Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

എക്സാലോജിക് കേസ്; എഫ്‌ഐആർ വൈകുന്നതിൽ ഇഡിയുടെ വിമർശനം

കൊച്ചി: എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിൽ ഇഡി ഹൈക്കോടതിയിൽ അതൃപ്തി അറിയിച്ചു. ഇഡി നൽകിയ റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. എന്നാൽ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന നിർബന്ധമില്ലെന്നും ആദ്യം പ്രാഥമിക അന്വേഷണം നടത്താമെന്നും സർക്കാർ കോടതിയിൽ […]
Read more

ക്ലാസിൽ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ കൈവെള്ളയിൽ അടിച്ചു; അധ്യാപകനെതിരായ കേസ് റദ്ദാക്കി

കൊച്ചി: ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്. സംഭവം മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും അതിനാൽ അധ്യാപകന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഉറക്കംതൂങ്ങിയ […]
Read more

ഇനിയും ചിത്രം പതിയും; ഇ-ചെലാനിൽ നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുമെന്ന പ്രചാരണം വ്യാജം

തിരുവനന്തപുരം: ഇ-ചെലാൻ സംവിധാനത്തിൽനിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ യാതൊരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചത്. നിരത്തുകളിൽ ഗതാഗത നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ വാഹന ഉടമയ്ക്ക് ഇ-ചെലാൻ നോട്ടീസ് ലഭിക്കുന്നതാണ് നിലവിലെ രീതി. നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇത്തരം ഫൈൻ നോട്ടീസുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫൈൻ നോട്ടീസുകൾ കുടുംബ പ്രശ്നങ്ങൾക്കും […]
Read more

അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥർ കൂടി സസ്പെൻഷനിൽ

പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി. എസ്.ഐ അടക്കമുള്ള രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ കാസർഗോഡ് ബേക്കൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായി ജോലി ചെയ്യുന്ന കെ.പി. ശരത്, പൊലീസ് ഡ്രൈവർ ജെ.കെ. ഫൈസൽ എന്നിവർക്കെതിരെയാണ് നടപടി. ഇരുവരും നേരത്തെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. സംഭവത്തിൽ ആദ്യഘട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ശാസ്താംകോട്ട സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. ഇതോടെയാണ് കേസിൽ സസ്പെൻഷനിലായ […]
Read more

തിരുവനന്തപുരത്ത് ബൈക്ക് മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. പൂന്തുറ സ്വദേശി സജാദ് (24), പനത്തുറ സ്വദേശി രാകേഷ് (24) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന മുട്ടത്തറ സ്വദേശി അബ്ദുൽ ഖാദറിന്റെ പൾസർ ബൈക്കാണ് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച ബൈക്ക് വലിയവിള ഭാഗത്ത് നിന്ന് പൊലീസ് കണ്ടെത്തി. തിരുവല്ലം എസ്.എച്ച്.ഒ രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ നേരത്തെയും പെറ്റിക്കേസുകൾ […]
Read more

വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. പങ്കാളി വിനീഷാണ് ആക്രമിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നു കീർത്തന. ഇതിനിടെ സ്റ്റേഷന് സമീപത്തുവച്ച് വിനീഷ് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നു

തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഗൂഢാലോചന നടന്നതായി മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീം ആരോപിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് പൂർണരൂപത്തിൽ നൽകാതിരിക്കാൻ അസാധാരണമായി മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയും നടപടി വൈകിപ്പിക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം എഴുതിയ ‘മലയാള സിനിമ: ഹേമാ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലാണ് വ്യക്തമാക്കുന്നത്. പുസ്തകം […]
Read more

മുത്തലാഖ് നിരോധന നിയമം; കേരളത്തിൽ 2019 മുതൽ 203 കേസുകൾ

ന്യൂഡൽഹി: വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് 2019 മുതൽ കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ വിവരങ്ങൾ വ്യക്തമാക്കിയത്. മുത്തലാഖ് നിരോധന നിയമത്തിലെ സെക്ഷൻ 3, 4 പ്രകാരമാണ് കേസുകൾ […]
Read more

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. റോഡുകളിൽ നിയമവാഴ്ചയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലാത്ത സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു. “അധികൃതർ ഉറങ്ങുകയാണോ?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹൈക്കോടതി വിമർശിച്ചു. ബസുകൾ തമ്മിൽ യുദ്ധമാണ് നടക്കുന്നതെന്നും ട്രാഫിക് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് […]
Read more

ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് ആശ്വാസവുമായി എസ്‌ബിഐ

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ പണിമുടക്ക് ദിവസങ്ങളിൽ ഇടപാടുകാർക്ക് ആശ്വാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. സമരകാലയളവിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എമ്മിൽനിന്നും പണം പിൻവലിക്കുമ്പോഴും ഈടാക്കുന്ന സേവന നിരക്കുകൾ പൂർണമായും ഒഴിവാക്കുമെന്ന് എസ്.ബി.ഐ അറിയിച്ചു. സാധാരണ അനുവദനീയമായ പരിധി കഴിഞ്ഞുള്ള എ.ടി.എം ഇടപാടുകൾക്ക് ഈടാക്കുന്ന അധിക ചാർജുകളും ഇടപാടുകളുടെ എണ്ണത്തിനുള്ള നിയന്ത്രണവും പണിമുടക്ക് ദിവസങ്ങളിൽ ബാധകമാകില്ല. ഇതോടെ ബാങ്ക് ശാഖകളിൽ എത്താതെ, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്നും അധിക സേവന നിരക്ക് നൽകാതെ പണം പിൻവലിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix