Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സിബിഎസ്ഇ ത്രിഭാഷ നയം; ആറാം ക്ലാസുകാര്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ത്രിഭാഷാ നയത്തിൽ ആറാം ക്ലാസ് വിദ്യാർഥികൾക്കും ഇളവ് അനുവദിച്ച് സുപ്രീം കോടതി. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇളവ് ആറാം ക്ലാസുകാർക്കും നൽകണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ആറാം ക്ലാസുകാർക്കും ഇളവ് നൽകാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്. നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് അനുവദിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി […]
Read more

മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി തുടരുമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. അമിത് ഷായുടെ വാഹനവ്യൂഹം ഒരു നിമിഷം പോലും തടസപ്പെട്ടില്ലെന്നും പ്രതിഷേധക്കാരെ അദ്ദേഹം കണ്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വാഹനത്തിനുള്ളിൽ കാത്തുനിന്നിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്ടെന്ന് പുറത്തിറങ്ങിയാണ് പ്രതിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും ശക്തമായി. അതേസമയം, സംസ്ഥാനത്തെ മന്ത്രിമാർക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാരെ യുവമോർച്ച […]
Read more

എനർജി ഡ്രിങ്ക് പേരിലുള്ള വിൽപനയിലെ വിലക്ക്; FSSAIക്കെതിരെ റെഡ് ബുൾ കോടതിയിൽ

ന്യൂഡൽഹി: പാനീയങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നത് വിലക്കിയ FSSAI തീരുമാനത്തെ ചോദ്യം ചെയ്ത് റെഡ് ബുൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഓസ്ട്രിയൻ ശീതളപാനീയ കമ്പനിയായ റെഡ് ബുള്ളിന്റെ ചില ഉൽപ്പന്നങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നതിനെയാണ് FSSAI വിലക്കിയത്. നടപടിക്ക് മുമ്പ് റെഗുലേറ്റർ മുന്നറിയിപ്പ് നോട്ടീസ് നൽകിയില്ലെന്നാണ് റെഡ് ബുൾ കോടതിയിൽ വാദിച്ചത്. FSSAIയുടെ നടപടി ഇന്ത്യയിലെ കമ്പനിയുടെ നിക്ഷേപങ്ങളെയും ബിസിനസിനെയും ബാധിച്ചേക്കുമെന്നും കമ്പനി വ്യക്തമാക്കി. ജൂണിൽ പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന […]
Read more

കരിവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി ടി.ആർ. സുനിൽ കുമാറിന്റെയും മൂന്നാം പ്രതിയുടെയും ഭാര്യമാരായ ജിത ഭാസ്കറിന്റെയും ശ്രീലതയുടെയും മുൻകൂർ ജാമ്യഹർജിയാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പ്രാദേശിക നേതാവുമായിരുന്നു സുനിൽ കുമാർ. പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ […]
Read more

‘പ്രതിഷേധം; ഡൽഹിയിൽ കൈയടി, കേരളത്തിൽ ചെവിക്കുപിടിത്തം’; പരിഹസിച്ച് എം. വിജിൻ

തിരുവനന്തപുരം: അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ നീക്കം ചെയ്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. സ്വന്തം കൂട്ടർക്കിടയിൽ പോലും ഇത്തരം നിലപാടുകൾ പാടുണ്ടോയെന്ന് പരിഹസിച്ചാണ് വിജിന്റെ പ്രതികരണം. അമിത് ഷായ്ക്കെതിരായ പ്രതിഷേധം നടത്തിയാൽ ഡൽഹിയിൽ കൈയടിയും കേരളത്തിൽ ചെവിക്കുപിടിത്തവുമാണോ നിലപാടെന്ന് വിജിൻ ചോദിച്ചു. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണോയെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കരിങ്കൊടി പ്രതിഷേധത്തെ അനുകൂലിക്കുമ്പോൾ പ്രതിപക്ഷ നേതാവ് […]
Read more

വിജയിനെതിരായ ‘മൂഡ്’ പരാമർശം; ഉദയനിധിക്കെതിരെ ടിവികെ

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗത്തിലെ പരാമർശം വിവാദമായി. ധാരാപുരത്തെ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി വിജയ്ക്കെതിരെ നടത്തിയ ‘മൂഡ്’ പരാമർശമാണ് ചർച്ചയായത്. മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണമെന്നും, സഭയിൽ ഇരിക്കുമ്പോൾ ബീച്ച് കാണണമെന്നും ഉദയനിധി പറഞ്ഞു. “ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ആ മൂഡല്ല, ജോലി ചെയ്യാനുള്ള മൂഡാണ്” എന്നായിരുന്നു തുടർന്നുള്ള പരാമർശം. പ്രസംഗത്തിനിടെ പ്രവർത്തകരിൽ നിന്ന് ചിരിയും കരഘോഷവും ഉയർന്നു. […]
Read more

പൊലീസ് സംഘടനകൾ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള പൊലീസ് സംഘടനാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടനാ പ്രവർത്തനം നടത്താനുള്ള അവകാശമുണ്ടെന്നും സംഘടനാ പ്രവർത്തനം ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. പൊലീസ് സംഘടനകൾ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച ഉത്തരവും കോടതി റദ്ദാക്കി. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികൾ അനുവദിച്ചാണ് നടപടി. പൊലീസ് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാനോ നിർത്തലാക്കാനോ സർക്കാരിന് അധികാരമില്ലെന്നും […]
Read more

അമിത് ഷായ്ക്ക് എതിരായ പ്രതിഷേധം; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അമിത് ഷായുടെ വാഹനവ്യൂഹത്തിന് പ്രതിഷേധം മൂലം തടസ്സമുണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രി എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുണ്ടറയിലും അമൃതാനന്ദമയി മഠത്തിലുമായി നടന്ന പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. […]
Read more

ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന കാര്യവും കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ട്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ SIR നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചർച്ചയായതായാണ് റിപ്പോർട്ട്. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ, 2016ൽ ഗ്യാനേഷ് കുമാർ തനിക്ക് ബിജെപി […]
Read more

ചിറയിൻകീഴിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; രമ്യ ഹരിദാസിനെതിരെ എസ്. സജാദ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴിലുണ്ടായ തിരിച്ചടിക്ക് രമ്യ ഹരിദാസ് എംഎൽഎയുടെ ഇടപെടലാണ് കാരണമെന്ന് കോൺഗ്രസ് നേതാവ് എസ്. സജാദ് ആരോപിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്ത കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. രമ്യ ഹരിദാസ് എംഎൽഎയും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദം എംഎൽഎയ്ക്കാണെന്നും സജാദ് പറഞ്ഞു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി സംഭവത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. രമ്യ ഹരിദാസ് എംഎൽഎയും പ്രവർത്തകരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix