Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ സമയക്രമം; നവംബർ ഒന്നുമുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നവംബർ ഒന്ന് മുതൽ പുതിയ സമയക്രമം നടപ്പാക്കാനൊരുങ്ങി സംസ്ഥാന ഗതാഗതവകുപ്പ്. ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്കിടയിൽ നഗരമേഖലയിൽ അഞ്ച് മിനിറ്റും ഗ്രാമീണ മേഖലയിൽ പത്ത് മിനിറ്റും ഇടവേള ഉറപ്പാക്കാനാണ് തീരുമാനം. എന്നാൽ നിലവിലുള്ള സർവീസുകളുടെ സമയക്രമം പരിഗണിക്കാതെ പുതിയ സംവിധാനം നടപ്പാക്കാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.

സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസിയുടെയും ട്രിപ്പ് ഷെഡ്യൂളുകൾ ഡിജിറ്റൽ സംവിധാനത്തിലാക്കും. പുതിയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ നിലവിലുള്ള സർവീസുകളുടെ സമയക്രമം കൂടി പരിശോധിച്ച ശേഷമാകും ഇടവേള നിശ്ചയിക്കുക. ‘കേരള ബസ്’, ‘ബസ് ടൈം’ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ബസുകളുടെ സമയക്രമവും തത്സമയ സ്ഥാനവും യാത്രക്കാർക്ക് അറിയാനാകും. സംസ്ഥാനത്ത് നിലവിൽ ഏകദേശം 7000 സ്വകാര്യ ബസുകളും 4468 കെഎസ്ആർടിസി ബസുകളുമാണ് സർവീസ് നടത്തുന്നത്.

എന്നാൽ പുതിയ ബസുകൾക്ക് മാത്രം അഞ്ച്, പത്ത് മിനിറ്റ് ഇടവേള നിശ്ചയിച്ചാൽ റൂട്ടിലെ മുഴുവൻ സർവീസുകൾക്കിടയിലും നിശ്ചിത ഇടവേള ഉറപ്പാക്കാനാകില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. റൂട്ടിന്റെ തുടക്കത്തിൽ മാത്രം ഇടവേള കണക്കാക്കിയാലും പ്രശ്‌നം പരിഹരിക്കാനാകില്ല. നഗരസഭാ പരിധി കഴിഞ്ഞ് പഞ്ചായത്ത് മേഖലകളിലൂടെ കടന്നുപോകുന്ന റൂട്ടുകളിൽ ഓരോ മേഖലയിലും വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിക്കുന്നതും പ്രായോഗികമല്ലെന്നാണ് ഉടമകളുടെ വാദം. നിലവിലുള്ള സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താനാകില്ലെന്നും അവർ പറയുന്നു.

നേരിട്ട് നടത്തുന്ന ടൈമിങ് കോൺഫറൻസുകളിൽ ബസുടമകൾക്ക് സമയക്രമം ഹാജരാക്കി പരാതികൾ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നുവെന്നും ‘കേരള ബസ്’ സോഫ്റ്റ്‌വെയർ വഴി മാത്രം സമയം അനുവദിക്കുന്നത് നിലവിലുള്ള സർവീസുകളെ ബാധിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ പറഞ്ഞു. പുതിയ സംവിധാനം ഉദ്യോഗസ്ഥ അഴിമതിക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix