Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധ വീഡിയോ നീക്കം ചെയ്തു; വിശദീകരണവുമായി ഒ. ജെ. ജനീഷ്

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ഒ. ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചതെന്നും, എന്നാൽ മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് തുടരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനൽ വഴിയാണ് പ്രസിദ്ധീകരിച്ചതെന്ന് […]
Read more

വിവാദ വിമാനയാത്ര; മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പി. രാജീവ്

തിരുവനന്തപുരം: വിവാദമായ വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടം പൂർണമായും ലംഘിച്ചുവെന്ന് ആരോപിച്ച് മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ്. യാത്രയ്ക്ക് വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം വ്യക്തമാക്കാത്തത് പെരുമാറ്റച്ചട്ട ലംഘനത്തിനപ്പുറം ഇടപാടിനെ ദുരൂഹമാക്കുന്നതാണെന്നും രാജീവ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. രാജീവ് വിമർശനം ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടവും സംസ്ഥാന സർക്കാർ അംഗീകരിച്ച് പ്രസിദ്ധീകരിച്ച ഉത്തരവിന്റെ പകർപ്പും പങ്കുവച്ചായിരുന്നു പ്രതികരണം. മന്ത്രിമാർ വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആരിൽനിന്നും […]
Read more

ലഹരിക്കെതിരെ ‘തൂഫാൻ തദ്ദേശം’ ആരംഭിച്ചു; പ്രവർത്തനം വാർഡുകളിലേക്കും ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും

മലപ്പുറം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ മലപ്പുറം വേങ്ങരയിൽ ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ’ സമിതികൾ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തെ ലഹരി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. വാർഡുകൾ […]
Read more

ഒക്ടോബറിലും വൈദ്യുതി സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ വീതം

തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് അധികമായി ഈടാക്കുക. പ്രതിമാസ, രണ്ട് മാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുക. ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 6.88 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ പുതിയ സർചാർജ് ഉൾപ്പെടുത്തും.
Read more

പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിനുകൾ പിടിച്ചിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. പേട്ട ബാലനഗറിന് സമീപമാണ് തീപിടിച്ചത്. ഏകദേശം 200 മീറ്ററോളം പ്രദേശത്ത് തീ പടർന്നതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ട്രാക്കിന് സമീപം നടന്നുപോയ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിക്കുകയും ചില ട്രെയിനുകൾ പിടിച്ചിടുകയും ചെയ്തു. അൽപസമയത്തിനകം വന്ദേഭാരത് ട്രെയിൻ കടന്നുപോകേണ്ട ട്രാക്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

സ്വത്ത് തർക്കം; മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കി അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു

കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചുവിനെതിരെ പൊലീസ് കേസ്. സംഭവത്തിൽ അശ്വതിയുടെ മകൾ അമൃതയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരും നിലവിൽ ഒളിവിലാണെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. മാതാപിതാക്കളായ രാധാമണിയുടെയും അശോകന്റെയും പേരിലുള്ള വസ്തു സ്വന്തം പേരിൽ എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം […]
Read more

ശബരിമല കടമുറി ടെൻഡർ അട്ടിമറി; 210 കടമുറികൾക്ക് റീ ടെൻഡർ

തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി വിവാദത്തിന് പിന്നാലെ റീ ടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ 210 കടമുറികൾക്കാണ് റീ ടെൻഡർ വിളിച്ചത്. ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്നതിനെ തുടർന്ന് നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയിരുന്നു. ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി. സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവവുമായി […]
Read more

ബസിൽ നിന്ന് കാൽവഴുതി വീണ് രോഹിത് ശർമ; പരിക്കുകളില്ലെന്ന് വിവരം

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തിന് ശേഷം ടീം ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ കാൽവഴുതി വീണു. മത്സരശേഷം ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ബസിന്റെ പടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ രോഹിത്തിന്റെ കാൽ വഴുതുന്നത് കാണാം. ഉടൻ തന്നെ സപ്പോർട്ട് സ്റ്റാഫും സുരക്ഷാ ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. രോഹിത് വീണത് ശ്രദ്ധയിൽപ്പെട്ടതോടെ വിരാട് കോലിയും ആശങ്കയോടെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ രോഹിത്തിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് […]
Read more

ലവ്‌ലി യൂണിവേഴ്‌സിറ്റിയിലേത് അതീവ ഗൗരവമുള്ള സംഭവം; നീതി നടപ്പാക്കണം: പിണറായി വിജയന്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (LPU) ക്യാമ്പസിലുണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആരോപണത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ സർവകലാശാലാ മാനേജ്മെന്റിന്റെ പങ്കും പരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ പൊലീസ്, സംഘപരിവാർ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് […]
Read more

കോയമ്പത്തൂരിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്ന സംഘത്തെ പിടികൂടി

കോയമ്പത്തൂർ: സിനിമയെ വെല്ലുന്ന രീതിയിൽ നടത്തിയ പൊലീസ് ചേസിങ്ങിനൊടുവിൽ ലഹരിക്കടത്ത് സംഘത്തെ കോയമ്പത്തൂർ പൊലീസ് പിടികൂടി. വിലാങ്കുറിച്ചിയിലാണ് സംഭവം. കാറിന് മുകളിൽ കയറി ഏകദേശം 40 കിലോമീറ്ററോളം പിന്തുടർന്ന ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ സാഹസിക നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. കർണാടകയിൽനിന്ന് കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ കർണാടക രജിസ്ട്രേഷനിലുള്ള കാർ എത്തിയെങ്കിലും പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടുപോയി. തുടർന്ന് എസ്.ഐയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix