ്രദമായി നേരിടാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാർട്ടി എന്ന നിലയിൽ സിപിഎമ്മിന്റെ പ്രസക്തിക്ക് കോട്ടം സംഭവിച്ചെന്നും സ്ഥാനാർഥി നിർണയത്തിലും പാളിച്ചകളുണ്ടായെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പല ബ്രാഞ്ചുകളും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ബ്രാഞ്ച് യോഗങ്ങൾ ചേരുന്നത് പരിമിതമായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചില്ലെന്നും ബ്രാഞ്ച് സെക്രട്ടറിമാർക്ക് ഫലപ്രദമായി നേതൃത്വം നൽകാൻ കഴിഞ്ഞില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix