Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് വേണം; ആർ.കെ. സിങ്ങിന്റെ ഗുരുതര ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ. സിങ്. രാജ്യവ്യാപകമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) നടപ്പാക്കിയ നടപടി നിയമവിരുദ്ധമാണെന്നാണ് ആർ.കെ. സിങ്ങിന്റെ ആരോപണം. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് പകരം ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇന്ത്യക്കാർക്കുള്ള തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ എക്‌സിലൂടെയാണ് ആർ.കെ. സിങ് ആരോപണങ്ങൾ ഉന്നയിച്ചത്. എസ്.ഐ.ആർ നടപടിക്രമത്തിലും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലും നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ പരിമിതമായ മണ്ഡലങ്ങളിൽ മാത്രമാണ് എസ്.ഐ.ആർ നടത്താൻ വ്യവസ്ഥയുള്ളതെന്നും രാജ്യവ്യാപകമായി ഇത് നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, എസ്.ഐ.ആർ നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി 2026 മെയ് മാസത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പീലുകൾ നിലനിൽക്കെ മുൻ വോട്ടർപട്ടികയ്ക്ക് പകരം പുതുക്കിയ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയതും നിയമവിരുദ്ധമാണെന്ന് ആർ.കെ. സിങ് ആരോപിച്ചു. സെക്ഷൻ 22 പ്രകാരം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്കാണ് വോട്ടർമാരുടെ പേര് ഒഴിവാക്കാനുള്ള അധികാരമെന്നും, അന്വേഷണം നടത്തുകയോ കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ ചെയ്യാതെ 2003ന് ശേഷം പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരുടെ പേരുകൾ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പ് മറികടന്ന് ഗ്യാനേഷ് കുമാർ ഫോം 6ൽ പുതിയ അനുബന്ധം ഉൾപ്പെടുത്തിയെന്നും ആർ.കെ. സിങ് ആരോപിച്ചു. 2003ലെ വോട്ടർപട്ടികയിലെ മാതാപിതാക്കളുടെ ക്രമനമ്പർ ആവശ്യപ്പെടുന്നത് പുതിയ വോട്ടർമാർക്ക് പേര് ചേർക്കുന്നതിൽ തടസ്സമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട ‘ലോജിക്കൽ ഡിസ്‌ക്രപൻസി’ ചൂണ്ടിക്കാട്ടി രേഖകളില്ലാത്തവരടക്കം നിരവധി പേരെ അന്വേഷണം കൂടാതെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും കത്തിൽ ആരോപിക്കുന്നു.

എസ്.ഐ.ആർ നടപടിയിലൂടെ ഇതുവരെ 13 കോടിയോളം പേരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഇത് തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുമെന്നും ആർ.കെ. സിങ് അവകാശപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ജഡ്ജി എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി നിയമിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇ.വി.എം ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ ആർ.കെ. സിങ് മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സുപൗൾ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2017ൽ കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ആര മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ബിജെപി നേതൃത്വവുമായി അഭിപ്രായഭിന്നതയിലായ അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ആർ.കെ. സിങ് ബിജെപി വിടുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix