Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ അവസാനിപ്പിക്കണം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള എസ്‌ഐആർ ഭരണഘടനാപരമായ നടപടിക്രമമാണെന്നും ഇത് നടപ്പാക്കേണ്ടത് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആർ നടപ്പാക്കുമ്പോൾ കോൺഗ്രസ് വിജയിച്ചാൽ പ്രശ്നമില്ലെന്നും ബിജെപി വിജയിച്ചാൽ ക്രമക്കേട് ആരോപിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിപക്ഷ […]
Read more

‘പേറ്റന്റില്‍ ഉള്‍പ്പെട്ട മരുന്നുകളും കേന്ദ്രസര്‍ക്കാരിന് നിര്‍മ്മിക്കാം’; ഹൈക്കോടതി

കൊച്ചി: കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് നിർണായക നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. പേറ്റന്റ് പരിധിയിലുള്ള മരുന്നുകൾ പൊതുതാൽപര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന് നിർമിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പേറ്റന്റ് നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആവശ്യക്കാരായ രോഗികൾക്കോ മറ്റുള്ളവർക്കോ വാണിജ്യേതര അടിസ്ഥാനത്തിൽ ഇത്തരം മരുന്നുകൾ ലഭ്യമാക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. മരുന്നുകളുടെ […]
Read more

പുണെയിൽ 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി; സ്ത്രീധനപീഡനമെന്ന് കുടുംബം

മുംബൈ: പുണെയിൽ ഐടി എൻജിനീയറായ 23കാരി ജീവനൊടുക്കി. സ്ത്രീധനപീഡനത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. വൈഷ്ണവി പ്രവീൺ ജരാൻഡെയാണ് മരിച്ചത്. ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനമാണ് വൈഷ്ണവിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഓംകാർ സഞ്ജയ് ഘിസാരെയുമായി മേയ് ഒൻപതിനായിരുന്നു വൈഷ്ണവിയുടെ വിവാഹം. വിവാഹത്തിനായി 45 ലക്ഷം രൂപ ചെലവഴിച്ചെന്നും 14 പവൻ സ്വർണം നൽകിയെന്നും കുടുംബം പറയുന്നു. കാർ വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഓംകാറും മാതാപിതാക്കളും […]
Read more

ആലപ്പുഴ തീരത്ത് അപ്രതീക്ഷിത കടലാക്രമണം; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴ തീരപ്രദേശത്ത് അപ്രതീക്ഷിതമായി കടൽ കയറിയത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടാണ് പുറക്കാട് മേഖലയിൽ ശക്തമായ കടലാക്രമണം ഉണ്ടായത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിന്നിരുന്നെങ്കിലും മത്സ്യബന്ധനത്തിന് കടലിൽ പോയ തൊഴിലാളികളാണ് കൂറ്റൻ തിരമാലകളിൽപ്പെട്ടത്. തോട്ടപ്പള്ളി, പുറക്കാട്, ആനന്ദേശ്വരം, പറവൂർ, ഗലീലിയ, തുമ്പോളി എന്നിവിടങ്ങളിൽ നിന്നുള്ള വള്ളങ്ങളാണ് കടലാക്രമണത്തിൽപ്പെട്ടത്. കടലിൽ വലിയ തിരമാലകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വള്ളങ്ങൾ ഉടൻ കരയ്ക്കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതേസമയം, കള്ളക്കടൽ സംബന്ധിച്ച് […]
Read more

ഏഷ്യൻ ഗെയിംസ്; തോൽവിക്ക് പിന്നാലെ സംഘാടകർക്കെതിരെ പി വി സിന്ധു

ടോക്കിയോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് പിന്നാലെ സംഘാടകർക്കെതിരെ വിമർശനവുമായി ഇന്ത്യൻ താരം പി വി സിന്ധു. കടുത്ത യാത്രയും മത്സരക്രമവും മത്സരത്തിനിടെ വീഡിയോ റിവ്യൂ സംവിധാനം ലഭ്യമല്ലാതിരുന്നതുമാണ് തിരിച്ചടിയായതെന്ന് സിന്ധു പറഞ്ഞു. ചൈനയുടെ ലോക നാലാം നമ്പർ താരം ചെൻ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോർ 21-11, 18-21, 10-21. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ 18-18 എന്ന നിലയിൽ നിർണായക പോയിന്റുകൾ നഷ്ടമായി. ഈ […]
Read more

ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ പരീക്ഷാ ഫലം തടഞ്ഞുവെച്ചു; സംഭവം മണ്ണുത്തി വെറ്ററിനറി കോളേജിൽ

തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണത്താൽ ഒന്നാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലാണ് സംഭവം. സംഭവത്തിൽ കോളേജിൽ വിദ്യാർഥികളുടെ പ്രതിഷേധമാണ്. കോഴ്‌സിലെ 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് കോളേജ് അധികൃതർ പ്രസിദ്ധീകരിക്കാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം. ആകെയുള്ള വിദ്യാർഥികളിൽ 46 പേരുടെ ഫലം മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ഹോസ്റ്റൽ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടി അനാവശ്യമാണെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എത്രയും വേഗം മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷാഫലം […]
Read more

നിയമസഭാ കയ്യാങ്കളി കേസ്; 11 വർഷത്തിന് ശേഷം വിചാരണ നവംബർ 3ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം വിചാരണ നടപടികൾ ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നവംബർ 3ന് വിചാരണ തുടങ്ങും. ആദ്യ ദിവസം കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്തരിക്കും. മുൻ എംഎൽഎമാരായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. 2015 മാർച്ച് 13നാണ് […]
Read more

അമിത് ഷായ്ക്കെതിരെ കരിങ്കൊടി; തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് ഒ.ജെ. ജനീഷ്

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമായിരുന്നെന്ന് മന്ത്രി ഒ.ജെ. ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും യാത്രയ്ക്കിടെ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടെന്നും ജനീഷ് പറഞ്ഞു. വിദേശ ജയിലുകളിൽ കഴിയുന്ന 32 മലയാളികളുടെ കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം പ്രധാന വിഷയങ്ങൾ വാർത്തയായില്ലെന്നും തനിക്കെതിരെ പ്രചരിച്ചത് ഒരു […]
Read more

ബംഗാൾ എസ്ഐആർ; വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ ഉദ്യോഗസ്ഥരുടെ സംഘടന

ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്‌ഐആറിന്റെ ഭാഗമായി കരട് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്ന രീതിക്കെതിരെ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടന നേരത്തെ എതിർപ്പ് അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെയും (ഇആർഒ) ബൂത്ത് ലെവൽ ഓഫിസർമാരുടെയും (ബിഎൽഒ) സംഘടനയായ ഡബ്ല്യുബിസിഎസ് (എക്സിക്യൂട്ടീവ്) ഓഫിസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ഡിസംബർ 24ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകിയിരുന്നു. എന്യൂമറേഷൻ ഫോം വിവിധ കാരണങ്ങളാൽ സമർപ്പിക്കാത്തവരുടെ പേരുകൾ കരട് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതിനെതിരെയാണ് സംഘടന പ്രധാനമായും എതിർപ്പ് […]
Read more

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’: സുവേന്ദു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്യാസിമാരെയും ആത്മീയ നേതാക്കളെയും അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും സംസ്ഥാന സർക്കാർ ‘ഗോമാതാവിനെ’ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവദ്ഗീത പാരായണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം പിന്തുടരുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ആരും ഭയപ്പെടേണ്ടതില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. ഭഗവദ്ഗീത പാരായണം ചെയ്യുകയും വിതരണം ചെയ്യുകയും ഹനുമാൻ ചാലിസ വിതരണം ചെയ്യുകയും ഹരേ കൃഷ്ണ മന്ത്രം ജപിക്കുകയും ശംഖ് മുഴക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix