Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് വേണം; ആർ.കെ. സിങ്ങിന്റെ ഗുരുതര ആരോപണം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ. സിങ്. രാജ്യവ്യാപകമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) നടപ്പാക്കിയ നടപടി നിയമവിരുദ്ധമാണെന്നാണ് ആർ.കെ. സിങ്ങിന്റെ ആരോപണം. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് പകരം ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇന്ത്യക്കാർക്കുള്ള തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ എക്‌സിലൂടെയാണ് ആർ.കെ. സിങ് ആരോപണങ്ങൾ ഉന്നയിച്ചത്. എസ്.ഐ.ആർ നടപടിക്രമത്തിലും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലും നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് […]
Read more

കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുള്ള പി.വി. കുര്യാക്കോസാണ് ഭാര്യ കുഞ്ഞമ്മയെ (61) കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വീട്ടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ വിവരം അറിയിച്ചതും കുര്യാക്കോസ് തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശസ്ത്രക്രിയയ്ക്ക് ശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. […]
Read more

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായി ഇതുവരെ 62 പേർ മരിച്ചതായി സർക്കാർ അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 46 പേർക്ക് പരിക്കേറ്റു. ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരുകയാണ്. സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ടതിന്റെ പത്തിരട്ടിയിലധികം മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 75 ജില്ലകളിൽ 56 ജില്ലകളിലും അതിതീവ്ര മഴ […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 1000 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,640 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 1,09,120 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണ് പുതിയ നിരക്ക്. ഇന്നലെ രാവിലെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 1,840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തിയിരുന്നു. പിന്നീട് […]
Read more

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ; സൗജന്യ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ആലപ്പുഴ: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗജന്യ കാലാവധി ഒരുവർഷത്തേക്ക് കൂടി നീട്ടി ആധാർ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ. തീരുമാനം. ഏഴ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. നേരത്തേ ഈ മാസം 30 വരെയായിരുന്നു അവസരം. രാജ്യത്ത് കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇതുവരെ പുതുക്കാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. കേരളത്തിൽ മാത്രം ഏകദേശം 10 ലക്ഷം കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ പുതുക്കാനുണ്ട്. […]
Read more

നിലമ്പൂർ വനമേഖലയിൽ വൻതോതിൽ മരങ്ങൾ വെട്ടിക്കടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് വൻതോതിൽ മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഏകദേശം 7.5 ഹെക്ടർ വനഭൂമിയിൽ നിന്നാണ് തേക്ക്, ഈട്ടി, ഇരുള്‍ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്തിയത്. ഇരുപതോളം മരങ്ങളാണ് മുറിച്ച് കടത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. രണ്ടാഴ്ച മുൻപ് മരങ്ങൾ മുറിച്ച് ട്രാക്ടറുകളിൽ കയറ്റി കൊണ്ടുപോയതായാണ് വിവരം. 1980-കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണ് ഇതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരങ്ങൾ […]
Read more

മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസ്

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്. അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതി. അപകടത്തിൽ മറ്റൊരു വാഹനത്തിനും നാശനഷ്ടമുണ്ടായതായി പരാതിയുണ്ട്. ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും ഥാർ ഇടിച്ചിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. കാർ ഉടമയും ഇരുചക്രവാഹന യാത്രക്കാരും പൊലീസിൽ പരാതി നൽകി. അപകടത്തിന് […]
Read more

കറണ്ട് പോവില്ല; ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകിട്ട് നാല് മുതൽ രാത്രി 12 മണി വരെ ഹരിയാനയിൽ നിന്ന് അധികമായി 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. രാത്രി എട്ട് മുതൽ 12 മണി വരെ ആന്ധ്രാപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭിച്ചേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ലഭ്യമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിലും […]
Read more

പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി

തിരുവനന്തപുരം: പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തമാക്കാൻ ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി താഴെത്തട്ടിലും സമിതികൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണ […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം; ഡൽഹിയിലും ജയ്പൂരിലും സംഘർഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ജയ്പൂരിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖംമൂടികൾ ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix