Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

KASE ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള ടോം ജോസഫിന്റെ രാജി സ്വീകരിക്കാതെ മന്ത്രി

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ചെയർമാൻ ടോം ജോസഫിന്റെ കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള രാജിയിൽ മന്ത്രി ഷിബു ബേബി ജോൺ എന്ത് തീരുമാനമെടുക്കുമെന്നതിൽ ആകാംക്ഷ. ശനിയാഴ്ച രാജിക്കത്ത് ലഭിച്ചെന്നും ഉടൻ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. ടോം ജോസഫിന്റെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി നൽകിയത്. അതേസമയം, ടോം ജോസഫ് ഡയറക്ടർ സ്ഥാനത്ത് തുടരണമെന്ന നിലപാട് മന്ത്രിമാർ സ്വീകരിക്കുന്നത് ഏതെങ്കിലും പൊതുതീരുമാനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി കെ എൻ ബാലഗോപാൽ എംഎൽഎ ആരോപിച്ചു. ടോം ജോസഫിന്റെ […]
Read more

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കും; ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് സമർപ്പിച്ച നാല് ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വഖഫ് ബോർഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മൂന്ന് അംഗങ്ങൾക്ക് ആവശ്യമായ യോഗ്യതയില്ലെന്നും ആരോപിച്ചാണ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ സമർപ്പിച്ചത്. ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ […]
Read more

വിവാദത്തിന് പിന്നാലെ ഫോം 6ലെ SIR ഭാഗം നീക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ വിയോജിപ്പ് വിവാദമായതിന് പിന്നാലെ ഫോം 6ലെ വിവാദ ഭാഗം നീക്കം ചെയ്തു. ECINET പോർട്ടലിൽനിന്നാണ് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്ന ഭാഗം ഒഴിവാക്കിയത്. എസ്‌ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ ഓൺലൈൻ പോർട്ടലിൽനിന്നാണ് നിലവിൽ ഈ ഭാഗം നീക്കം ചെയ്തിരിക്കുന്നത്. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിൽ നിലവിലെ സംവിധാനം തുടരും. അപേക്ഷകന്റെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മുൻ എസ്‌ഐആറിൽ ഉൾപ്പെട്ടിരുന്നോ, ഇല്ലെങ്കിൽ അതിന് കാരണമെന്തെന്നുമായിരുന്നു ഫോം 6ലെ വിവാദ ചോദ്യം. ഈ വിവരങ്ങൾ […]
Read more

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം: ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്ക് വില നൽകേണ്ടിവരുന്നത് സാധാരണക്കാർ!

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതോടെ പൊതുജനാരോഗ്യ മേഖലയിലെ ഭരണപരമായ വീഴ്ചകൾ വീണ്ടും ചർച്ചയാകുകയാണ്. സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ പോലുള്ള അടിസ്ഥാന മരുന്നുകൾ മുതൽ ആന്റിബയോട്ടിക്കുകൾ വരെ ലഭ്യമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയരുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ടെൻഡർ നടപടികളിലെ കാലതാമസവും ഭരണപരമായ പ്രശ്നങ്ങളും മരുന്ന് വിതരണത്തെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ചില ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ പ്രാദേശികമായി വാങ്ങൽ നടത്തേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. […]
Read more

കാര്യവട്ടം സ്റ്റേഡിയം തിരികെ വേണം; സർക്കാരിനോട് അവകാശവാദവുമായി കേരള സർവകലാശാല

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവകാശവാദമുന്നയിക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. നിലവിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സ്റ്റേഡിയം സർവകലാശാലയ്ക്ക് തിരികെ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. സർവകലാശാലയുടെ 35 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയം നിർമിച്ചത്. ഐ.എൽ.ആൻഡ്.എഫ്.എസ്., സംസ്ഥാന സർക്കാർ, കേരള സർവകലാശാല എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് 2015ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി കാര്യവട്ടത്ത് സ്റ്റേഡിയം നിർമിച്ചത്. 2012ലാണ് നിർമാണം ആരംഭിച്ചത്. 15 വർഷത്തെ നടത്തിപ്പിന് ശേഷം ഭൂമിയുടെ […]
Read more

എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍

കൊച്ചി: പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ടാണ് അന്‍സിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കേസില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് അന്‍സിബയുടെ ആരോപണം. അശ്ലീല പരാമര്‍ശങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുക്കാതിരുന്നതിനെ തുടര്‍ന്ന് […]
Read more

പുനർജന്മം പ്രതീക്ഷിച്ച് അച്ഛന്റെ മൃതദേഹം നാല് വർഷം ഫ്രീസറിൽ സൂക്ഷിച്ചു

മുംബൈ: പുനർജന്മം സംഭവിക്കുമെന്ന പ്രതീക്ഷയിൽ അച്ഛന്റെ മൃതദേഹം നാല് വർഷത്തോളം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം. മുംബൈ മലാഡിലാണ് സംഭവം. 78 വയസ്സുള്ളയാളുടെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്. അച്ഛന്റെ മൃതദേഹം സൂക്ഷിക്കാൻ മകനും മകളും ചേർന്ന് സംവിധാനമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്. അമേരിക്കയിലുള്ള മകൾ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. മൃതശരീരം ഫ്രീസറിൽ സൂക്ഷിക്കാൻ പ്രതിമാസം ഏകദേശം 1.6 ലക്ഷം രൂപ ചെലവഴിച്ചിരുന്നതായാണ് വിവരം. മരണം […]
Read more

മഞ്ജു വാര്യരുടെ അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന കേസ്; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജു വാര്യർ നൽകിയ മാനനഷ്ട കേസിലെ ഉപഹർജിയിൽ ഇരുവരുടെയും വിശദീകരണം കേൾക്കുന്നത്. അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. മാനനഷ്ട കേസ് ഈ മാസം അഞ്ചിന് കോടതി പരിഗണിക്കും.
Read more

ദേവാൻഷിന്റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികളിലേക്ക്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുട്ടിക്ക് നൽകിയ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയത്. കേസിൽ നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. […]
Read more

സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുന്നു; ഇൻഫ്ലുവൻസ മരണം 20 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ വർധന. ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 രോഗബാധയും റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആകെ 6,182 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix