Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കോന്നിയിലെ പാറമട അനുമതി; കോൺഗ്രസിൽ ഭിന്നത രൂക്ഷം

പത്തനംതിട്ട: കോന്നിയിലെ വിവാദ പാറമടയ്ക്ക് അനുമതി നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. പഞ്ചായത്ത് നൽകിയ അനുമതി പുനഃപരിശോധിക്കാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് പാർട്ടി നേതൃത്വം പഞ്ചായത്ത് പ്രസിഡന്റിന് നിർദേശം നൽകി. വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ പുതിയ ക്വാറിക്കാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനം മറികടന്ന് വഴിവിട്ട രീതിയിലാണ് അനുമതി നൽകിയതെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. അതേസമയം, പാറമട […]
Read more

ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ നാല് പേർ അറസ്റ്റിൽ. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ അംഗം ബീജ സുരേഷിന്റെ വീടിനും സമീപത്തെ വിജയന്റെ വീടിനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ രണ്ട് വീടുകൾക്കും […]
Read more

ഒമാനിൽ നിയന്ത്രണം വിട്ട ട്രക്ക് തലകീഴായി മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

മസ്‌കറ്റ്: ഒമാനിൽ വാഹനാപകടം. സുൽത്താൻ തുർക്കി ബിൻ സൈദ് റോഡിലെ വാദി അൽ അഖ് രണ്ടാമത്തെ ടണലിൽ നിയന്ത്രണം വിട്ട ട്രക്ക് തലകീഴായി മറിഞ്ഞു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിച്ച് മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ട്രക്ക് മറിയുന്നതിന് തൊട്ടുമുൻപായി ഒരു കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി കാറും സമീപത്തുണ്ടായിരുന്നു. സമയോചിതമായി കാർ മുന്നോട്ട് എടുത്തതോടെയാണ് വലിയ ദുരന്തം ഒഴിവായത്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് മസ്‌കറ്റിലേക്ക് പോകുന്ന ദിശയിലെ […]
Read more

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നീക്കി

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്തിന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. അമിത് ഷാ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. സന്ദർശനത്തിന്റെ ഭാഗമായി കൊല്ലം […]
Read more

ഗ്യാനേഷ് കുമാർ ‘നമ്പർ വൺ ക്രിമിനൽ’; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ ‘നമ്പർ വൺ ക്രിമിനൽ’ ആണെന്നും രാജ്യത്ത് വോട്ട് കവരാൻ സംഘടിത ശ്രമം നടക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒട്ടേറെ വീഴ്ചകൾക്കിടയിലെ മറ്റൊരു വലിയ തെറ്റാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എന്തിനാണ് ഇമ്യൂണിറ്റിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. വോട്ടർ പട്ടികയിലേക്ക് നേരിട്ടുള്ള പ്രവേശനം ഗ്യാനേഷ് കുമാറിന്റെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു. കോടതിയെ […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി; പിന്തുണച്ച് അമിതാവ് ഘോഷ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന കോക്രോച്ച് ജനത പാർട്ടിയുടെ ആവശ്യത്തിന് പിന്തുണയുമായി എഴുത്തുകാരനും നോവലിസ്റ്റുമായ അമിതാവ് ഘോഷ്. എസ്.ഐ.ആർ നടപടിയിലൂടെ വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ പേരുകൾ ഒഴിവാക്കിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സിജെപിക്ക് പിന്തുണ അറിയിച്ചത്. സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അമിതാവ് ഘോഷ് നിലപാട് വ്യക്തമാക്കിയത്. വോട്ടർ പട്ടികയിൽ നിന്ന് വലിയൊരു വിഭാഗം വോട്ടർമാരെ ഒഴിവാക്കാൻ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇന്ത്യയിലെ യുവതലമുറ ഇക്കാര്യം […]
Read more

എക്സാലോജിക് കേസ് ഇടതുമുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പിണറായി

തിരുവനന്തപുരം: മാസപ്പടി കേസ് ഇടതുമുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് വിശേഷിപ്പിച്ച പിണറായി വിജയന്റെ നിലപാട് പ്രതിരോധ നീക്കമാകുന്നതായി വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐ നേതൃത്വം പിണറായിക്ക് പരസ്യ പിന്തുണ നൽകാൻ മടിച്ചുനിൽക്കുന്നതിനിടെയാണ് എക്സാലോജിക് കേസിനെ ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായ നീക്കമായി അവതരിപ്പിച്ച് പിണറായി പ്രതിരോധം തീർത്തത്. തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ നേതൃയോഗങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ നടന്ന ആദ്യ യോഗത്തിൽ തന്നെ മാസപ്പടി കേസ് ചർച്ചയുടെ പ്രധാന വിഷയമായി മാറി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിനും അതിന് […]
Read more

അഞ്ചലിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അഞ്ചൽ സ്വദേശിനി അശ്വതി (36)യെ ഇടമൺ സ്വദേശി മനോജാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ച് മാസമായി ഭർത്താവുമായി അകന്ന് അശ്വതി അഞ്ചലിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്ലീനിങ് ജീവനക്കാരിയായി ജോലി ചെയ്യുകയാണ് അശ്വതി. രാവിലെ ജോലിക്ക് പോകുന്നതിനിടെ സ്കൂളിന് സമീപം വച്ച് മനോജ് അശ്വതിയെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ […]
Read more

കാമുകിയെ വിവാഹം കഴിക്കാൻ കാത്തിരിക്കണമെന്ന് പറഞ്ഞ പിതാവിനെ മകൻ വെടിവെച്ചുകൊന്നു

ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ 18കാരനായ മകൻ വെടിവെച്ചുകൊന്നു. ചണ്ഡീഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡ് സെക്ടർ 22ലെ ഔദ്യോഗിക വസതിയിലാണ് നിതിൻ സിംഗിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകിയെ ഉടൻ വിവാഹം കഴിക്കണമെന്ന് അർമാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിതാവും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. നിയമപരമായ വിവാഹപ്രായം 21 […]
Read more

ഓണം ബംപർ ഒന്നാം സമ്മാനം 30 കോടി; TL 360615 ടിക്കറ്റിന്

തിരുവനന്തപുരം: 2026ലെ ഓണം ബംപർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്ന നറുക്കെടുപ്പിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നേതൃത്വം നൽകി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്‌ക്കെത്തിയത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix