Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഉറപ്പുകൾ പാലിക്കപ്പെടാനുള്ളതാണ്; പറഞ്ഞത് ഓരോന്നായി നടപ്പാക്കും: മുഖ്യമന്ത്രി

കണ്ണൂർ: ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാനുള്ളതാണെന്നും താൻ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ കുറിച്ചിട്ടുണ്ടെന്നും വിമർശനങ്ങൾ ഉണ്ടാകണമെന്നും അവ തിരുത്തി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അഴിമതിക്ക് പിന്നാലെ പോകാത്ത സർക്കാരായിരിക്കും അധികാരത്തിലുണ്ടാകുകയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഭരണത്തിന്റെ പത്രാസിന് പിന്നാലെ പോകാത്ത സർക്കാർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ രീതിയിലല്ല, പുതിയ […]
Read more

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു. സിവിൽ സർവീസിൽനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഇനി രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമെന്ന് ദിവ്യ മിത്തൽ വ്യക്തമാക്കിയത്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഭാഗമായാകില്ല പ്രവർത്തിക്കുകയെന്നും അവർ വ്യക്തമാക്കി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥയുടെ രാഷ്ട്രീയപ്രവേശനം. ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ദിവ്യ മിത്തൽ 13 വർഷത്തെ സേവനത്തിന് ശേഷമാണ് അടുത്തിടെ രാജിവെച്ചത്. മിർസാപുർ, ദിയോറിയ തുടങ്ങിയ ജില്ലകളിൽ ജില്ലാ […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി; 3 സിറ്റിങ് സീറ്റുകൾ നഷ്ടമായി

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. 22 സിറ്റിങ് സീറ്റുകളുമായി മത്സരിച്ച യു.ഡി.എഫ് 19 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. 15 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി 18 സീറ്റുകളിലെത്തി. ഒരു സീറ്റ് ട്വന്റി20യും നേടി. യു.ഡി.എഫ് വിജയിച്ച പല സീറ്റുകളിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. പ്രധാനപ്പെട്ട ചില സിറ്റിങ് സീറ്റുകൾ നഷ്ടമായതും […]
Read more

രാമനും ശിവനും സംബന്ധിച്ച പരാമർശം; രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി

ഹൈദരാബാദ്: രാമനെയും ശിവനെയും താരതമ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശത്തിനെതിരെ ബിജെപി രംഗത്ത്. രാഷ്ട്രീയ നേട്ടത്തിനായി ദൈവങ്ങളെ ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനഴാണ് രേവന്ത് റെഡ്ഡി പരാമർശം നടത്തിയത്. ബിജെപി നേതാക്കൾ പതിവായി ‘ജയ് ശ്രീറാം’ വിളിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബണ്ടി സഞ്ജയ് കുമാർ ആരോപിച്ചു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് രേവന്ത് റെഡ്ഡി പരാമർശം നടത്തിയത്. ബിജെപി നേതാക്കൾ പതിവായി ‘ജയ് ശ്രീറാം’ വിളിക്കുന്നത് […]
Read more

കര്‍ഷക കോണ്‍ക്ലേവ്; ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കർഷക കോൺക്ലേവിൽ യുഡിഎഫിൽ ഭിന്നത. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺക്ലേവ് ബഹിഷ്‌കരിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ചാണ് കോൺക്ലേവിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി. ഇത്തരം ജനദ്രോഹ നടപടികൾ ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കോൺക്ലേവിൽ പങ്കെടുക്കാത്തതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ടി.ജെ. റോയ് അറിയിച്ചു. കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും […]
Read more

മൂവാറ്റുപുഴയിൽ 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിച്ചയാൾ അറസ്റ്റിൽ

എറണാകുളം: മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീൻ (42) ആണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച അടയ്ക്ക പൊലീസ് കണ്ടെടുത്തു. 25ന് പകൽ മൂവാറ്റുപുഴ-കടാതി അമ്പലംപടി ഭാഗത്താണ് മോഷണം നടന്നത്. മലഞ്ചരക്ക് കടയുടെ തിണ്ണയിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ അടയ്ക്കയാണ് മോഷ്ടിച്ചത്. മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം, മൂവാറ്റുപുഴ […]
Read more

മുസ്‌ലിം പെൺകുട്ടികളുടെ പുരോഗതി ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് കഴിയുന്നില്ല: കെ.എം. ഷാജി

കോഴിക്കോട്: മുസ്‌ലിം പെൺകുട്ടികളുടെ ചിന്തകളും അഭിലാഷങ്ങളും ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് കെ.എം. ഷാജി. വിദ്യാഭ്യാസപരമായും സാമൂഹികമായും മുസ്‌ലിം പെൺകുട്ടികൾ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സിജെപി സമരത്തിൽ ഉൾപ്പെടെ മുസ്‌ലിം പെൺകുട്ടികൾ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് കെ.എം. ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ അവരെ നയിക്കാനും അവരുടെ ചിന്തകളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാനും പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം പെൺകുട്ടികളിൽ […]
Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റു; വീട്ടമ്മക്ക് ദാരുണാന്ത്യം

എറണാകുളം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളേലിക്കുന്ന് ഭാഗത്തുവെച്ചാണ് ശാന്തയ്ക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളേലിക്കുന്നിൽ വീട്ടുപണിക്ക് പോയി മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ശാന്തയെ ആക്രമിക്കുകയായിരുന്നു. ഉടൻ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശാന്തയെ പിന്നീട് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്. […]
Read more

ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷം; പുറത്തുനിന്നുള്ള സംഘങ്ങൾ അക്രമം നടത്തിയെന്ന് വിദ്യാർഥികൾ

ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് മലയാളി വിദ്യാർഥികൾ. സർവകലാശാല അടച്ചതിനെ തുടർന്ന് ഡൽഹിയിലെ കേരള ഹൗസിലെത്തിയ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വിശദീകരിച്ചത്. വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പുറത്തുനിന്നുള്ള സംഘങ്ങളുടെ ഇടപെടലുണ്ടായെന്നാണ് വിദ്യാർഥികളുടെ ആരോപണം. നിലവിൽ പൊലീസ്, കേന്ദ്രസേന എന്നിവ സർവകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ഥിതിഗതികൾ ശാന്തമാണ്. മാരകായുധങ്ങളുമായാണ് പുറത്തുനിന്നുള്ള സംഘങ്ങൾ എത്തിയതെന്നും വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഘർഷത്തിനിടെ സർവകലാശാലയിൽ മോഷണവും നടന്നതായി […]
Read more

എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ ജീവനക്കാരുടെ ആശയങ്ങൾക്ക് പാരിതോഷികം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ പുതിയ പദ്ധതികളുമായി നിയുക്ത സിഇഒ തെവോൾഡെ ഗെബ്രെമറിയം. കമ്പനിക്ക് വരുമാനം വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്ന മികച്ച ആശയങ്ങൾ നൽകുന്ന ജീവനക്കാർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ടൗൺഹാൾ യോഗത്തിലാണ് സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. ചെലവ് കുറയ്ക്കുന്നതും വരുമാനം വർധിപ്പിക്കുന്നതും മാനേജ്‌മെന്റിന്റെയോ ഫിനാൻസ് വിഭാഗത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജീവനക്കാർക്കും കമ്പനിയുടെ വളർച്ചയിൽ പങ്കാളികളാകാമെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix