Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഗ്യാനേഷ് കുമാറിന്റെ യുവജന പരിപാടികൾ മാറ്റി; വിവാദവുമായി ബന്ധമില്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന രണ്ട് പരിപാടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. ഉത്തർപ്രദേശിൽ നടത്താനിരുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ റീജിയണൽ കോൺഫറൻസും യുവ വോട്ടർമാരുമായുള്ള സംവാദ പരിപാടിയുമാണ് മാറ്റിയത്. മീററ്റിൽ നടത്താനിരുന്ന പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് മാറ്റിവെച്ചത്. എന്നാൽ പരിപാടികൾ മാറ്റിവെച്ചത് നിലവിലെ വിവാദവുമായി ബന്ധമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന്റെ വിശദീകരണം. സെപ്റ്റംബർ 21ന് […]
Read more

50 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അറഫാ ഗോൾഡിനെതിരെ ഇഡി അന്വേഷണം

കൊല്ലം: 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം. ഇതിൽ 17 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് ആരോപണം. കൊല്ലത്തെ അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്റെ […]
Read more

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അസമിൽ നിന്ന് ആലുവയിലെത്തിയ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് ചാലയ്ക്കലിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബാഗിൽ മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. മയക്കുമരുന്ന് […]
Read more

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിൽ കവർച്ച

കൊച്ചി: കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. തൃക്കാക്കര കുണ്ടാട്ടുകാവ് ക്ഷേത്രത്തിലാണ് ഒടുവിൽ മോഷണം നടന്നത്. കളമശ്ശേരി കുസാറ്റ് ക്യാമ്പസിന് സമീപത്തെ കുണ്ടാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുലർച്ചെയാണ് കള്ളൻ കയറിയത്. 25 കിലോ ഭാരമുള്ള വലിയ കെടാവിളക്ക്, ഏഴ് തൂക്കുവിളക്കുകൾ, രണ്ട് കിണ്ടി എന്നിവയാണ് മോഷണം പോയത്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ക്ഷേത്രനട തുറക്കുന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. കഴിഞ്ഞ […]
Read more

ഒബിസി ക്രീമിലെയർ; കേന്ദ്രത്തിന്റെ ഇളവ് ഹർജിയിൽ വിധി മാറ്റിവെച്ചു

ന്യൂഡൽഹി: ഒബിസി ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം കണക്കാക്കി ക്രീമിലെയർ പദവി തീരുമാനിക്കരുതെന്നായിരുന്നു മാർച്ച് 11ലെ സുപ്രീംകോടതി വിധി. മാതാപിതാക്കളുടെ സാമൂഹിക സാഹചര്യവും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധിക്ക് 2012 മുതൽ മുൻകാല പ്രാബല്യവും കോടതി നൽകിയിരുന്നു. എന്നാൽ, വിധി 2012 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ വലിയ ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് […]
Read more

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ശൈലേന്ദ്ര മണി ഹർജി സമർപ്പിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തീരുമാനമെടുക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചുമതലകളിൽ വീഴ്ച വരുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഗ്യാനേഷ് കുമാറിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി […]
Read more

കാസർകോട് 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ 15കാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി കുടുംബത്തിന്റെ പരാതി. കാൽവിരലിലെ അലർജിയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിക്കാണ് ജൂലൈയിൽ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നൽകിയതെന്നാണ് ആരോപണം. ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് കുട്ടി വാങ്ങിയത്. മൂന്ന് ദിവസം മരുന്ന് കഴിച്ച ശേഷമാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞതായി കുടുംബം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തി വിവരം അറിയിച്ചെങ്കിലും ഡോക്ടർ വിഷയം ഗൗരവമായി എടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. […]
Read more

‘ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശൻ

ഇടുക്കി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. മാധ്യമപ്രവർത്തകർ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. എന്നാൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സതീശൻ, “ഞാൻ നിങ്ങളെ കാണുന്നില്ല. ദയവായി മാറിനിൽക്കണം” എന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ പൊലീസിനും നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട ചെലവും സ്പോൺസർഷിപ്പുമാണ് നിലവിൽ വിവാദമായിരിക്കുന്നത്. തനിക്ക് വിമാനം ചാർട്ട് ചെയ്ത് നൽകിയത് മലയാളിയായ ഒരാളാണെന്നും, എന്നാൽ അദ്ദേഹത്തിന്റെ പേര് […]
Read more

ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

കോഴിക്കോട്: ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും കരട് പട്ടികയിൽ ഉൾപ്പെട്ട 33 വില്ലേജുകളെ പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭയിലും പ്രമേയം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കരട് പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ പുതുക്കിയ മാപ്പ് എപ്പോൾ പുറത്തിറക്കുമെന്ന കാര്യത്തിൽ മന്ത്രി വ്യക്തത നൽകിയില്ല. സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയുടെ കരട് പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് 59-ാം […]
Read more

മുഖ്യമന്ത്രിയുടെ വിമാനയാത്ര; യാത്രാച്ചെലവ് ആരാണ് വഹിച്ചതെന്നതിൽ അവ്യക്തത

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാനയാത്രയുമായി ബന്ധപ്പെട്ട് യാത്രാച്ചെലവ് ആരാണ് വഹിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വിഷയത്തിൽ ബുധനാഴ്ച മാത്രമേ വിശദീകരണം നൽകാനാകൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ഹെലികോപ്ടർ യാത്രയുടെ ചെലവ് വഹിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. സർക്കാരുമായുള്ള ഹെലികോപ്ടർ കരാർ പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചിപ്സൺ ഏവിയേഷനോടാണ് യാത്രാച്ചെലവ് സംബന്ധിച്ച് ഉടമയായ കേളചന്ദ്ര തുക ആവശ്യപ്പെട്ടതെന്നാണ് വിവരം. കേളചന്ദ്ര കമ്പനി ചിപ്സൺ ഏവിയേഷനോട് ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix