Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മങ്കടയിൽ പെൻഷൻ തട്ടിയെടുത്തെന്ന പരാതി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെ പുറത്താക്കി

മലപ്പുറം: മങ്കടയിൽ വിധവാ പെൻഷൻ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. മങ്കട ഏരിയ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരനായിരുന്നു നൗഫൽ. പെൻഷൻ തുക ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് നൗഫലിനെ ബാങ്ക് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയാണ് സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. […]
Read more

വി.ഡി. സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരം

കൊച്ചി: വി.ഡി. സതീശന് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതിയുടെ രണ്ടാമത് പുരസ്കാരം. അര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രീയ-ഭരണ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതിനൊപ്പം എഴുത്ത്, വായന, സാഹിത്യ സംവാദം എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന വ്യക്തിത്വം എന്ന നിലയിലാണ് വി.ഡി. സതീശനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ജൂറി അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാഹിത്യ മേഖലയിലും സജീവമായി ഇടപെടുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്നും ജൂറി വ്യക്തമാക്കി.
Read more

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയത്. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. ദില്ലിയിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസിന്റെ നീക്കം. ഗ്യാനേഷ് കുമാറിന്റെ രാജിയും നടപടിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം, സിപിഎം ആസ്ഥാനമായ എകെജി […]
Read more

പ്രിയദർശിനി ബസിലെ പരാതി തെറ്റിദ്ധാരണയുടെ പേരിൽ; വിശദീകരണവുമായി സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ

കൊച്ചി: പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ മഹേഷ്. ആൺകുട്ടിയാണെന്ന് കരുതിയാണ് ടിക്കറ്റ് നൽകിയതെന്നും പെൺകുട്ടിയാണെന്ന് പറഞ്ഞതോടെ ക്ഷമ ചോദിച്ച് സീറോ ടിക്കറ്റ് നൽകിയെന്നും മഹേഷ് പറഞ്ഞു. ചില യാത്രക്കാരാണ് വിഷയം ഏറ്റുപിടിച്ചതെന്നും ഇത് പെൺകുട്ടിയെ പ്രകോപിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. താൻ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും 24 വർഷമായി ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും മഹേഷ് പറഞ്ഞു. അതേസമയം, പറവൂരിൽ പ്രിയദർശിനി ബസിൽ പ്ലസ് ടു […]
Read more

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം

മധുര: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസവത്തിനായി കൂടുതൽ പേർ സർക്കാർ ആശുപത്രികളെ ആശ്രയിക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മധുരയിൽ റോഡ് ഷോ നടത്തിയ ശേഷമാണ് മുഖ്യമന്ത്രി രാജാജി ആശുപത്രിയിലെത്തിയത്. […]
Read more

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തിയെന്ന് റിപ്പോർട്ട്. പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കുന്ന സാഹചര്യമുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് വിവരം. എന്നാൽ പ്രതിഷേധത്തിൽ തെറ്റില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. സെപ്റ്റംബർ 26ന് കൊല്ലം ആശ്രാമം മൈതാനത്തിന് സമീപമാണ് അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. […]
Read more

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഇവിടെ 58 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂർ, മലപ്പുറം ജില്ലകളിലും മികച്ച പോളിങ് നടക്കുന്നുണ്ട്. അതേസമയം കോഴിക്കോട്, വയനാട് ജില്ലകളിൽ പോളിങ് മന്ദഗതിയിലാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പ്രധാന രാഷ്ട്രീയ പരീക്ഷണമെന്ന നിലയിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തെ മുന്നണികൾ ശ്രദ്ധയോടെയാണ് കാണുന്നത്. വൈദ്യുതി നിയന്ത്രണം, പ്രതിപക്ഷ […]
Read more

പെരുമാതുറയിൽ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രധാന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പെരുമാതുറയിലെ ഹോട്ടലിൽ സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31) എന്നിവരെ ആക്രമിച്ച കേസിൽ വെട്ടുതറ സ്വദേശി സ്റ്റീഫൻ (22) ആണ് അറസ്റ്റിലായത്. മുതലപ്പൊഴിക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അവിടെയുണ്ടായിരുന്ന അഞ്ചംഗ സംഘം അകാരണമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. ഇതേക്കുറിച്ച് ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ മേശപ്പുറത്തുണ്ടായിരുന്ന ചായഗ്ലാസ് ഉപയോഗിച്ച് സദ്ദാം ധാരിക്കിന്റെ തലയ്ക്ക് […]
Read more

‘AMMA യിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യം’; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണമെന്ന സാഹചര്യമാണോയെന്ന് ഹൈക്കോടതിയുടെ വിമർശനം. നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സമയമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. നടി അൻസിബ ഹസനെ പൊലീസ് സ്റ്റേഷനിൽവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടപടികൾ റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ഹർജിയിലെ ആവശ്യം. ഹർജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനും അൻസിബയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ അൻസിബയുടെ മേൽവിലാസത്തിലെ പിൻകോഡ് തെറ്റായതിനാൽ നോട്ടീസ് കൃത്യമായി […]
Read more

ചെന്നിത്തലയിൽ അടുക്കളയുടെ പൂട്ട് തകർത്ത് ആളില്ലാത്ത വീട്ടിൽ മോഷണം

ആലപ്പുഴ: ചെന്നിത്തലയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. വെമ്പുഴശ്ശേരിൽ ഉഷസ്സിൽ ഉഷയുടെ വീട്ടിലാണ് അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം നടന്നത്. വീടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. ഉഷയും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച ഉഷയുടെ ഭർതൃസഹോദരൻ ബാലചന്ദ്രൻ നായർ പറമ്പിൽ നാളികേരം എടുക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ താഴ് നഷ്ടപ്പെട്ടതായും വാതിൽ തുറന്നുകിടക്കുന്നതായും അദ്ദേഹം കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറികളിൽ പൂട്ടിയിരുന്ന അലമാരകളും പെട്ടികളും തുറന്നുകിടക്കുന്നതായി കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix