Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ആക്സിസ് മ്യൂച്വൽ ഫണ്ട് ഗ്രിപ്പ് ഇൻവെസ്റ്റുമായി സഹകരണത്തിന്; നിക്ഷേപ പദ്ധതികൾ ഇനി ഗ്രിപ്പ് ആപ്പിലും ലഭ്യമാകും

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട്, ഫിക്സഡ്-ഇൻകം നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രിപ്പ് ഇൻവെസ്റ്റുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തോടെ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ വിവിധ നിക്ഷേപ സ്കീമുകൾ ഇനി മുതൽ ഗ്രിപ്പ് ഇൻവെസ്റ്റ് ആപ്പിലൂടെ നിക്ഷേപകർക്ക് ലഭ്യമാകും. ഈ സംവിധാനത്തിലൂടെ ഗ്രിപ്പ് ആപ്പ് വഴി നിക്ഷേപകർക്ക് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് ഫണ്ടുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബോണ്ട് നിക്ഷേപകർക്ക് അവരുടെ വരുമാനം നേരിട്ട് ആക്സിസ് […]
Read more

HPV പ്രതിരോധ വാക്സിനേഷൻ; കേരളത്തിൽ 64.25 ശതമാനം

കോഴിക്കോട്: ആരോഗ്യ മേഖലയിൽ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളം സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്സിനേഷനിൽ പിന്നിൽ. അവബോധക്കുറവും വാക്സിൻ എടുക്കാനുള്ള ഭയവുമാണ് കുറഞ്ഞ വാക്സിനേഷൻ നിരക്കിന് കാരണമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യ എച്ച്.പി.വി. വാക്സിൻ നൽകുന്ന ദേശീയ കാമ്പയിനിലാണ് കേരളത്തിന്റെ പ്രകടനം പിന്നിലായത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകി 100 ശതമാനം നേട്ടം കൈവരിച്ചു. ബിഹാർ, ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളിൽ 90 ശതമാനത്തിലധികം […]
Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് അടുത്തമാസം തുടക്കം; കൊല്‍ക്കത്ത ഡാര്‍ബി നവംബര്‍ 29ന്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണിന് അടുത്ത മാസം 10ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്‌സി പുതിയ ടീമായ സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. 2027 ജനുവരി 17 വരെ നീളുന്ന ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിലെയും പ്ലേ ഓഫിലെയും മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡാർബി […]
Read more

എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ എയ്ഡഡ് സ്കൂൾ സർവീസിൽ പ്രവേശിക്കുന്നത് തടയുന്നതിനായാണ് നടപടി. പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്കൂൾ നിയമനങ്ങളിലും […]
Read more

മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്കില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: മാസപ്പടി കേസിൽ സർക്കാർ നടപടികൾ വൈകിപ്പിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ പല കാര്യങ്ങളിലും വ്യക്തതയില്ലായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി നടപ്പാക്കാൻ സർക്കാരിന് കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചു. നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം നിയന്ത്രിക്കാൻ നിർദേശം; മഫ്തിയിൽ പൊലീസിനെ വിന്യസിക്കും

പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ സാന്നിധ്യം നിയന്ത്രിക്കാൻ പൊലീസ് നിർദേശം. മുഖ്യമന്ത്രിക്ക് ഉയർന്ന സുരക്ഷാ പരിരക്ഷയുള്ളതിനാൽ അനിയന്ത്രിതമായ ജനക്കൂട്ടം സുരക്ഷാ ഭീഷണിയാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്രകളിലും മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇന്റലിജൻസ് എഡിജിപിയുടെ ഓഫീസിൽനിന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം കൈമാറിയത്. മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ മാധ്യമപ്രവർത്തകരുൾപ്പെടെ അനിയന്ത്രിതമായി ആളുകൾ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ […]
Read more

ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ സമയക്രമം; നവംബർ ഒന്നുമുതൽ

മലപ്പുറം: ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നവംബർ ഒന്ന് മുതൽ പുതിയ സമയക്രമം നടപ്പാക്കാനൊരുങ്ങി സംസ്ഥാന ഗതാഗതവകുപ്പ്. ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്കിടയിൽ നഗരമേഖലയിൽ അഞ്ച് മിനിറ്റും ഗ്രാമീണ മേഖലയിൽ പത്ത് മിനിറ്റും ഇടവേള ഉറപ്പാക്കാനാണ് തീരുമാനം. എന്നാൽ നിലവിലുള്ള സർവീസുകളുടെ സമയക്രമം പരിഗണിക്കാതെ പുതിയ സംവിധാനം നടപ്പാക്കാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസിയുടെയും ട്രിപ്പ് ഷെഡ്യൂളുകൾ ഡിജിറ്റൽ സംവിധാനത്തിലാക്കും. പുതിയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ നിലവിലുള്ള സർവീസുകളുടെ സമയക്രമം കൂടി പരിശോധിച്ച ശേഷമാകും ഇടവേള […]
Read more

ഇന്ത്യൻ ഹോം ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പ് (മുത്തൂറ്റ് ബ്ലൂ)

ദേശീയ ടീം ടൂർണമെന്റുകൾ മുതൽ ആഭ്യന്തര മത്സരങ്ങൾ വരെ ഉൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ബിസിസിഐയുമായുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ ബന്ധം കൂടുതൽ വിപുലമാക്കുന്നതാണ് ഈ പുതിയ ടൈറ്റിൽ സ്പോൺസർഷിപ്പ്. കൊച്ചി: ഇന്ത്യയിൽ നടക്കുന്ന എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയും അന്താരാഷ്ട്ര പരമ്പരകളുടെയും ടൂർണമെന്റുകളുടെയും പുതിയ ടൈറ്റിൽ സ്പോൺസറായി മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് മാറി. ഇന്ത്യയുടെ സീനിയർ പുരുഷ ദേശീയ ടീം, സീനിയർ വനിതാ ദേശീയ ടീം, ഇന്ത്യ എ പുരുഷ ടീം, ഇന്ത്യ ബി പുരുഷ ടീം, […]
Read more

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; പരാതിയിൽ നിയമോപദേശം തേടാൻ വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികളിൽ വിജിലൻസ് നിയമോപദേശം തേടും. വിമാനയാത്രയിൽ അഴിമതിയുണ്ടെന്നാരോപിച്ച് വിജിലൻസിന് ലഭിച്ച രണ്ട് പരാതികളിലാണ് നിയമവശങ്ങൾ പരിശോധിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതികൾ ലഭിച്ചത്. വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിലും പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ.എം. ഷാജഹാനാണ് ലോകായുക്തയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. പരാതി സെപ്റ്റംബർ 29ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി മേഖലകൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി […]
Read more

റേഞ്ച് റോവർ വിവാദം; ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും, സ്വകാര്യ വാഹനം സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും, മന്ത്രിയുടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരല്ലെന്നും കെ.എം. ഷാജി വിശദീകരിച്ചു. റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്ത നൽകിയതെന്നും മന്ത്രി ആരോപിച്ചു. ആദ്യം താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നായിരുന്നു വാർത്തകൾ. പിന്നീട് തെരഞ്ഞെടുപ്പ് കണക്കിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix