പേപ്പർലെസ് പൊലീസിലേക്ക് കേരളം; കുറ്റപത്രവും അന്തിമ റിപ്പോർട്ടും ഡിജിറ്റലാകും
തിരുവനന്തപുരം. ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുന്നതിനൊപ്പം പൊലീസും പേപ്പർലെസ് സംവിധാനത്തിലേക്ക്. കുറ്റപത്രവും അന്തിമ റിപ്പോർട്ടും ഡിജിറ്റൽ രൂപത്തിലാക്കണമെന്ന നിർദേശമാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. എഡിജിപിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേസുകളിലെ കുറ്റപത്രത്തിന്റെയും അന്തിമ റിപ്പോർട്ടിന്റെയും ഹാർഡ് കോപ്പികൾക്ക് പകരം ഡിജിറ്റൽ പകർപ്പുകൾ പ്രതികൾക്കും അഭിഭാഷകർക്കും നൽകുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ എഡിജിപി എച്ച്.ക്യുവിനെ ചുമതലപ്പെടുത്തി. നിരവധി പേജുകൾ പ്രിന്റ് ചെയ്ത് നൽകുന്നതിന് പകരം ഒറ്റ ക്ലിക്കിലൂടെ റിപ്പോർട്ടുകൾ ഡിജിറ്റലായി കൈമാറാനാണ് നിർദേശം. ക്ഷണക്കത്തുകളും ഡിജിറ്റലാകും പാസിങ് […]
Read more