Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മാസപ്പടി കേസ്; പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാൻ സിപിഎം

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. കോൺഗ്രസ് ഒഴികെയുള്ള ദേശീയതല പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി നീക്കം. ഇതിന്റെ ഭാഗമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാനും സിപിഎം ശ്രമം തുടങ്ങി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കെജ്രിവാളിനെ ക്ഷണിച്ചതായാണ് വിവരം. […]
Read more

ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കുന്നു; കറുത്ത ബാഡ്ജണിഞ്ഞ് ജീവനക്കാർ

തിരുവനന്തപുരം: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നാളെ മുതൽ ആരംഭിക്കാനിരിക്കെ ഇന്ന് രാജ്യത്തെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത്. പണിമുടക്ക് ഒഴിവാക്കുന്നതിനായി കേന്ദ്രസർക്കാരും ബാങ്ക് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ അവസാനഘട്ട ചർച്ചകളും പരാജയപ്പെട്ടു. ഇതിന് പിന്നാലെ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്ക് ശക്തമാക്കാൻ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആഹ്വാനം ചെയ്തു. ഇന്ന് ജോലിക്കെത്തിയ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജും റിബണും ധരിച്ചാണ് […]
Read more

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം; വാരണാസി തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന് അജയ് റായ്

ആഗ്ര: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. ഗ്യാനേഷ് കുമാർ അഴിമതിക്കാരനാണെന്ന് ആരോപിച്ച അജയ് റായ്, 2024ലെ വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. ആഗ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അജയ് റായ്. ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗ്യാനേഷ് കുമാറിന്റെ കാലയളവിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലങ്ങളും റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും […]
Read more

ഉത്തർപ്രദേശിൽ കനത്ത മഴ; മരണം 56 ആയി

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 56 ആയി. 46 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,021 വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. 48 മണിക്കൂറിനിടെ സാധാരണയേക്കാൾ 775 ശതമാനം അധികം മഴയാണ് ലഭിച്ചത്. 7.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ശരാശരി 66.5 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. സിതാപുർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഏഴ് […]
Read more

ജിജി തോംസന്റെ വെളിപ്പെടുത്തൽ തള്ളി ബിജെപി; ഗ്യാനേഷ് കുമാറിനെ പിന്തുണച്ച് അനൂപ് ആന്റണി

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഗ്യാനേഷ് കുമാർ അന്ന് ജൂനിയർ ഉദ്യോഗസ്ഥനായിരുന്നുവെന്നും അന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്യാൻ കോൺഗ്രസിന് എന്ത് അവകാശമാണുള്ളതെന്നും അനൂപ് ആന്റണി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ […]
Read more

റിയാദിലെ സ്‌കൂളുകളിൽ ഇനി ഒരാഴ്​ച ഓൺലൈൻ പഠനം

റിയാദ്: റിയാദ് നഗരത്തിലെ മുഴുവൻ സ്‌കൂളുകളിലും നേരിട്ടുള്ള അധ്യയനം താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര ഉത്തരവ്. വരും ആഴ്ചയിലെ അധ്യയനം ‘മദ്രസതീ’ പ്ലാറ്റ്‌ഫോം വഴി പൂർണമായും ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, ഭരണനിർവഹണ വിഭാഗത്തിലെ ജീവനക്കാർ എന്നിവർക്കെല്ലാം തീരുമാനം ബാധകമായിരിക്കും. നേരിട്ടുള്ള ക്ലാസുകൾക്ക് പകരം ഓൺലൈൻ സംവിധാനത്തിലൂടെയാകും പഠനപ്രവർത്തനങ്ങൾ മുന്നോട്ടുപോകുക. അധ്യയന രീതിയിലുണ്ടായ താൽക്കാലിക മാറ്റം സംബന്ധിച്ച വിവരങ്ങൾ സ്‌കൂളുകളുടെ ഔദ്യോഗിക വാർത്താവിനിമയ മാർഗങ്ങളിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Read more

കെഎസ്ആർടിസി ബസ് കയറിയിറങ്ങി; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസിലും സ്കൂട്ടർ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജിമോളുടെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതശരീരം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Read more

ടിവികെ സര്‍ക്കാരിന്റേത് ‘റീല്‍ ഭരണം’; പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ തുടർച്ചയായ വൈദ്യുതി മുടക്കിനെതിരെ സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ സംസ്ഥാന മന്ത്രിമാർക്കും വൈദ്യുതി മുടക്കം നേരിടേണ്ടി വരുന്നതായി സ്റ്റാലിൻ പരിഹസിച്ചു. തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം മുഖ്യമന്ത്രി സന്ദർശിച്ചതിനെയും സ്റ്റാലിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിമർശിച്ചു. സാധാരണ ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്നും മന്ത്രിമാർക്ക് പോലും പരിപാടികൾക്കിടെ പവർകട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധുരയിൽ നിയമമന്ത്രി ആർ. നിർമൽ കുമാർ പങ്കെടുത്ത […]
Read more

ഗുവാഹത്തിയിൽ സിജെപി പ്രവർത്തകർ ഉൾപ്പെടെ അശുതോഷ് റാങ്കയും പൊലീസ് കസ്റ്റഡിയിൽ

ഗുവാഹത്തി: സിജെപി സഹകൺവീനർ അശുതോഷ് റാങ്കയെയും പ്രവർത്തകരെയും അസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിൽ സിജെപിയുടെ വോളന്റിയർ മീറ്റിൽ പങ്കെടുക്കാനെത്തിയതിനിടെയാണ് പൊലീസ് നടപടി. അശുതോഷ് റാങ്കയ്‌ക്കൊപ്പം നാഗാലാൻഡിൽ നിന്നെത്തിയ മൂന്ന് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. അസം സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി സിജെപി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് വോളന്റിയർ മീറ്റ് സംഘടിപ്പിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അശുതോഷ് റാങ്കയെയും മറ്റ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് വാഹനങ്ങളിൽ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അസമിലെ […]
Read more

‘സുകുമാരൻ നായർ അഞ്ഞൂറാൻ’; രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ‘ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽനിന്ന് രക്ഷിക്കണം’ എന്ന് ഗണേഷ് കുമാർ പറഞ്ഞു. സംഘടനയെ ‘എം.എസ്.എസ്’ (മക്കൾ സർവീസ് സൊസൈറ്റി) ആക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരു ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു. കോൺഗ്രസ് മന്ത്രിമാരെ ഇതേ രീതിയിൽ സ്വീകരിക്കാറുണ്ടോയെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix