പ്രിയദർശിനി ബസിൽ വിദ്യാർഥിനിയെ അപമാനിച്ചെന്ന് പരാതി; കണ്ടക്ടർക്കെതിരെ കേസ്
കൊച്ചി: പറവൂരിൽ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. സംഭവത്തിൽ കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് സംഭവം. ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ […]
Read more