Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിപിയിൽ കുടുംബാംഗങ്ങളുടെ ചിത്രം; ഡിംപൽ ഭാലിന്റെ അമ്മയ്ക്ക് നേരെ അശ്ലീല വീഡിയോ കോൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഡിപിയായി ഉപയോഗിച്ച വാട്‌സ്ആപ്പ് നമ്പറിൽ നിന്ന് വീഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ കാണിച്ചതായി പരാതി. ബിഗ് ബോസ് താരം ഡിംപൽ ഭാലിന്റെ അമ്മ മിനി ഭാലാണ് പൊലീസിൽ പരാതി നൽകിയത്. അപകടത്തിൽ സിം നഷ്ടമായ വെച്ചൂച്ചിറ സ്വദേശിയുടെ നമ്പർ ദുരുപയോഗം ചെയ്താണ് കോളുകൾ നടത്തിയതെന്നാണ് പരാതി.

എരുമേലി, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ മിനി ഭാൽ പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ നിരവധി വയോധികർ ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാണ് ഡിംപലും അമ്മയും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ഡിസംബർ 17നാണ് ആദ്യമായി സമാനമായ വീഡിയോ കോൾ ലഭിച്ചതെന്ന് മിനി ഭാൽ പറയുന്നു. മൂത്ത മകളുടെയും ഭർത്താവിന്റെയും ചിത്രം ഡിപിയായി ഉപയോഗിച്ചിരുന്ന നമ്പറിൽ നിന്നാണ് കോൾ വന്നത്. ഫോൺ എടുത്തപ്പോൾ അശ്ലീല ദൃശ്യങ്ങളാണ് കണ്ടതെന്നും ഉടൻ തന്നെ കോൾ അവസാനിപ്പിച്ചെന്നും മിനി ഭാൽ പറഞ്ഞു. സംഭവത്തെ തുടർന്ന് മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും അവർ വ്യക്തമാക്കി.

പിന്നീട് അസാധാരണമായ ശബ്ദത്തോടെ വീണ്ടും കോളുകൾ വന്നതോടെയാണ് ഗൂഗിൾ വഴി നടത്തിയ കോളാണെന്ന് മനസിലാക്കിയതെന്നും മിനി ഭാൽ പറഞ്ഞു. 66 വയസുള്ള തനിക്ക് സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന ആശങ്കയും അവർ പങ്കുവച്ചു.

ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന മിനി ഭാൽ മക്കളുമായി സ്ഥിരമായി വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ട്. അതുകൊണ്ടാണ് സംശയമില്ലാതെ ഫോൺ എടുത്തതെന്നും അവർ പറഞ്ഞു. എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും മിനി ഭാൽ ആരോപിച്ചു.

കഴിഞ്ഞ ഡിസംബറിലും ഈ സെപ്റ്റംബറിലുമായി രണ്ട് നമ്പറുകളിൽ നിന്ന് സമാനമായ കോളുകൾ ലഭിച്ചതായാണ് പരാതി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെച്ചൂച്ചിറ സ്വദേശിയുടെ സിം കാർഡാണ് ദുരുപയോഗം ചെയ്യുന്നതെന്നാണ് എരുമേലി പൊലീസ് നൽകിയ വിശദീകരണം. എന്നാൽ, പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. ഇതോടെയാണ് കോട്ടയം എസ്.പി ഓഫീസിലും മിനി ഭാൽ പരാതി നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix