Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മരുന്ന് സംഭരണശാലകൾ കാലി; കൃത്യമായ കണക്ക് വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് കർശന നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎംഒമാരുടെ യോഗത്തിലാണ് മരുന്നുകളുടെ സ്റ്റോക്കിൽ കൃത്യമായ കണക്ക് സൂക്ഷിക്കണമെന്ന് മന്ത്രി നിർദേശിച്ചത്. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വാർത്തകൾ അവഗണിക്കാനാകില്ലെന്നും ഓരോ ജില്ലയിലെയും സ്റ്റോക്ക് കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി മരുന്നുകൾ എത്തിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് (KMSCL) നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ചില മരുന്ന് സംഭരണശാലകളിൽ സ്റ്റോക്ക് കുറവാണെന്ന് ഡിഎംഒമാർ യോഗത്തിൽ അറിയിച്ചു. ഉടൻ മരുന്ന് […]
Read more

മുംബൈ ഹോട്ടലിലെ ദോശയിൽ ചത്ത എലി; അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിൽ ചത്ത എലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ബോറിവലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി കൈമാറി. രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താവാണ് ദോശയിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് മസാലയ്ക്കുള്ളിൽ എലിയെ കണ്ടതെന്നാണ് പരാതി. സംഭവത്തിൽ പ്രകോപിതനായ ഉപഭോക്താവ് ദോശയുടെയും എലിയുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഹോട്ടൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ […]
Read more

‘ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ’; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ മോദി സർക്കാരിന്റെ ‘കളിപ്പാവയായി’ മാറിയെന്നാണ് ഖർഗെ ആരോപിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്ന് ഖർഗെ പറഞ്ഞു. വോട്ടർ പട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളും അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ (SIR) നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ […]
Read more

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു. പൊന്നാനി-കുറ്റിപ്പുറം-തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസിലെ കണ്ടക്ടർ തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൻ രമേശൻ (ഉണ്ണിക്കുട്ടൻ-50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസിൽ ബി.പി. അങ്ങാടിയിൽ വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡ്രൈവർ ബസ് ബി.പി. അങ്ങാടിയിലെ നീലി ആശുപത്രിക്ക് സമീപത്തേക്ക് എത്തിച്ചു. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രമേശനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും […]
Read more

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണം. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേരെ കർണാടക പൊലീസ് പിടികൂടി. പ്രതികളിൽ നിന്ന് അഞ്ചര കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 10 കോടി 92 ലക്ഷം രൂപയോളം വില വരുമെന്നാണ് പൊലീസ് കണക്കാക്കുന്നത്. വിദ്യാരണ്യപുര, ഹെബ്ബാൾ, ഗിരിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗിരിനഗറിൽ നിന്ന് 8 കോടി 64 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും ഹെബ്ബാളിൽ നിന്ന് 2 […]
Read more

ന്യൂഡൽഹി എഎപി സംഭാവനയിൽ 68 ശതമാനം ഇടിവ്

ന്യൂഡൽഹി: ഡൽഹിയിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് ലഭിച്ച സംഭാവനയിൽ വലിയ കുറവ്. 2025-26 സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് ലഭിച്ച വെളിപ്പെടുത്തിയ സംഭാവന 12.10 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷം ഇത് 38.10 കോടി രൂപയായിരുന്നു. ഇതോടെ സംഭാവനയിൽ 68 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വർഷത്തിൽ എ.എ.പിക്ക് 11.06 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. 2024-25ൽ ഇത് 38.10 കോടി രൂപയായി ഉയർന്നിരുന്നു. എന്നാൽ 2025-26ൽ വീണ്ടും 12.10 […]
Read more

പത്തനംതിട്ടയിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. 20 വയസ്സായിരുന്നു. സംഭവത്തിൽ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് പിടികൂടി. ദിൻഷയുടെ സുഹൃത്താണ് ജിത്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്ന് ദിൻഷ പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പുറത്ത് നിന്ന് പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. […]
Read more

ചാർട്ടേഡ് വിമാനയാത്ര: മുഖ്യമന്ത്രിക്കെതിരായ ഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ലോകായുക്ത മാറ്റിവെച്ചു. അടുത്ത മാസം ആറിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് അഴിമതി ആരോപണം ഉന്നയിച്ച് ലോകായുക്തയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ സ്‌പോൺസർ ചെയ്ത വിമാനയാത്രയിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അഴിമതി തടയുന്നതിനായി ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് ലോകായുക്ത. അതേസമയം, സ്‌പോൺസർ ചെയ്തുള്ള വിമാനയാത്ര അഴിമതിയായി കണക്കാക്കാനാകുമോ […]
Read more

മുണ്ടംവേലി ഫ്‌ളാറ്റ്; മാക്‌സിയുടെ പ്രതികരണം അനുചിതം; CPI സമരക്കാർക്കൊപ്പം

കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ. ഫ്‌ളാറ്റ് നിർമാണത്തിൽ പിഴവുണ്ടായെന്നും നിർമാണം നടക്കുന്ന ഘട്ടത്തിൽ തന്നെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റിലെ നിലവിലെ സാഹചര്യം മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത തരത്തിലുള്ളതാണെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നും എൻ. അരുൺ വ്യക്തമാക്കി. ഫ്‌ളാറ്റ് നിവാസികൾ നടത്തുന്ന സമരത്തിന് സിപിഐ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് നിവാസികളെക്കുറിച്ച് മുൻ എംഎൽഎ കെ.ജെ. മാക്‌സി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix