Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പീഡനാരോപണത്തിന് പിന്നാലെ വിദ്യാർഥി പ്രക്ഷോഭം; ജലന്ധറിൽ സംഘർഷാവസ്ഥ

പഞ്ചാബ്: ജലന്ധറിലെ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ വൻ വിദ്യാർഥി പ്രതിഷേധവും അക്രമസംഭവങ്ങളും. പ്രതിഷേധത്തിനിടെ ഒരു വിദ്യാർഥി വ്യോമസേനയുടെ മിഗ്-23 യു.എം. വിമാനത്തിന് മുകളിൽ കയറിയും പത്തോളം വിദ്യാർഥികൾ കാമ്പസിലെ സൈനിക ടാങ്കിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. സർവകലാശാല കെട്ടിടത്തിനും വാഹനങ്ങൾക്കും തീയിട്ടതിന് പുറമെ കടകളടക്കമുള്ള സ്ഥാപനങ്ങൾ അടിച്ചുതകർത്തു. സെപ്റ്റംബർ 24-നാണ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗത്തിനിരയായതായി ആരോപണമുയർന്നത്. സർവകലാശാലയിലെ ജീവനക്കാരനാണ് അതിക്രമം നടത്തിയതെന്നും ഇക്കാര്യം ഹോസ്റ്റൽ വാർഡനെ അറിയിച്ചിട്ടും നടപടി […]
Read more

പ്രീപെയ്ഡ് റീചാർജിൽ 30 ദിവസത്തെ വാലിഡിറ്റി; ഉപഭോക്താക്കൾക്ക് ആശ്വാസം

ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന സംവിധാനം നിലവിലുണ്ട്. എല്ലാ ടെലികോം സേവനദാതാക്കളും കുറഞ്ഞത് ഒരു 30 ദിവസത്തെ പ്ലാനും, ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന ഒരു പ്ലാനും നൽകണമെന്ന് ട്രായിയുടെ വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു. നിലവിൽ പല കമ്പനികളും 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകുന്നതിനാൽ വർഷത്തിൽ 12 മാസത്തിന് പകരം 13 തവണ റീചാർജ് ചെയ്യേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദ ചൂണ്ടിക്കാട്ടി. 30 […]
Read more

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി; റേഷൻ കാർഡ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: വ്യാജ മേൽവിലാസവും റേഷൻ കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. റേഷൻ കാർഡുമായി ബന്ധപ്പെട്ട് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ സ്വീകരിച്ച തുടർനടപടികൾ ഹൈക്കോടതി വീണ്ടും സ്റ്റേ ചെയ്തു. കൊല്ലശ്ശേരി കുടുംബത്തിന് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നൽകിയ നോട്ടീസിനാണ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. പുതിയ റേഷൻ കാർഡിനായി അപേക്ഷിക്കണമെന്നായിരുന്നു നോട്ടീസിലെ നിർദേശം. എന്നാൽ പുതിയ റേഷൻ കാർഡ് ആവശ്യമില്ലെന്ന് കൊല്ലശ്ശേരി കുടുംബം […]
Read more

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചയാൾ പിടിയിൽ

കൊച്ചി: ഇരുചക്ര വാഹനം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ (46) ആണ് പുത്തൻകുരിശ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 31നാണ് കേസിനാസ്പദമായ സംഭവം. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിളാണ് അജിത് കുമാർ മോഷ്ടിച്ചത്. കാസർകോട് ഉദുമയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. കുണ്ടറ, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് […]
Read more

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ‘ടീം ബ്ലാക്ക്ലീറ്റ്സ്’ ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന അവകാശവാദവും സൈറ്റിൽ ഹാക്കർമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വെബ്സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്നും ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. വെബ്സൈറ്റിന്റെ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അധികൃതർ […]
Read more

തിങ്കളാഴ്ച മുതൽ മഴ കനക്കും; നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒക്ടോബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]
Read more

ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന് ജിജി ജോസഫ്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിജി ജോസഫ് ഇക്കാര്യം ആരോപിച്ചത്. 2017 ജൂൺ 26ന് ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ ജിജി തോംസൺ പങ്കെടുത്തതിന്റെ ചിത്രങ്ങളും ജിജി ജോസഫ് പുറത്തുവിട്ടു. പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും ജിജി തോംസൺ പ്രശംസിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി ജിജി തോംസണെ നിയമിച്ചിരുന്നുവെന്നും ജിജി ജോസഫ് പറഞ്ഞു. പിന്നീട് ലഭിച്ച സ്ഥാനമാനം കുറഞ്ഞുപോയതിനാലാണ് […]
Read more

ഉത്സവയാത്രയ്ക്ക് KSRTC; പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം […]
Read more

ശബരിമല ഇ-ടെൻഡർ; ടെൻഡറിൽ പങ്കെടുത്തയാൾക്ക് ഭീഷണിയെന്ന് പരാതി

പത്തനംതിട്ട: ശബരിമലയിലെ ഇ-ടെൻഡറിൽ പങ്കെടുത്തയാൾക്ക് കുത്തക ലേല ലോബിയുടെ ഭീഷണിയെന്ന് പരാതി. സ്ഥിരമായി ലേലത്തിലൂടെ കടയെടുക്കുന്നയാളാണെന്നും ഇ-ടെൻഡറിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഭീഷണി നേരിട്ട ഇ-ടെൻഡർ പങ്കാളി ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇ-ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ചോർന്നതായി ദേവസ്വം വകുപ്പ് കണ്ടെത്തിയത്. 110 കടകളുടെ ടെൻഡർ വിവരങ്ങൾ സമാന രീതിയിൽ ചോർന്നതായാണ് വിവരം. വിവരങ്ങൾ ചോർത്തിയത് ദേവസ്വം കമ്മീഷണറേറ്റിലെയും എക്സിക്യൂട്ടീവ് ഓഫീസിലെയും ഉദ്യോഗസ്ഥരാണെന്ന സംശയത്തെ തുടർന്ന് ചില ഉദ്യോഗസ്ഥരെ […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; പ്രഭാരിമാരുടെ യോഗം വിളിച്ച് ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനാ ഒരുക്കങ്ങൾ ശക്തമാക്കി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുതുതായി നിയമിച്ച സംസ്ഥാന പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചു. സെപ്റ്റംബർ 29ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണിയും ശക്തിപ്പെടുത്തലും നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഓരോ സംസ്ഥാനത്തെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix