Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മാസപ്പടി വിവാദം; വി. മുരളീധരനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ

കൊല്ലം: മാസപ്പടി വിവാദത്തിൽ ബിജെപി നേതാവ് വി. മുരളീധരനെ പിന്തുണച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുരളീധരനെതിരായ ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വിവാദമാക്കാനുള്ള ശ്രമം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണ് മുരളീധരന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. പുറത്തുവന്ന ആരോപണങ്ങൾ മുരളീധരൻ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഐആർ വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം […]
Read more

17കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 21 വർഷം 6 മാസം കഠിനതടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 21 വർഷവും ആറ് മാസവും കഠിനതടവ്. മലപ്പുറം താനൂർ ചിറക്കൽ സ്വദേശി സുനിൽകുമാർ (54)നെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷിച്ചത്. 1.30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക അതിജീവിതന് നൽകാനും കോടതി ഉത്തരവിട്ടു. 17കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ശിക്ഷ. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി.എം. […]
Read more

കിറ്റെക്സ് സാമ്പത്തിക ക്രമക്കേട് പരാതി; സെബിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സാബു എം. ജേക്കബിനെതിരായ കിറ്റെക്സ് സാമ്പത്തിക ക്രമക്കേട് പരാതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നോട്ടീസ്. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കിറ്റെക്സ് ഗാർമെന്റ്സിനും കിറ്റെക്സ് ചിൽഡ്രൻസ് വെയറിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഓഹരി ഉടമ നൽകിയ ഹർജിയിലാണ് നടപടി. സാബു എം. ജേക്കബിനെതിരായ പരാതിയിൽ സെബി സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് ഓഹരി ഉടമ മുഹമ്മദ് ഫിർദൗസ് എ.വി. ഹൈക്കോടതിയെ സമീപിച്ചത്. കിറ്റെക്സിനെതിരെ ഏപ്രിലിൽ നൽകിയ പരാതിയിൽ സെബി നടപടി […]
Read more

പ്രൊഫ. പ്രകാശ് മൂർത്തി കേരള ലളിതകല അക്കാദമി ചെയർമാൻ

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രൊഫ. പ്രകാശ് മൂർത്തിയെ നിയമിച്ച് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. ടി.ആർ. ഉദയകുമാറാണ് വൈസ് ചെയർമാൻ. വൈക്കം എം.കെ. ഷിബുവിനെ സെക്രട്ടറിയായും നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രൊഫ. പ്രകാശ് മൂർത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നാണ് ബിരുദം നേടിയത്. ആനിമേഷൻ ഡിസൈൻ മേഖലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നിരവധി സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റിയായും പ്രകാശ് മൂർത്തി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആനിമേഷൻ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. […]
Read more

ആലപ്പുഴയിൽ തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു

ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അഫ്‌സലാണ് സംഭവത്തിൽ പ്രതി. ഇരുവരും സുഹൃത്തുക്കളായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. ഇതിനിടെ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ആന്റണി ഒരു കല്ല് അഫ്‌സലിന് നേരെ എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്‌സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റത് ഗുരുതരമായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ […]
Read more

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടി

ദുബായ്: വാണിജ്യ മേഖലയ്ക്ക് ആശ്വാസമായി ദുബായ് കസ്റ്റംസിന്റെ സുപ്രധാന പ്രഖ്യാപനം. അർഹമായ കസ്റ്റംസ് ഡിക്ലറേഷനുകൾക്കുള്ള തീരുവ സസ്‌പെൻഷൻ കാലാവധി 60 ദിവസം കൂടി നീട്ടി. ഇതോടെ സസ്‌പെൻഷൻ കാലാവധി ആകെ 180 ദിവസമായി. മാർക്കറ്റിലെ പ്രവർത്തന വെല്ലുവിളികൾ നേരിടുന്ന വ്യാപാരികൾക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. പുനർകയറ്റുമതി, താൽക്കാലിക പ്രവേശനം, വിവിധ തരത്തിലുള്ള ട്രാൻസിറ്റ് ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ഡിക്ലറേഷനുകൾക്ക് ഇളവ് ബാധകമാണ്. 2026 ഫെബ്രുവരി 27 മുതൽ ഒക്ടോബർ 31 വരെ കാലയളവിൽ കസ്റ്റംസ് സസ്‌പെൻഷൻ അവസാനിക്കുന്ന എല്ലാ […]
Read more

രണ്ട് കിലോ എംഡിഎംഎ പിടിച്ച കേസ്; മൂന്നാം പ്രതി അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. പനയപ്പിള്ളി മട്ടാഞ്ചേരി ടൗൺ സ്വദേശി അനീഷ് എം.എ (34) ആണ് അറസ്റ്റിലായത്. ‘കൊമ്പൻ അനീഷ്’ എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏറ്റവും കൂടുതൽ അളവിൽ എംഡിഎംഎ പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്താൻ പ്രതി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണവും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ […]
Read more

‘ഒരു സ്റ്റാമ്പിനുപോലും പണമില്ല’; അക്കാദമിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൽപറ്റ നാരായണൻ

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ. അക്കാദമിയിൽ നിലവിൽ ഒരു സ്റ്റാമ്പ് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണെന്നും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഭരണകൂടത്തിന്റെ നിയന്ത്രണം അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തനിക്ക് അക്കാദമി അധ്യക്ഷസ്ഥാനം സാഹിത്യപ്രവർത്തനം കൂടുതൽ സർഗാത്മകവും സ്വതന്ത്രവും വിപുലവുമാക്കാനുള്ള അവസരമായാണ് കാണുന്നതെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വെല്ലുവിളിയെന്നും […]
Read more

വിദ്യാർത്ഥിനിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥിനിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ ആട്ടീരി സ്വദേശി അബുവിന്റെ മകൻ അബ്ദുൽ ജബ്ബാർ (32) ആണ് കോട്ടക്കൽ പൊലീസിന്റെ പിടിയിലായത്. എസ്.ഐ ബിൻഷാദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ വിദ്യാർത്ഥിനിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കാഴ്ചയ്ക്കും തകരാർ സംഭവിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് ചികിത്സ തേടേണ്ടിവന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ പ്രതി നിരന്തരം പിന്തുടർന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെ സുഹൃത്തിന്റെ ഫോൺ പ്രതി പിടിച്ചുവാങ്ങി നിലത്തടിച്ച് […]
Read more

നന്ദിനി പാല് ലിറ്ററിന് അഞ്ച് രൂപ വരെ കൂടാൻ സാധ്യത

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ച് രൂപ വരെ വില കൂട്ടാനാണ് ആലോചന. വിലവർധന സംബന്ധിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച തീരുമാനമെടുക്കും. വരൾച്ചയും പാൽ ഉൽപാദനച്ചെലവും വർധിച്ചതിനെ തുടർന്ന് വില കൂട്ടണമെന്ന് കർണാടകയിലെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ട് മുതൽ പത്ത് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആദ്യ ആവശ്യം. പിന്നീട് ഇത് അഞ്ച് രൂപയായി കുറയ്ക്കുകയായിരുന്നു. വില വർധിപ്പിച്ചാൽ മൂന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix