Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പ്രിയദര്‍ശിനി ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുവായൂർ–എറണാകുളം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറഞ്ഞെന്നാണ് പരാതി. തുടർന്ന് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തുകയും ചെയ്തെന്നാണ് ആരോപണം. ചില യാത്രക്കാരും കണ്ടക്ടർ […]
Read more

മയക്കുമരുന്ന് കടത്ത് കേസ്; മലയാളി യുവാവിന്റെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് വധശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്ന് സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു. […]
Read more

സർജിക്കൽ സ്ട്രൈക്ക് മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ; ഭീകരവിരുദ്ധ നിലപാട് വ്യക്തമാക്കി മോദി

ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതാണ് സർജിക്കൽ സ്ട്രൈക്ക് മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള നടപടികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്തി’ലാണ് മോദി ഇക്കാര്യം പറഞ്ഞത്. 2016ലെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തെ സെൻസസ് നടപടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിലൂടെ വിവിധ സംസ്ഥാനങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ മുന്നേറുന്ന സംരംഭങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ഒക്ടോബർ […]
Read more

നേപ്പാളിനെ കണ്ണീരിലാഴ്‌ത്തി വൻ ദുരന്തം; അതിശക്തമായ ഹിമപാതത്തിൽ 10 പേരെ കാണാതായി

മനാങ്: നേപ്പാളിലെ ഹിംലംഗ് ഹിമാൽ കൊടുമുടിയുടെ ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 10 പേരെ കാണാതായി. പർവതാരോഹകരും അവർക്കൊപ്പമുണ്ടായിരുന്ന ഗൈഡുകളും മറ്റ് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഹിമാലയൻ എക്സ്പെഡിഷൻ സംഘാടകർ അറിയിച്ചു. 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാലിൽ ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനിടെയാണ് അപകടം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പ്രദേശത്ത് നിന്ന് പിന്മാറിയിരുന്നു. എന്നാൽ ചിലർ ബേസ് ക്യാമ്പിൽ തുടരുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ടെന്റുകൾക്ക് മുകളിലേക്കാണ് കൂറ്റൻ മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. ഇതോടെയാണ് പത്ത് […]
Read more

ഒമാനിൽ ജീവനക്കാർക്ക് നേരെ പണം എറിഞ്ഞ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

മസ്‌കറ്റ്: ഒമാനിൽ കടയിലെ ജീവനക്കാർക്ക് നേരെ പ്രവാസി പണം എറിഞ്ഞുനൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോകളിൽ പുരുഷ ജീവനക്കാരനും വനിതാ ജീവനക്കാരിക്കും നേരെ ഒരാൾ പണം എറിയുന്നത് കാണാം. എന്നാൽ രണ്ടാമത്തെ വീഡിയോ ബോധവൽക്കരണത്തിനായി ചിത്രീകരിച്ച രംഗമാണെന്ന് അതിൽ അഭിനയിച്ചവർ പൊലീസിന് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. അതേസമയം, ഇത്തരം സംഭവങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് മുമ്പ് ഒമാനി […]
Read more

ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കില്ല; പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ. ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം സർക്കാർ ഉത്തരവ് പിൻവലിച്ചത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. സർക്കാർ […]
Read more

സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് പാടില്ല; കെ.എം. ഷാജിക്ക് തിരിച്ചടി

തിരുവനന്തപുരം: സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് ഉപയോഗിക്കാമെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദത്തിൽ ചട്ടങ്ങൾ സംബന്ധിച്ച് വീണ്ടും ചോദ്യമുയരുന്നു. സർക്കാർ വാഹനത്തിലോ സർക്കാർ വാടകയ്‌ക്കെടുത്ത വാഹനത്തിലോ മാത്രമാണ് ഔദ്യോഗിക ബോർഡ് ഉപയോഗിക്കാൻ അനുമതിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് ഉപയോഗിക്കണമെങ്കിൽ പൊതുഭരണ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഗവർണർ, എം.പി., എം.എൽ.എ. എന്നിവർക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ മന്ത്രിമാർക്കോ ജില്ലാ കളക്ടർമാർക്കോ ബാധകമല്ലെന്നും ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നുമാണ് ഉയരുന്ന […]
Read more

മിനിബസും കാറും കൂട്ടിയിടിച്ചു; 23കാരന് ദാരുണാന്ത്യം

പത്തനംതിട്ട: എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ 23കാരന് ദാരുണാന്ത്യം. മിനിബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി പ്രണവാണ് മരിച്ചത്. പന്തളം പാട്ടുപുരക്കാവ് ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ എത്തിയ മിനിബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കിളിമാനൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു മിനിബസ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് പ്രണവിന്റെ അമ്മയും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

മികച്ച അഭിപ്രായം നേടി ‘Hi’ തമിഴ് ZEE5-ൽ

നയൻതാരയും കെവിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘Hi’ മികച്ച അഭിപ്രായം നേടി തമിഴ് ZEE5-ൽ മുന്നേറുന്നു. ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുന്ന തമിഴ് ZEE5, തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്. ‘ജനനായകൻ’ ന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ, നയൻതാരയും കെവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘Hi’ ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ വൻ ഹിറ്റ് അടിച്ചിരിക്കുകയാണ്. വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രണയാനുഭവങ്ങളും നിരാശകളും നേരിട്ടിട്ടും പ്രണയം കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കാത്ത ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.തമിഴ് സിനിമയിലെ […]
Read more

യുകെയിലെ യുഎസ് വ്യോമതാവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം

ലണ്ടൻ: യുകെയിലെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സ്ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി വീടുകളിലെ താമസക്കാരെ സമീപത്തെ ലെഷർ സെന്ററിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. യുഎസ് എയർഫോഴ്സ് ബോംബർ വിമാനങ്ങൾക്കായി ഉപയോഗിക്കുന്ന പ്രധാന വ്യോമതാവളങ്ങളിലൊന്നാണ് ആർ.എ.എഫ്. ഫെയർഫോർഡ്. സ്ഫോടക വസ്തുവുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix