Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: വാണിജ്യ മേഖലയ്ക്ക് ആശ്വാസമായി ദുബായ് കസ്റ്റംസിന്റെ സുപ്രധാന പ്രഖ്യാപനം. അർഹമായ കസ്റ്റംസ് ഡിക്ലറേഷനുകൾക്കുള്ള തീരുവ സസ്‌പെൻഷൻ കാലാവധി 60 ദിവസം കൂടി നീട്ടി. ഇതോടെ സസ്‌പെൻഷൻ കാലാവധി ആകെ 180 ദിവസമായി.

മാർക്കറ്റിലെ പ്രവർത്തന വെല്ലുവിളികൾ നേരിടുന്ന വ്യാപാരികൾക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. പുനർകയറ്റുമതി, താൽക്കാലിക പ്രവേശനം, വിവിധ തരത്തിലുള്ള ട്രാൻസിറ്റ് ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ഡിക്ലറേഷനുകൾക്ക് ഇളവ് ബാധകമാണ്.

2026 ഫെബ്രുവരി 27 മുതൽ ഒക്ടോബർ 31 വരെ കാലയളവിൽ കസ്റ്റംസ് സസ്‌പെൻഷൻ അവസാനിക്കുന്ന എല്ലാ അർഹമായ ഡിക്ലറേഷനുകൾക്കും പുതിയ ഇളവ് ലഭിക്കും. നിലവിലെ തീരുവ സസ്‌പെൻഷൻ അവസാനിക്കുന്ന തീയതി മുതൽ അധിക 60 ദിവസത്തെ കാലാവധി പ്രാബല്യത്തിൽ വരും.

ആഗോള വിതരണ ശൃംഖലയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും വ്യാപാരം കൂടുതൽ സുഗമമാക്കുന്നതിനുമാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു. നേരത്തെ 120 ദിവസമായി ഉയർത്തിയിരുന്ന തീരുവ സസ്‌പെൻഷൻ കാലാവധിയാണ് ഇപ്പോൾ 180 ദിവസമാക്കി വീണ്ടും നീട്ടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix