Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ബെഗുസരായിൽ യുവതിയെ പീഡിപ്പിച്ച കേസ്; പ്രധാന പ്രതി രോഹിത് കുമാർ അറസ്റ്റിൽ

ഡൽഹി: ബിഹാറിലെ ബെഗുസരായിൽ ഹോട്ടൽ മുറിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രതിയായ രോഹിത് കുമാറിനെയാണ് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഹോട്ടലിലെത്തിച്ച അയൽവാസിയായ സാഹ്നിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയൽവാസിയായ സാഹ്നി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളിൽ നിന്ന് വായ്പാ തിരിച്ചടവ് തുക ശേഖരിക്കുന്നതിനിടെയാണ് യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് സാഹ്നി യുവതിയെ സിനിമാ തിയേറ്ററിലെത്തിക്കുകയും പിന്നീട് […]
Read more

പ്രോജക്ട് സീറോ; 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കി വിജിലൻസ്

തിരുവനന്തപുരം: പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഇതിൽ 250 പേർ റെഡ് കാറ്റഗറിയിലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലുള്ളത്. വലിയ അഴിമതിക്കാരെ ഓരോരുത്തരായി പിടികൂടുന്നുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു. കൈക്കൂലി വാങ്ങുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. പണം നേരിട്ട് വാങ്ങുന്നതിന് പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് പലരും കൈക്കൂലി സ്വീകരിക്കുന്നത്. വിദേശത്ത് […]
Read more

വോട്ടവകാശം സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ചോദ്യമുനയിൽ!

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വോട്ടവകാശമാണ്. ഓരോ പൗരന്റെയും സമ്മതിദാനാവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കപ്പെടുന്നത്. എന്നാൽ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്.ഐ.ആർ നടപടികളും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും ഇപ്പോൾ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.ഒരു ഭരണഘടനാസ്ഥാപനത്തിനു നിരക്കാത്ത കാര്യങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനിൽ നടന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്തിടയിൽ പുറത്തുവന്നത്. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.)ക്കൊപ്പംതന്നെ പ്രാഭവവും അധികാരങ്ങളുമുള്ള രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നോക്കുകുത്തികളാക്കികൊണ്ടുള്ള തീരുമാനങ്ങളും നടപടികളും നടന്നുവെന്ന വിവരവും പുറത്തുവന്നു. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയെന്ന […]
Read more

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 560 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയും ഒരു പവന് 1,09,680 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് […]
Read more

ബാങ്കുകള്‍ക്ക് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍; ചര്‍ച്ചയ്ക്ക് ഉന്നതതല സമിതി രൂപീകരിച്ച് ഐബിഎ

ന്യൂഡൽഹി: ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചർച്ച ചെയ്യാൻ ഉന്നതതല സമിതി രൂപീകരിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). സെപ്റ്റംബർ 27ന് ഐബിഎയുടെ ചർച്ചാ സമിതിയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ നടന്ന യോഗത്തിന് പിന്നാലെയാണ് നടപടി. ബാങ്ക് മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്നതാണ് പുതിയ സമിതി. ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ രജനീഷ് കർണാടകിനെയാണ് സമിതി ചെയർമാനായി നിയമിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക് […]
Read more

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത […]
Read more

വൈദ്യുതി ലൈനിൽ തട്ടി; ആക്രി സാധനങ്ങളുമായി പോയ ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നോടെ കക്കട്ടിൽ ടൗണിന് സമീപമാണ് സംഭവം. കൈവേലി റോഡിൽ നിന്ന് കക്കട്ടിൽ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വൈദ്യുതി ലൈനിൽ ലോറി തട്ടിയതിനെ തുടർന്നാണ് ആക്രി സാധനങ്ങളിലേക്ക് തീ പടർന്നതെന്നാണ് വിവരം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. തീപിടിത്തത്തിൽ ലോറി പൂർണമായും കത്തിനശിച്ചു. തീപിടിച്ചതിന് പിന്നാലെ ലോറിയുടെ എയർ ടാങ്ക് പൊട്ടുകയും വാഹനം നിരങ്ങി നീങ്ങുകയും ചെയ്തത് […]
Read more

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗൺ കണ്ടെത്തി. എയർഗണ്ണും പെല്ലറ്റുകളും ഉൾപ്പെടെയാണ് പൊലീസ് കണ്ടെത്തിയത്. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്താണ് […]
Read more

വര്‍ക്കലയില്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു; ചോദ്യം ചെയ്ത മകന് മര്‍ദ്ദനം

തിരുവനന്തപുരം: വർക്കലയിൽ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമർദ്ദനമേറ്റതായി പരാതി. ശിവഗിരി തൊടുവേയിൽ 25കാരനായ രാഹുലിനാണ് മർദ്ദനമേറ്റത്. പിതാവിനൊപ്പം മീൻപിടിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയവർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് പിതാവും ബൈക്ക് യാത്രികരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെ രണ്ടംഗ സംഘം രാഹുലിനെ മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് സംഘം വിളിച്ചുവരുത്തിയ മറ്റൊരു യുവാവ് രാഹുലിന്റെ കാലിലേക്ക് ബൈക്ക് ഇടിച്ചുകയറ്റിയെന്നും പരാതിയിലുണ്ട്. സംഘത്തിലൊരാൾ രാഹുലിനെ വടികൊണ്ട് തലയ്ക്കടിച്ചെന്നും പരാതിയിൽ […]
Read more

‘അധിക സുരക്ഷ വേണ്ട’; അകമ്പടി വാഹനങ്ങൾ കൂടിയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി ഒരു പൊലീസ് ജീപ്പ് കൂടി അധികമായി വിന്യസിച്ചിരുന്നു. കാറിൽനിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് ഇക്കാര്യം ചോദിച്ച് സംസാരിക്കുകയായിരുന്നു. ഔദ്യോഗിക യാത്രകളിൽ അധിക വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. തനിക്ക് അധിക സുരക്ഷ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ യാത്രാസുരക്ഷയുടെ കാര്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix