Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ വിചാരണക്കോടതി ജഡ്ജിക്കെതിരായ പ്രതികളുടെ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കേസിലെ സാക്ഷികളെ പൂർണമായി വിസ്തരിക്കാൻ പ്രതിഭാഗത്തിന് അവസരം നൽകണമെന്നും കോടതി നിർദേശിച്ചു. തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി […]
Read more

കളിക്കുന്നതിനിടെ വാട്ടർടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് രണ്ട് വർഷം തടവ്

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ട് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ പറോട്ടിയിൽ വീട്ടിൽ പി.എ. സുജിത്ത് (44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്ക് മുന്നിൽ സുജിത്ത് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. അന്നത്തെ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. […]
Read more

ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. എസ്‌ഐആറുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്ന ആരോപണത്തെ തുടർന്നാണ് ഹർജി. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചില തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, മാർഗനിർദേശങ്ങൾ, സോഫ്റ്റ്‌വെയർ മാറ്റങ്ങൾ എന്നിവയിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ […]
Read more

വിൻഡീസിനെതിരായ രണ്ടാം ഏകദിനം നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഗുവാഹത്തി ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ശുഭ്മൻ ഗില്ലും സംഘവും പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ വിരാട് കോലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 295 […]
Read more

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; മൈസൂരിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകയിലെ മൈസൂരിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഒരു വയസും ഏഴ് മാസവും പ്രായമുള്ള ലതിക്‌ഷയാണ് അപകടത്തിൽ മരിച്ചത്. നാലുവയസുകാരനായ മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരുന്നതിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്‌ഷ. അമ്മ കുഞ്ഞിനെ ബസിൽനിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന ലതിക്‌ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ 42കാരനായ സിദ്ധരാജുവിനെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് […]
Read more

അദാനി ഗ്രൂപ്പിന് ആശ്വാസം; വിനോദ് അദാനിക്കെതിരായ കേസ് അവസാനിപ്പിച്ച് സെബി

ഓഹരി വിപണിയിലെ ചട്ടലംഘന ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിന് ആശ്വാസം. രണ്ട് വിദേശ പോർട്ട്‌ഫോളിയോ ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളിൽ നടത്തിയ നിക്ഷേപങ്ങളിൽ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കി. കുറഞ്ഞ പബ്ലിക് ഷെയർഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സെബി അവസാനിപ്പിച്ചത്. എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഇഎം റിസർജന്റ് ഫണ്ട് എന്നീ വിദേശ ഫണ്ടുകളുടെ […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, സെമിയും മഴ മുടക്കിയാൽ ഫൈനലില്‍ ആരെത്തും

നാഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ മഴ വില്ലനായതോടെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ സെമിഫൈനലിൽ. നിഷിനിലെ കോറോഗി സ്പോർട്സ് പാർക്കിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ശ്രീലങ്ക-നേപ്പാൾ, ബംഗ്ലാദേശ്-മലേഷ്യ മത്സരങ്ങളിലും ടോസ് പോലും നടത്താനായില്ല. ഐസിസി ടി20 റാങ്കിങ്ങിലെ ഉയർന്ന സീഡിംഗിന്റെ ആനുകൂല്യത്തിലാണ് ശ്രീലങ്കയും ബംഗ്ലാദേശും സെമിയിലെത്തിയത്. നേരത്തെ ഇന്ത്യ-വുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യത്യസ്തമായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ഏഷ്യൻ ഗെയിംസിലെ പുരഅഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ-ഹോങ്കോങ് ക്വാർട്ടർ ഫൈനലുകളും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഉയർന്ന റാങ്കുള്ള ടീമുകളെന്ന […]
Read more

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറും പെൺകുട്ടികളും തമ്മിൽ കയ്യാങ്കളി; ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറും രണ്ട് പെൺകുട്ടികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടുറോഡിൽ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ പകർത്തി പ്രചരിക്കുന്നത്. ഓട്ടോ ഡ്രൈവർ പെൺകുട്ടികളെ മർദിക്കുന്നതും പെൺകുട്ടികൾ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. എച്ച്എസ്ആർ ലേഔട്ടിലെ മൂന്നാം സെക്ടറിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഓട്ടോ ഡ്രൈവറും രണ്ട് പെൺകുട്ടികളും തമ്മിലാണ് തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷം രൂക്ഷമായതോടെ പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു […]
Read more

കന്നുകാലിയെ ഇടിച്ച് എസ്‌യുവി ഡിവൈഡറിലേക്ക് പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു

അഹമ്മദാബാദ്: ഹൈവേയിൽ കയറിയ കന്നുകാലിയെ ഇടിച്ചതിന് പിന്നാലെ ആഡംബര എസ്‌യുവി ഡിവൈഡറിൽ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച ഭാരത്‌മാല പദ്ധതിയുടെ ഭാഗമായി നിർമിച്ച തരാദ്-ദീസ ഹൈവേയിൽ മാൽപുരിന് സമീപമായിരുന്നു അപകടം. രാജ്കോട്ടിൽ നിന്ന് രാജസ്ഥാനിലേക്ക് പോകുകയായിരുന്ന ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവിയാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ അലഞ്ഞുതിരിഞ്ഞ കാള അതിവേഗത്തിലെത്തിയ എസ്‌യുവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix