മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് ഡി.സി.സി.യുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മട്ടന്നൂർ ഇളംപാറയിലും നേരത്തെ ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി […]
Read more