Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് മികച്ച മുന്നേറ്റമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ ബി.ജെ.പിയുമായി ഉണ്ടായ പരസ്യ ധാരണയാണെന്നും ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി. വോട്ടുകൾ പരസ്യമായി യു.ഡി.എഫിലേക്ക് മാറിയ സാഹചര്യമുണ്ടായെന്ന് ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫ് സർക്കാർ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ കഴിഞ്ഞ തവണ ഫാത്തിമ തഹിലിയ നേടിയ 2,275 വോട്ടിന്റെ […]
Read more

ഡി.ആർ. കോംഗോയിൽ എബോള കേസുകൾ 8,000 കടന്നു

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള കേസുകളുടെ എണ്ണം 8,000 കടന്നു. രോഗവ്യാപനം ഇപ്പോഴും ആശങ്കപ്പെടുത്തുന്ന രീതിയിൽ തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 8,067 സ്ഥിരീകരിച്ച എബോള കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,901 പേർ മരിച്ചു. രോഗബാധിതരിലെ മരണനിരക്ക് 48.4 ശതമാനമാണ്. 2,070 പേർ രോഗമുക്തി നേടിയതായും റിപ്പോർട്ടുകളുണ്ട്. ഇറ്റൂരി പ്രവിശ്യ കേന്ദ്രീകരിച്ചാണ് നിലവിൽ രോഗവ്യാപനം കൂടുതലായി തുടരുന്നത്. ആഗസ്റ്റ് പകുതിയിലുണ്ടായ ഉയർന്ന നിരക്കിൽ […]
Read more

പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നെത്തിയ കുടുംബത്തിലെ സുകൻ എന്ന കുട്ടിയാണ് മരിച്ചത്. ഹൗസ്ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാർട്ടിങ് പോയിന്റിൽ വെച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടി അബദ്ധത്തിൽ ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടി വെള്ളത്തിൽ വീണ ഉടൻ ഹൗസ്ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കുട്ടിയെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

പിരിവ് ചോദിച്ച ശിവസേന നേതാവിന് പോലീസ് സ്റ്റേഷനിൽ മർദനം; സ്ത്രീകൾക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിൽ പിരിവ് ആവശ്യപ്പെട്ടെത്തിയ ശിവസേന യുവനേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് സ്ത്രീകൾ മർദിച്ചു. ഇന്നലെ വൈകീട്ട് താനെയിലെ കോപ്രി പോലീസ് സ്റ്റേഷനിലാണ് സംഭവം. ശിവസേന ഷിൻഡെ വിഭാഗം നേതാവും യൂട്യൂബറുമായ സിദ്ധു അഭംഗെയാണ് സ്ത്രീകൾ മർദിച്ചത്. വഴിയോരത്ത് തുണിക്കച്ചവടം നടത്തുന്ന സ്ത്രീകളോട് സിദ്ധു 500 രൂപ പിരിവ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. പിരിവ് നൽകാൻ സ്ത്രീകൾ വിസമ്മതിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രശ്നം പരിഹരിക്കാനായി ഇരുകൂട്ടരും പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ അവിടെയും തർക്കം തുടരുകയും […]
Read more

18 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം; നിയമഭേദഗതിക്ക് കേന്ദ്രം

ന്യൂഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയമപരമായ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇതുസംബന്ധിച്ച് നിയമപരമായ ബാധ്യത നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ഉണ്ടാക്കുന്ന കരാറുകൾ […]
Read more

മുക്കുപണ്ടം നൽകി സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമം; 56കാരൻ പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചയാളെ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. കരമന തളിയൽ സ്വദേശി ബിജുകുമാർ (56) ആണ് പിടിയിലായത്. കാട്ടാക്കടയിലെ കൃഷ്ണ ജ്വല്ലറിയിൽ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുൻ കെഎസ്ആർടിസി ഡ്രൈവറായ ബിജുകുമാർ കടയിലെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ നിരീക്ഷിച്ചുവരികയായിരുന്നു. കടയിലെ സ്വർണമോതിരങ്ങൾ നോക്കിയ ശേഷം ജീവനക്കാരൻ വില കണക്കാക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന ഗോൾഡ് കവറിങ് മോതിരം ഉപയോഗിച്ച് സ്വർണമോതിരം മാറ്റിയെടുക്കാൻ […]
Read more

ഈഞ്ചക്കലിൽ 103.3 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്റെ ലഹരിവേട്ട. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശി അരവിന്ദ് എസ്. (29), മണമ്പൂർ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. […]
Read more

തോറ്റത് ഒരു വോട്ടിന്; ടിവികെ സ്ഥാനാർഥിയുടെ വിജയം അസാധുവാക്കണമെന്ന് തോറ്റ ഡിഎംകെ നേതാവ്; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഒരു വോട്ടിന് തോറ്റതിനെ തുടർന്ന് എതിർസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഡിഎംകെ നേതാവ് കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെ എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയുടെ വിജയം ചോദ്യംചെയ്തുള്ള ഹർജിയാണ് കോടതി തള്ളിയത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്താണ് മുൻ മന്ത്രിയും ഡിഎംകെ സ്ഥാനാർഥിയുമായിരുന്ന പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ ശ്രീനിവാസ സേതുപതിക്ക് 83,375 വോട്ടും പെരിയകറുപ്പന് 83,374 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് […]
Read more

പ്രളയത്തിൽ മുങ്ങി നാട്; വിദേശ ടൂർ ആഘോഷിച്ച് എംഎൽഎ

പട്‌ന: ബിഹാറിലെ അലിനഗർ മണ്ഡലത്തിൽ പ്രളയബാധ രൂക്ഷമായിരിക്കെ എംഎൽഎയും ഗായികയുമായ മൈഥിലി താക്കൂർ നെതർലൻഡ്‌സിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മണ്ഡലത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായ സാഹചര്യത്തിലാണ് മൈഥിലി താക്കൂറിന്റെ നെതർലൻഡ്‌സ് യാത്ര സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അലിനഗർ മണ്ഡലത്തിലൂടെ ഒഴുകുന്ന കമല നദി സെപ്റ്റംബർ 24 വൈകിട്ടോടെ കരകവിഞ്ഞതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 28ന് നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ പ്രളയപരിധിക്ക് മുകളിലേക്ക് വെള്ളമെത്തി. ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് […]
Read more

മാസപ്പടി കേസ്; ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാകില്ല സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് അറിയിച്ചത്. ഒരു ഡയറിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചു. അതേസമയം, കേസ് എടുക്കാൻ ആവശ്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix