Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന് പരാതി; ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയായ രഹ്ന നൽകിയ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുമായാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ലെന്നാണ് രഹ്നയുടെ ആരോപണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷമാണ് പൊലീസ് അന്വേഷണം […]
Read more

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഒക്ടോബർ പകുതിയോടെ; ബാർ സമയത്തിൽ മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഒക്ടോബർ പകുതിയോടെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബാറുകളുടെ പ്രവർത്തനസമയം നീട്ടിനൽകിയ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നാണ് സൂചന. ബാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതും മദ്യനയത്തിൽ ഉൾപ്പെടുത്തും. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി എക്‌സൈസ് മന്ത്രി എം. ലിജു ചർച്ച നടത്തി. മദ്യനിരോധനം ആവശ്യപ്പെടുന്ന സംഘടനകളുമായാണ് ആദ്യം ചർച്ച നടത്തിയത്. തുടർന്ന് ബാർ ഉടമകൾ, തൊഴിലാളികൾ എന്നിവരുമായി ചർച്ച […]
Read more

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; കാമുകൻ അറസ്റ്റിൽ

വിജയവാഡ: ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകനും ഇറച്ചിക്കച്ചവടക്കാരനുമായ മുഹമ്മദ് ഷാഫി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും അകന്ന് താമസിച്ചിരുന്ന കല്യാണി പിന്നീട് മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലായിരുന്നു. ഷാഫിയുടെ സംരക്ഷണത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കല്യാണിയുടെ കുട്ടിയെക്കുറിച്ചും പണത്തെക്കുറിച്ചുമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 17ന് ഭവാനിപുരത്തെ വീട്ടിലേക്ക് […]
Read more

21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി; ഇടുക്കി മെഡിക്കൽ കോളേജിൽ വിവാദം

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയതെന്നാണ് പരാതി. ജലദോഷവും കഴുത്തിലെ അലർജിയുമായാണ് കുഞ്ഞിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെത്തിച്ചത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ വലിയ പ്രശ്‌നമില്ലെന്നും ഓയിന്റ്‌മെന്റ് പുരട്ടിയാൽ മതിയെന്നും നിർദേശിച്ചു. കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോഴാണ് മരുന്ന് നൽകിയത്. വീട്ടിലെത്തിയ ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് മൂന്ന് മാസം […]
Read more

വനിതാ കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യ സ്വർണം നേടി. ഫൈനലിൽ ചൈനയെ 238-234 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം കിരീടം നിലനിർത്തിയത്. ജ്യോതി സുരേഖ വെണ്ണം, ചികിത്സ തനിപർതി, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. ഫൈനലിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 234-233 എന്ന സ്കോറിനാണ് ഇന്ത്യ തോൽപ്പിച്ചത്. വെങ്കല മെഡൽ മത്സരത്തിൽ ചൈനീസ് തായ്‌പേയിയെ തോൽപ്പിച്ച് കൊറിയ വെങ്കലം നേടി. 2023ലെ […]
Read more

പഹൽഗാം ആക്രമണം; നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി സുരക്ഷാസേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന തിരയുകയായിരുന്ന നാലാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്​ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബദ്​ഗാമിൽ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. പുലർച്ചെയോടെ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാല് ഭീകരരുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ രണ്ട് പേരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ […]
Read more

മരുന്ന് സംഭരണശാലകൾ കാലി; കൃത്യമായ കണക്ക് വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് കർശന നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎംഒമാരുടെ യോഗത്തിലാണ് മരുന്നുകളുടെ സ്റ്റോക്കിൽ കൃത്യമായ കണക്ക് സൂക്ഷിക്കണമെന്ന് മന്ത്രി നിർദേശിച്ചത്. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വാർത്തകൾ അവഗണിക്കാനാകില്ലെന്നും ഓരോ ജില്ലയിലെയും സ്റ്റോക്ക് കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി മരുന്നുകൾ എത്തിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് (KMSCL) നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ചില മരുന്ന് സംഭരണശാലകളിൽ സ്റ്റോക്ക് കുറവാണെന്ന് ഡിഎംഒമാർ യോഗത്തിൽ അറിയിച്ചു. ഉടൻ മരുന്ന് […]
Read more

മുംബൈ ഹോട്ടലിലെ ദോശയിൽ ചത്ത എലി; അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ബോറിവലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി കൈമാറി. രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവാണ് ദോശയിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് മസാലയ്ക്കുള്ളിൽ എലിയെ കണ്ടതെന്നാണ് പരാതി. സംഭവത്തിൽ പ്രകോപിതനായ ഉപഭോക്താവ് ദോശയുടെയും എലിയുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഹോട്ടൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ […]
Read more

‘ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ’; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ മോദി സർക്കാരിന്റെ ‘കളിപ്പാവയായി’ മാറിയെന്നാണ് ഖർഗെ ആരോപിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്ന് ഖർഗെ പറഞ്ഞു. വോട്ടർ പട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളും അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ (SIR) നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ […]
Read more

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു. പൊന്നാനി-കുറ്റിപ്പുറം-തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസിലെ കണ്ടക്ടർ തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൻ രമേശൻ (ഉണ്ണിക്കുട്ടൻ-50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസിൽ ബി.പി. അങ്ങാടിയിൽ വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡ്രൈവർ ബസ് ബി.പി. അങ്ങാടിയിലെ നീലി ആശുപത്രിക്ക് സമീപത്തേക്ക് എത്തിച്ചു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രമേശനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix