Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ആഡംബര കാർ വിവാദം; കെ.എം. ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്

മലപ്പുറം: ആഡംബര കാർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്ക് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ താക്കീത്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തി വിവാദം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് പാർട്ടി നിർദേശം. ഇതിന് പിന്നാലെ നിലപാട് മയപ്പെടുത്തി കെ.എം. ഷാജി രംഗത്തെത്തി. രാജ്യത്തെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും ഇക്കാര്യം ജനങ്ങളോട് പറയേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര എ.ആർ. നഗറിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം. മന്ത്രിയായല്ല, ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധിയായാണ് താൻ സംസാരിക്കുന്നതെന്നും ഷാജി പറഞ്ഞു. കെ.എം. ഷാജി ആഡംബര […]
Read more

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം; രോഗി കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ഡിസ്ചാർജ് ചെയ്യാനിരുന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മട്ടാഞ്ചേരി സ്വദേശി പി.എസ്. ഹലീൽ റഹ്മാനാണ് ഞായറാഴ്ച ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. രോഗി കുഴഞ്ഞുവീണ വിവരം അറിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും ഡോക്ടർമാരോ നഴ്സുമാരോ ഉടൻ എത്തിയില്ലെന്നും കുടുംബം ആരോപിച്ചു. ബന്ധുക്കൾ ചേർന്നാണ് ഹലീലിനെ ഐസിയുവിൽ എത്തിച്ചത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നുവെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, […]
Read more

ഉജ്ജയ്നിൽ ഷാഹി മസ്ജിദ് പൊളിക്കൽ നീക്കത്തിനെതിരെ സംഘർഷം

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ സംഘർഷം. ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് മസ്ജിദ് സമുച്ചയത്തിന് സമീപം പൊലീസ് വിന്യാസം ശക്തമാക്കി. പൊളിച്ചുനീക്കൽ നടപടി താൽക്കാലികമായി നിർത്തിവെച്ചു. 2028ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് റോഡ് വീതികൂട്ടുന്നത്. ഉജ്ജയ്ന്‍ മുനിസിപ്പൽ കോർപറേഷൻ റോഡിന്റെ വീതി 15 മീറ്ററായി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ നീക്കം […]
Read more

വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി ഇന്ന് തുടങ്ങും

വയനാട്: വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്യും. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ നേരിട്ട തോൽവി യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതും പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളും സംഘടനാ പ്രവർത്തനങ്ങളിലെ വീഴ്ചകളും ചർച്ചയാകും. സംസ്ഥാനതലത്തിൽ അംഗീകരിച്ച തിരുത്തൽ രേഖ ഉൾപ്പെടുന്ന റിപ്പോർട്ട് എ. വിജയരാഘവൻ അവതരിപ്പിക്കും. […]
Read more

മദ്യശാലയിലും വിനോദകേന്ദ്രത്തിലും വെടിവെപ്പ്; ദക്ഷിണാഫ്രിക്കയിൽ 30ലേറെ മരണം

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 30ലധികം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ജോഹന്നസ്ബർഗിന് പുറത്തുള്ള വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേല ടൗൺഷിപ്പിലാണ് ആദ്യ വെടിവെപ്പ് നടന്നത്. ശനിയാഴ്ച രാത്രി മദ്യശാലയ്ക്ക് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവർക്കുനേരെ എട്ടോളം പേരടങ്ങുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് മദ്യശാലയ്ക്കുള്ളിൽ കയറിയും ആക്രമണം തുടർന്നു. പിസ്റ്റളുകളും എ.കെ.-47 റൈഫിളുകളുമായി എത്തിയ അക്രമികൾ ചിലരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ടു. സംഭവത്തിൽ […]
Read more

യുവാവിനെ മർദിച്ചെന്ന് ആരോപണം; മന്ത്രി പർവേഷ് വർമ്മ മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി

ഡല്‍ഹി: ഡൽഹിയിൽ റോഡ് പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ചെന്ന ആരോപണത്തിൽ മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മന്ത്രി യുവാവിനോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിലക് നഗറിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതി നേരിട്ട് പരിശോധിക്കാൻ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന യുവാവിന്റെ മുഖത്ത് മന്ത്രി അടിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തെന്നാണ് ആരോപണം. റോഡിന്റെ ഉപരിതലം തകർന്നത് യുവാവ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ […]
Read more

സെഞ്ചുറികളുമായി കിംഗ് കോലിയും ഗില്ലും; കാര്യവട്ടത്ത് വിന്‍ഡീസിനെ അടിച്ചുപറത്തി ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ഗിൽ 108 പന്തിൽ 110 റൺസെടുത്തപ്പോൾ വിരാട് കോലി 88 […]
Read more

മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ്; വിവാദ പരാമർശം പിൻവലിച്ച് കെ ജെ മാക്‌സി

കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റിലെ താമസക്കാർക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് മുൻ എംഎൽഎ കെ ജെ മാക്‌സി. തന്റെ പരാമർശം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായും കെ ജെ മാക്‌സി പറഞ്ഞു. നേരത്തെ, ഒന്നുമില്ലാത്തവർക്ക് എൽഡിഎഫ് സർക്കാർ എല്ലാം നൽകിയെന്നും സർക്കാർ മാറിയതോടെ ഫ്‌ളാറ്റ് നിവാസികളുടെ അഭിപ്രായവും മാറിയെന്നുമായിരുന്നു കെ ജെ മാക്‌സിയുടെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം, ഫ്‌ളാറ്റ് നിവാസികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് […]
Read more

കോവളത്ത് 100 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം, തുമ്പ സ്വദേശികളായ അനന്തു കൃഷ്ണൻ (31), തോമസ് ടെറി (29) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. കാറിന്റെ പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് അനന്തു കൃഷ്ണൻ. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് തുമ്പ സ്വദേശിയാണ് തോമസ് ടെറി. തമിഴ്നാട്ടിൽ നിന്ന് കാറിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ […]
Read more

‘സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു’; അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസ്

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി നിർദേശപ്രകാരം പൊലീസ് നടപടി. നിലവിൽ ക്രിമിനൽ മാനനഷ്ടം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ ഉൾപ്പെടെ നടത്തി വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix