Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ ചുമതലയേറ്റു

തിരുവനന്തപുരം: നടൻ രവീന്ദ്രൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റു. സർക്കാർ നിയമനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് രവീന്ദ്രൻ ചുമതലയേറ്റെടുത്തത്. പത്ത് വർഷം മുൻപും താൻ ചലച്ചിത്ര അക്കാദമിയുടെ ഭാഗമായിരുന്നെന്നും അന്നത്തെ സഹപ്രവർത്തകരിൽ പലരും ഇപ്പോഴും അക്കാദമിയിലുണ്ടെന്നും ചുമതലയേറ്റ ശേഷം രവീന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ കേരളത്തിലെ ചലച്ചിത്ര മേളകൾക്കും ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ […]
Read more

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്, അടഞ്ഞ അധ്യായം; സിപിഐഎമ്മിന്‍റെ തിരുത്തൽ രേഖ

ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സി.പി.എം തിരുത്തൽ രേഖ. ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സുധാകരൻ പാർട്ടിയിൽനിന്ന് അകന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വിവരമുണ്ട്. അതേസമയം, അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട വീഴ്ചകൾ ഗൗരവമായി കാണണമെന്നും അവ തിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിലെ വിഭാഗീയത പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് തുടങ്ങിയ […]
Read more

യുവതിയെ മർദിച്ചശേഷം വീടിന് തീയിട്ടതായി പരാതി; കണ്ണനല്ലൂരിൽ അയൽവാസിക്കെതിരെ കേസ്

കൊല്ലം: വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ മർദിച്ചശേഷം അയൽവാസി വീട് തീവെച്ച് നശിപ്പിച്ചതായി പരാതി. കണ്ണനല്ലൂർ ചേരീക്കോണത്തെ പുറമ്പോക്കുഭൂമിയിൽ താമസിക്കുന്ന സജീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. സജീനയും വിധവയായ മകളും മൂന്ന് മക്കളും ഉൾപ്പെടുന്നതാണ് വീട്ടിലെ താമസക്കാർ. സജീനയുടെ മകൾക്കാണ് മർദനമേറ്റത്. മർദനത്തെ തുടർന്ന് യുവതി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടിയതിന് പിന്നാലെയാണ് വീടിന് തീയിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. കുണ്ടറയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായില്ല. വീട്ടുപകരണങ്ങൾ, […]
Read more

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള; മൂന്നാം ദിവസം 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗം, ഇന്റർനാഷണൽ നോൺഫിക്ഷൻ, ഫോക്കസ്, മലയാളം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ‘ലോ ആൻഡ് ഓർഡർ’ ആണ് പ്രധാന പ്രദർശനങ്ങളിലൊന്ന്. അന്തരിച്ച സംവിധായകൻ ആർ. ശരത്തിന്റെ ‘ഡിവൈൻ ലവ്’, ‘ദേവവാദ്യങ്ങൾ’, ‘ബറിയൽ ഓഫ് ഡ്രീംസ്’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ‘സേക്രഡ് സാൽ ട്രീ’, ‘കറസ് മി’, […]
Read more

കസ്റ്റഡിയിലെടുത്ത യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം; സസ്പെൻഡ് ചെയ്ത DYSP എ. ഉമേഷിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പിയായിരിക്കെയാണ് ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ വകുപ്പുതല നടപടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറെ വിവാദമായ ആരോപണങ്ങളിലൊന്നായിരുന്നു എ. ഉമേഷിനെതിരെ ഉയർന്നത്. അനാശാസ്യത്തിന് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്ത യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉമേഷ് പീഡിപ്പിച്ചെന്നും നാല് […]
Read more

അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ബിനു ചുള്ളിയിലുൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ ഹെലികോപ്ടർ മാർഗമാണ് അമിത് ഷാ ആശ്രാമം മൈതാനത്ത് എത്തിയത്. കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സഹ്കാർ സേ സമൃദ്ധി’ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയാണ്. ജില്ലയിലെ സഹകരണ മേഖലയിലെ […]
Read more

ഏഷ്യൻ ഗെയിംസ്; കബഡിയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ സ്വർണനേട്ടം തുടരുന്നു. ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. രണ്ട് ഫൈനലുകളിലും ഇറാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. പുരുഷന്മാരുടെ ഫൈനലിൽ 40-34നാണ് ഇന്ത്യ ഇറാനെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 18-17ന് പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവ് നടത്തി സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഒമ്പതാമത്തെ സ്വർണമാണിത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മാത്രമാണ് ഇന്ത്യയ്ക്ക് സ്വർണം […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; സെപ്റ്റംബർ 30ന് ഇന്ത്യ സഖ്യ യോഗം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നതിൽ വിശ്വാസ്യതയില്ലെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ എസ്‌ഐആർ നടപടികളിൽ വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് ഭട്ടാചാര്യയുടെ ആരോപണം. ഇതിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐആർ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധി പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ഭട്ടാചാര്യ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സെപ്റ്റംബർ […]
Read more

വന്ദേഭാരതിൽ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിൽ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മൈലക്കര സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. 22ന് രാത്രി പത്തരയോടെയാണ് സംഭവമുണ്ടായതെന്നാണ് പരാതി. മാലി സ്വദേശിയായ യുവതിയാണ് തിരുവനന്തപുരം റെയിൽവേ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതി കൊല്ലം റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ […]
Read more

മമതയുടെ റാലിയിലേക്ക് പോകുംവഴി തൃണമൂൽ MLAയുടെ കാറിന് നേരെ മുട്ടയേറും കല്ലേറും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറും കല്ലേറും. ശനിയാഴ്ച ഹൂഗ്ലിയിലെ ശ്രീറാംപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉത്തർപാര മേഖലയിൽ വച്ച് കരിങ്കൊടിയുമായി എത്തിയ സംഘം ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച് വാഹനം വളയുകയായിരുന്നു. പിന്നാലെ കാറിന് നേരെ മുട്ടയും കല്ലും എറിയുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കുനാൽ ഘോഷ് എക്സിലൂടെ രംഗത്തെത്തി. സംഭവസ്ഥലത്ത് ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix