Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഗ്യാനേഷ് കുമാറിനെതിരായ സിജെപി സമരത്തിന് പൂർണ പിന്തുണ; നേരിട്ട് പങ്കെടുക്കില്ലെന്ന് സോനം വാങ്ചുക്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സിജെപിയുടെ പ്രതിഷേധത്തിന് പൂർണ പിന്തുണയുണ്ടെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. എന്നാൽ നിലവിലെ പ്രതിഷേധത്തിന്റെ ഭാഗമാകാൻ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഷയങ്ങളിലും നേരിട്ട് സമരത്തിനിറങ്ങാൻ സാധിച്ചേക്കില്ലെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകാൻ സിജെപിക്ക് ശേഷിയുണ്ടെന്നും വാങ്ചുക് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പ്രതിഷേധം രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിജെപി […]
Read more

ആശുപത്രിയുടെ അവശിഷ്ടങ്ങളിൽ നിന്ന് മൊജ്തബ ഖമനെയിയെ പുറത്തെടുത്തെന്ന് വെളിപ്പെടുത്തൽ

ന്യൂയോർക്ക്: അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ആശുപത്രിയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയെ പുറത്തെടുത്തതായി വെളിപ്പെടുത്തൽ. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗം മൊഹ്‌സെൻ ഹൈദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തർ ആസ്ഥാനമായ അൽ അറബി ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഫെബ്രുവരിയിൽ നടന്ന ആദ്യ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനെയി ചികിത്സയിലായിരുന്നുവെന്നാണ് ഹൈദരിയുടെ വിശദീകരണം. ഇതിനിടെ ടെഹ്റാനിലെ മൂന്ന് ആശുപത്രികൾ ആക്രമിക്കപ്പെട്ടു. മൂന്നാമത്തെ ആശുപത്രിയിലായിരുന്നു മൊജ്തബ ഉണ്ടായിരുന്നത്. ആക്രമണത്തിൽ […]
Read more

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ക്രമസമാധാന വിഭാഗത്തെ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ ഉത്തരവോടെ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇനി വിവരാവകാശ […]
Read more

അരൂരിൽ 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ആലപ്പുഴ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തോസ്ഥാന കോളനി സ്വദേശി എഡിസണെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പരിസരത്തുനിന്ന് ലഹരിമരുന്ന് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഡിസൺ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. എസ്എച്ച്ഒ അബീഷ്, എസ്‌ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, […]
Read more

‘മന്ത്രിയെന്നുള്ള നിലയ്ക്ക് സൂക്ഷ്മത വേണം’; റേഞ്ച് റോവർ യാത്രയിൽ ലീ​ഗ് മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മന്ത്രി എന്ന നിലയിൽ പി.കെ. ഷാജി റേഞ്ച് റോവർ ഉപയോഗിച്ച സംഭവത്തിൽ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ. ഷാജി സൂക്ഷ്മത പാലിക്കുന്നയാളാണെന്നും എന്നാൽ ചെറിയ ‘സ്പെല്ലിംഗ് മിസ്റ്റേക്കുകൾ’ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഷാജി ഉപയോഗിച്ചത് സുഹൃത്തിന്റെ വാഹനമാണെന്നും ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ഷാജി വലിയ അപകടത്തിൽപ്പെട്ടുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം മാധ്യമങ്ങൾ വലിയ രീതിയിൽ […]
Read more

ബെവ്കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ കെസിബിസി

കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ബെവ്കോയുടെ നീക്കം സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു. മെട്രോ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീനുകൾ സ്ഥാപിക്കുന്നത് പിന്നീട് മറ്റ് മദ്യവിൽപ്പനശാലകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും മദ്യപർക്കും നിയന്ത്രണമുള്ള സാഹചര്യത്തിൽ യാത്രക്കാരിലേക്ക് മദ്യം എളുപ്പത്തിൽ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന […]
Read more

അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച 3വയസുകാരിക്ക് രോഗനിർണ്ണയം നടത്താതെ ചികിത്സ

തിരുവനന്തപുരം: മൂന്ന് വയസുകാരിക്ക് ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചെന്ന ആരോപണവുമായി കുടുംബം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിക്ക് ആദ്യം ടിബി മെനിഞ്ചൈറ്റിസിനുള്ള ചികിത്സ നൽകിയെന്നാണ് മാതാപിതാക്കളുടെ പരാതി. തിരുവല്ല സ്വദേശികളായ സന്ദീപ്–പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിയാണ് നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ജൂലൈ 18 മുതലാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. പനി മാറാത്തതിനെ തുടർന്ന് ജൂലൈ 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ പരിശോധനകൾ നടത്തിയെങ്കിലും രോഗം കൃത്യമായി കണ്ടെത്താൻ […]
Read more

മന്ത്രി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതിൽ തെറ്റില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

ഇടുക്കി: മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാൻ പ്രത്യേക അനുമതി വാങ്ങുകയോ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. താനും ഇതേ രീതിയിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബസുകൾ ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം. കൂടുതൽ ബസുകൾ […]
Read more

വെങ്ങാനൂരിൽ വാഹനാപകടത്തിൽ റിട്ട. എഎസ്ഐക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വെങ്ങാനൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. എഎസ്ഐ മരിച്ചു. വെണ്ണിയൂർ അമ്പാടിയിൽ പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വെങ്ങാനൂർ എസ്ബിഐ ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പ്രഭാകരൻ നായരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്ക് യാത്രക്കാരനായ വാഴിച്ചൽ സ്വദേശി ശരത്തിനും (35) പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെണ്ണിയൂരിൽ പലചരക്ക് കടയും കാർഷിക ഉപകരണ വിൽപ്പന കേന്ദ്രവും […]
Read more

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതി നൽകി രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നത്. ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിരുന്നില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. സൈബർ ആക്രമണം നടത്തിയതായി ആരോപിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് ജോൺസൺ എബ്രഹാം പരാതി നൽകിയത്. ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകിയതോടെയാണ് സൈബർ സെൽ ഐജിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix