Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാർ ‘നമ്പർ വൺ ക്രിമിനൽ’; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ ‘നമ്പർ വൺ ക്രിമിനൽ’ ആണെന്നും രാജ്യത്ത് വോട്ട് കവരാൻ സംഘടിത ശ്രമം നടക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒട്ടേറെ വീഴ്ചകൾക്കിടയിലെ മറ്റൊരു വലിയ തെറ്റാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എന്തിനാണ് ഇമ്യൂണിറ്റിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. വോട്ടർ പട്ടികയിലേക്ക് നേരിട്ടുള്ള പ്രവേശനം ഗ്യാനേഷ് കുമാറിന്റെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു. കോടതിയെ സ്വാധീനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നും സുപ്രീം കോടതി ജഡ്ജിമാരുമായി നേരിട്ട് ബന്ധമുള്ളവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകരാക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

വോട്ട് ചോർത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും ആ വോട്ടുകൊള്ളയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുനിന്നുവെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും രാജ്യത്ത് ജനാധിപത്യം ഇല്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് പ്രക്ഷുബ്ധതയുടെ നാളുകൾ വരികയാണെന്നും ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനീതിക്കെതിരെ തെരുവിൽ പോരാടുന്നവരാണ് യഥാർഥ ഹീറോകളെന്നും തങ്ങൾ തെരുവിൽ തന്നെ തുടരുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇന്ത്യ മുന്നണിയുമായും മറ്റ് പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് പറ്റിയാൽ തിരുത്തുമെന്നും എന്നാൽ അന്തിമ യജമാനന്മാർ ജനങ്ങളാണെന്നും വേണുഗോപാൽ പറഞ്ഞു. തീരുമാനങ്ങളെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കണം. നീതിക്ക് മുന്നിൽ എല്ലാവർക്കും കീഴടങ്ങേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix