Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗൺ കണ്ടെത്തി. എയർഗണ്ണും പെല്ലറ്റുകളും ഉൾപ്പെടെയാണ് പൊലീസ് കണ്ടെത്തിയത്. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്താണ് […]
Read more

വര്‍ക്കലയില്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു; ചോദ്യം ചെയ്ത മകന് മര്‍ദ്ദനം

തിരുവനന്തപുരം: വർക്കലയിൽ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമർദ്ദനമേറ്റതായി പരാതി. ശിവഗിരി തൊടുവേയിൽ 25കാരനായ രാഹുലിനാണ് മർദ്ദനമേറ്റത്. പിതാവിനൊപ്പം മീൻപിടിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയവർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് പിതാവും ബൈക്ക് യാത്രികരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെ രണ്ടംഗ സംഘം രാഹുലിനെ മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് സംഘം വിളിച്ചുവരുത്തിയ മറ്റൊരു യുവാവ് രാഹുലിന്റെ കാലിലേക്ക് ബൈക്ക് ഇടിച്ചുകയറ്റിയെന്നും പരാതിയിലുണ്ട്. സംഘത്തിലൊരാൾ രാഹുലിനെ വടികൊണ്ട് തലയ്ക്കടിച്ചെന്നും പരാതിയിൽ […]
Read more

‘അധിക സുരക്ഷ വേണ്ട’; അകമ്പടി വാഹനങ്ങൾ കൂടിയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി ഒരു പൊലീസ് ജീപ്പ് കൂടി അധികമായി വിന്യസിച്ചിരുന്നു. കാറിൽനിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് ഇക്കാര്യം ചോദിച്ച് സംസാരിക്കുകയായിരുന്നു. ഔദ്യോഗിക യാത്രകളിൽ അധിക വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ യാത്രാസുരക്ഷയുടെ കാര്യത്തിൽ […]
Read more

എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ SFI ക്ക് ഉജ്ജ്വല വിജയം

കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 117 കോളേജുകളിൽ 98 ഇടത്തും എസ്എഫ്ഐ യൂണിയന്‍ നേടി. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് പ്രധാന നേട്ടം. കോട്ടയം ജില്ലയിൽ 32 കോളേജുകളിൽ 27 ഇടത്തും പത്തനംതിട്ടയിൽ 16ൽ 15 ഇടത്തും എറണാകുളത്ത് 41ൽ 33 ഇടത്തും ഇടുക്കിയിൽ 27ൽ 22 ഇടത്തുമാണ് എസ്എഫ്ഐ വിജയിച്ചത്. ആലുവ യുസി കോളേജ് ആറു വർഷത്തിന് ശേഷം എസ്എഫ്ഐ കെഎസ്‌യുവിൽ നിന്ന് തിരിച്ചുപിടിച്ചു. […]
Read more

സാമ്പത്തിക തട്ടിപ്പ് കേസ്; അറഫാ ഗോൾഡ് ഉടമയ്ക്ക് ഇഡി നോട്ടീസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറഫാ ഗോൾഡ് ഉടമ അബ്ദുൾ ലത്തീഫിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ബുധനാഴ്ച രാവിലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം അബ്ദുൾ ലത്തീഫുമായി ബന്ധപ്പെട്ട മൂന്ന് ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. യൂക്കോ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ബാങ്കിന്റെ പരാതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കൊല്ലത്തും തിരുവനന്തപുരത്തുമുള്ള അറഫാ […]
Read more

റെനോ ട്രൈബർ 100പിഎസ് വിപണിയിൽ

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ വാഹനമായ ട്രൈബറിന്റെ പുതിയ മോഡൽ ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ നിരക്കും ഒരുമിച്ച് ചേരുന്ന പുതിയ മോഡലിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഇതിൽ ഏറ്റവും ഉയർന്ന വകഭേദത്തിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 100 പിഎസ് കരുത്തും ഈ ശ്രേണിയിലെ ഏറ്റവും മികച്ച 180 […]
Read more

ശരാശരി 15 ലക്ഷം രൂപ വീതം ഡെത്ത് ക്ലെയിം നൽകി ICICI പ്രുഡൻഷ്യൽ

കൊച്ചി: 2026 സാമ്പത്തിക വർഷത്തിൽ കുടുംബങ്ങൾക്ക് വ്യക്തിഗത ഡെത്ത് ക്ലെയിമായി ശരാശരി 15 ലക്ഷം രൂപ വീതം നൽകി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. സമയബന്ധിതമായി സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് തുടർച്ചയായി രണ്ടാം വർഷം കമ്പനി സ്വന്തമാക്കിയ ഈ നേട്ടം. കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിലെ പൊതുവായി ലഭ്യമായ കണക്കുകൾ പ്രകാരം കമ്പനി നൽകിയ വ്യക്തിഗത ഡെത്ത് ക്ലെയിമിന്റെ ശരാശരി തുക 2021 സാമ്പത്തിക വർഷത്തിലെ ഏകദേശം 10 ലക്ഷം രൂപയിൽ […]
Read more

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; ആറ് സൈനികർ കൊല്ലപ്പെട്ടു

മോസ്കോ: പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ തന്ത്രപ്രധാന ബോംബർ വിമാനം തകർന്നുവീണ് ആറ് സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ കിഴക്കൻ മേഖലയിലെ അമൂർ പ്രദേശത്താണ് അപകടമുണ്ടായത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, പരിശീലന ദൗത്യത്തിന്റെ ഭാഗമായി പറന്നുയരുന്നതിനിടെയാണ് ടിയു-95 ബോംബർ വിമാനത്തിന് എൻജിൻ തകരാറുണ്ടായത്. തുടർന്ന് വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് സൈനികരും മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് വിമാനത്തിൽ ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഉണ്ടായിരുന്നില്ലെന്നും […]
Read more

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ബേക്കറി ജംഗ്ഷനിലെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. രാത്രിയിലോ പുലർച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പ്രതിഷേധങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് […]
Read more

1988ലെ ബാങ്ക് കവർച്ച; 76കാരന് 13 വർഷം തടവും പിഴയും വിധിച്ച് കോടതി

വയനാട്: 1988ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ കവർച്ച നടത്തിയ കേസിൽ 76കാരന് 13 വർഷം തടവും 16,000 രൂപ പിഴയും. കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ സമദിനെയാണ് കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം. 1988 ജനുവരി എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ കവർച്ച നടന്നത്. ആറ് പേരടങ്ങുന്ന സംഘം അംബാസഡർ കാറിലെത്തി ബാങ്കിന്റെ വാതിലുകളുടെ പൂട്ടുകൾ തകർത്ത് അകത്ത് കടക്കുകയായിരുന്നു. ബാങ്കിലെ സേഫും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix