Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഒപ്പ് ശേഖരണവുമായി പ്രതിപക്ഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം ആരംഭിക്കാൻ പ്രതിപക്ഷ പാർട്ടികൾ. പൊതുജനങ്ങളിൽനിന്നും ഒപ്പുകൾ ശേഖരിക്കും. തുടർന്ന് ഒപ്പുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, പ്രതിഷേധങ്ങൾ നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടപടികൾ ശക്തമാക്കുന്നു. ഡൽഹി പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഏകോപന സമിതി രൂപീകരിക്കാനാണ് നീക്കം. ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടക്കാനിടയുള്ള പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് സമിതി രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പ് പ്രതിപക്ഷം തള്ളി. […]
Read more

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതികൾ രൂപീകരിക്കാനും പ്രാദേശിക തലത്തിൽ സമിതികൾക്ക് രൂപം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം നൽകി. ഇൻഫ്ലുവൻസ വൈറസ് ബാധയിലും കേസുകൾ വർധിച്ചിട്ടുണ്ട്. അഞ്ചാംപനി വ്യാപനത്തിലും […]
Read more

ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തു; കോഴിക്കോട് കോൺഗ്രസിൽ അതൃപ്തി

കോഴിക്കോട്: സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി. ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. 2025 നവംബർ 30നാണ് അന്ന് വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ്പെൻഡ് ചെയ്തത്. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പീഡനം സംബന്ധിച്ച പരാമർശം ഉണ്ടായതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ സംഭവത്തിൽ പരാതിക്കാരിയായ യുവതി പരാതി നൽകാതിരുന്നതിനാൽ ഉമേഷിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായില്ലെന്നാണ് വിവരം. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ […]
Read more

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ എട്ട് മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ഈ സമയത്തിന് ശേഷം ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് പ്രവേശിപ്പിക്കൂ. മത്സരം കാണാനെത്തുന്നവർക്കായി വിവിധ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവൺമെന്റ് […]
Read more

നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് മാറ്റിയത്. കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് പുറമെ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ രണ്ട് അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി നിതിൻ രാജിന്റെ […]
Read more

ഇ-ടെൻഡർ വിവാദം; ദേവസ്വം ബോർഡ് തീരുമാനം നല്ല ഉദ്ദേശത്തോടെയെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് കെ. മുരളീധരൻ. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് പ്രശ്നമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായും മുരളീധരൻ വ്യക്തമാക്കി. ഈ മാസം 15നകം ബാക്കി നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേക്കാലമായി ചിലർ വിഷയത്തെ വലിയ വിവാദമാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഇ-ടെൻഡർ നടപടികൾ […]
Read more

രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി, ഗ്യാനേഷ് കുമാർ ബിജെപി ഏജന്‍റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ ക്ഷണിച്ചിരുന്നുവെന്നാണ് ജിജി തോംസൺ പറഞ്ഞത്. 2016ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു ഇക്കാര്യമെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തകർക്കുന്ന രീതിയിലാണ് ഗ്യാനേഷ് കുമാർ […]
Read more

പ്രിയദർശിനി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി; കണ്ടക്ടർക്കെതിരെ കേസ്

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർത്ഥിനി പറവൂർ പൊലീസിൽ പരാതി നൽകിയത്. തന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നൽകില്ലെന്നും പറഞ്ഞ് കണ്ടക്ടർ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് ഉയർന്ന ശബ്ദത്തിൽ അപമാനിച്ച് സംസാരിച്ചെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു. തുടർന്ന്, താൻ സ്ത്രീയാണോ എന്ന് അറിയാൻ വസ്ത്രം അഴിച്ച് പരിശോധിക്കേണ്ടിവരുമെന്നും […]
Read more

ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ സംഘർഷം

കപൂർത്തല: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ പുലർച്ചെയുണ്ടായ സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധം. സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും ക്യാമ്പസിലെ വിവിധ ഭാഗങ്ങളിൽ അക്രമം നടക്കുകയും ചെയ്തു. ക്യാമ്പസിലെ കടകൾക്ക് നേരെയും ആക്രമണമുണ്ടായി. കടകളിലെ സാധനങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളുമായി സംസാരിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കപൂർത്തല എസ്.പി അറിയിച്ചു. ചണ്ഡീഗഢ്– അമൃത്സർ ദേശീയപാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. സർവകലാശാലയിലെ ഹോസ്റ്റലിൽ ഒരു പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന തരത്തിൽ […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം; അധ്യാപികയ്ക്ക് വീണ്ടും വകുപ്പിന്റെ ചുമതല

കോഴിക്കോട്: വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥലംമാറ്റ നടപടി നേരിട്ട അധ്യാപികയ്ക്ക് വീണ്ടും വകുപ്പിന്റെ ചുമതല നൽകിയതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. മനശാസ്ത്ര വിഭാഗം ആക്ടിങ് മേധാവിയായി ഡോ. അനിത കുമാരിയെ നിയമിച്ചതിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ജൂണിലാണ് ഡോ. അനിത കുമാരിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. പൊതുവേദികളിലും രോഗികളുടെ മുന്നിലും അപമാനിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും ആരോപിച്ച് 12 പിജി വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സമാന ആരോപണം നേരിട്ട ഡോ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix