Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും ഒരു പവന് 1,11,960 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരമാണിത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വില.
Read more

സിബിഎസ്ഇയുടെ പുതിയ ചെയർമാനായി മൻദീപ് കെ ഭണ്ഡാരി

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ)യുടെ പുതിയ ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. മൻദീപ് കെ ഭണ്ഡാരിയെ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. കേന്ദ്ര അഡീഷണൽ സെക്രട്ടറി റാങ്കിലേക്കും ശമ്പള സ്കെയിലിലേക്കും അദ്ദേഹത്തിന്റെ പദവി ഉയർത്തിയിട്ടുണ്ട്. 2001 ബാച്ച് എജിഎംയുടി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൻദീപ് കെ ഭണ്ഡാരി. ജമ്മു കശ്മീരിലും കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി […]
Read more

വിലകൂടിയ മരുന്നുകൾ പോലും കിട്ടാനില്ല; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിസന്ധി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. വിലകൂടിയ മരുന്നുകൾ ഉൾപ്പെടെ പലതും ഫാർമസിയിൽ ലഭിക്കുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു. മിക്ക വിഭാഗങ്ങളിലെ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ ഉയർന്ന വില നൽകി പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. ഓർഡർ നൽകിയ മരുന്നുകൾ ലഭിക്കുന്നതിലെ കാലതാമസമാണ് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമം നേരിടുകയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം […]
Read more

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; നിയമവശങ്ങൾ പരിശോധിച്ച് കേന്ദ്രം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ ഉയരുന്ന നിയമ വിഷയങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി. ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. ഇതിനിടെ ഗ്യാനേഷ് കുമാർ മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമായാണ് എടുത്തതെന്ന നിലപാട് കോടതിയെ അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒരു ഉത്തരവിലും ഭിന്നത ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന മൂന്ന് എൻഡിഎ സഖ്യകക്ഷികളുടെ നിലപാടിനോട് […]
Read more

കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം

തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ ആർ. അനീഷ് ബാബുവിന് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. ഒരു ദിവസത്തിനിടെ പുറത്തിറക്കിയ വ്യത്യസ്ത ഉത്തരവുകളിലൂടെ അനീഷ് ബാബുവിന് ഡെപ്യൂട്ടി മാനേജർ, മാനേജർ എന്നീ സ്ഥാനങ്ങളിലേക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയെന്നാണ് കണ്ടെത്തൽ. 2008 ഒക്ടോബർ 13നാണ് കരാർ അടിസ്ഥാനത്തിൽ അനീഷ് ബാബുവിനെ കെടിഡിഎഫ്.സിയിൽ അസിസ്റ്റന്റ് മാനേജരായി നിയമിച്ചത്. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ അദ്ദേഹത്തെ സർക്കാർ സ്ഥിരപ്പെടുത്തി. 2017 മാർച്ച് 28ന് പുറത്തിറക്കിയ […]
Read more

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് പേർ അറസ്റ്റിൽ

ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടിക്കെതിരായ പ്രതിഷേധത്തിന്റെ […]
Read more

ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കിഴക്കമ്പലം പഴങ്ങനാട് വാടകവീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ് (45) ആണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് 19ന് തോട്ടയ്ക്കാട്ടുകരയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം അങ്കമാലിയിലെത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. നാല് പേരെയും […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടിന് പിന്നാലെ പ്രതിഷേധം ശക്തം. കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസും എസ്.എഫ്.ഐയും നടത്തിയ മാർച്ചുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, 48 മണിക്കൂറിനകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് കോക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തെരുവിലേക്കെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് […]
Read more

ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ പ്രതിഷേധം

ഇടുക്കി: ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം. ഇടുക്കി വാഴവരയിൽ വച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണെങ്കിലും വാഹനം നിർത്താതെ കടന്നുപോയി. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു. കളക്ടറേറ്റിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് വാഴവരയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
Read more

പ്രളയ ധനസഹായ വിതരണം ഇനി താലൂക്ക് തലത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം ഇനി താലൂക്ക് തലത്തിൽ നടത്താൻ സർക്കാർ തീരുമാനം. ജില്ലാ കളക്ടറേറ്റുകൾ വഴി ധനസഹായം വിതരണം ചെയ്യുന്നത് കാലതാമസത്തിന് കാരണമാകുന്നതിനാലാണ് നടപടി. ധനസഹായ വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്ക് നൽകി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. ജില്ലാ കളക്ടർമാർക്ക് സർക്കാർ ഫണ്ട് കൈമാറിയ ശേഷം തഹസിൽദാർമാർ മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകും. കൂടുതൽ വേഗത്തിൽ ധനസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്കാണ് അടിയന്തര ദുരിതാശ്വാസ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix