Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; ചോദ്യങ്ങൾ ചോദിക്കരുതെന്ന് നിർദേശം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോപണം. ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പൊലീസ് നിർദേശിച്ചതായാണ് വിവരം. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും മാറിനിൽക്കണമെന്നും അസിസ്റ്റന്റ് കമ്മീഷണർ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകർക്കാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Read more

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ കവര്‍ച്ച; മോഷ്ടിച്ച ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതലായ ഹാൻസ് ചാക്കുകൾ കണ്ടെത്തി. കേസിലെ പ്രതിയായ സിപിഒ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് ചാക്കുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. കേസെടുത്തതിന് പിന്നാലെയുള്ള ദിവസം പുലർച്ചെ ഹാൻസ് ചാക്കുകൾ പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയെന്നാണ് സബിത്തിന്റെ മൊഴിയെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്റ്റേഷനിൽ നിന്ന് ഇയാൾ ഒറ്റയ്ക്കാണ് ചാക്കുകൾ പുറത്തേക്ക് കൊണ്ടുപോയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. […]
Read more

വീണ്ടും അവയവദാനം; രാധാകൃഷ്ണൻ പോറ്റിയുടെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശിയായ രാധാകൃഷ്ണൻ പോറ്റിയുടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് വൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്യുക. ആറ് പേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ പോറ്റി വിടവാങ്ങുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് നൽകും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വൃക്ക എത്തിക്കുന്നതിനായി സർക്കാർ ഗ്രീൻ കൊറിഡോർ ഒരുക്കും. അവയവം വേഗത്തിൽ ആശുപത്രിയിലെത്തിക്കാനാണ് ഗ്രീൻ കൊറിഡോർ സജ്ജമാക്കുന്നത്. ഈ മാസം […]
Read more

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളിലാണ് നിയമം ദീർഘിപ്പിച്ചത്. നിലവിലെ ക്രമസമാധാന സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻകൂട്ടി പിൻവലിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്ക് കൂടി നിയമം പ്രാബല്യത്തിൽ തുടരും. മണിപ്പുരിൽ […]
Read more

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടി വരുമെന്ന് വി.ഡി. സതീശൻ

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിലവിലെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനേക്കാൾ പുതിയ കെട്ടിടം നിർമ്മിക്കുന്നതാണ് ചെലവ് കുറവെന്നാണ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലാറ്റിലെ ശുചിമുറികൾ ചോർന്നൊലിക്കുന്നതായും കെട്ടിടത്തിൽ വ്യാപകമായ തകരാറുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുകളിലെ നിലയിലെ ശുചിമുറിയിൽ വെള്ളം ഉപയോഗിച്ചാൽ താഴത്തെ നിലയിലും ചോർച്ച അനുഭവപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും ഇത്രയും തകരാറുകൾ ഉണ്ടായതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും മുഖ്യമന്ത്രി […]
Read more

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; 28 വരെ ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഈ മാസം 28 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കടലിലിറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശിച്ചു. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ […]
Read more

കലഞ്ഞൂരിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 4 പേർ പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിൽ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുൺ, കിരൺ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും കൂടൽ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കലഞ്ഞൂർ കരിച്ചന്നൂരിലുള്ള ലൈജുവിന്റെ വാടകവീട്ടിൽ നിന്ന് ലഹരിവസ്തുക്കൾ കാറിൽ […]
Read more

ഡിപിയിൽ കുടുംബാംഗങ്ങളുടെ ചിത്രം; ഡിംപൽ ഭാലിന്റെ അമ്മയ്ക്ക് നേരെ അശ്ലീല വീഡിയോ കോൾ

കൊച്ചി: കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഡിപിയായി ഉപയോഗിച്ച വാട്‌സ്ആപ്പ് നമ്പറിൽ നിന്ന് വീഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ കാണിച്ചതായി പരാതി. ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റെ അമ്മ മിനി ഭാലാണ് പൊലീസിൽ പരാതി നൽകിയത്. അപകടത്തിൽ സിം നഷ്ടമായ വെച്ചൂച്ചിറ സ്വദേശിയുടെ നമ്പർ ദുരുപയോഗം ചെയ്താണ് കോളുകൾ നടത്തിയതെന്നാണ് പരാതി. എരുമേലി, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ മിനി ഭാൽ പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ നിരവധി വയോധികർ ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി […]
Read more

മാസപ്പടി കേസ് രാഷ്ട്രീയ പകപോക്കൽ; ബിജെപിയും ആർഎസ്എസും പിന്നിലെന്ന് പിണറായി

ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനും തനിക്കും കുടുംബത്തിനുമെതിരായ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന ജില്ലാ വിശാലസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും മകൾ വീണയ്ക്കുമെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി പറഞ്ഞു. സേവനം നൽകിയതിനാണ് എക്സാലോജിക്കിന് പണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നും പിണറായി ആരോപിച്ചു. തന്നിലൂടെ പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്നും പിണറായി ആരോപിച്ചു. […]
Read more

കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരൻ എം.പി. സുരേന്ദ്രൻ അക്കാദമി സെക്രട്ടറിയാകും. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായി മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. ആലപ്പി അഷറഫ് വൈസ് ചെയർമാനാകും. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമസമിതി ബോർഡ് ചെയർമാനായി എം. രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും വൈസ് ചെയർമാനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix