Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കേരള തീരത്ത് റെഡ് അലേർട്ട് തുടരും; ശക്തമായ തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് റെഡ് അലേർട്ട് ഇന്ന് കൂടി തുടരും. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാവിലെ 10.30 വരെ 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS അറിയിച്ചത്. താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും […]
Read more

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം, കോഴിക്കോട് കോർപറേഷനുകളിലെ ഓരോ വാർഡുകളിലാണ് മത്സരം. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ നഗരസഭാ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. […]
Read more

വാഗ്ദാനങ്ങൾ കടലാസിൽ; ദുരിതാശ്വാസത്തിൽ സർക്കാരിന് വീഴ്ചയോ?

കുട്ടനാടെന്നു കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിൽ തെളിയുക കുട്ടനാടൻ കായലും വള്ളംകളിയും പുഞ്ചക്കൃഷിയും പുന്നെൽ മണവുമായിരിക്കും. ഒരുകാലത്ത് കേരളത്തിന്റെ നെല്ലറകളായിരുന്നു കുട്ടനാടും പാലക്കാടും. വഞ്ചിപ്പാട്ടിന്റെയും വിപ്ളവപ്രസ്ഥാനങ്ങളുടെയും ഈറ്റില്ലം കൂടിയാണ് കുട്ടനാട്. തകഴിയുടെയും വയലാറിന്റെയും ശ്രീകുമാരൻതമ്പിയുടെയും പത്മരാജന്റെയും കാവാലത്തിന്റെയും സ്വന്തം മണ്ണ്. വെള്ളപ്പൊക്ക ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടനാട് വീണ്ടും ചർച്ചയാകുകയാണ്. മഴ ശക്തമാകുമ്പോൾ വെള്ളത്തിനടിയിലാകുന്ന വീടുകളും കൃഷിയിടങ്ങളും, ഉപജീവനമാർഗം നഷ്ടപ്പെടുന്ന കർഷകരും, ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്ന സാധാരണക്കാരും കുട്ടനാടിന്റെ ആവർത്തിക്കുന്ന ദുരന്ത കാഴ്ചകളായി മാറുകയാണ്. വെള്ളപ്പൊക്കം ഒരു പ്രകൃതിദുരന്തമാണെന്നത് യാഥാർഥ്യമാണ്. […]
Read more

വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം വർധിപ്പിച്ചേക്കും

ന്യൂഡൽഹി: ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും വില വർധിക്കാൻ സാധ്യത. എയർ കണ്ടീഷണർ, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം ഉയരുമെന്നാണ് റിപ്പോർട്ടുകൾ. അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലയിലുണ്ടായ വർധനയാണ് വില കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കോപ്പർ, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഓയിൽ അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധിച്ചതിന് പുറമെ ചരക്കുകൂലി ഉയർന്നതും ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്. എയർ കണ്ടീഷണറുകളുടെ വിലയിൽ അഞ്ച് […]
Read more

ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ മലയാളിത്തിളക്കം; ആൻസി സോജന് വെള്ളി

ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി മെഡൽ സ്വന്തമാക്കിയത്. രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്. അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരമാണ് ഒന്നാം സ്ഥാനം നേടിയത്. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും 6.60 മീറ്റർ ചാടാനായിരുന്നു പ്രതീക്ഷയെന്നും ആൻസി പ്രതികരിച്ചു. സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്നും താരം പറഞ്ഞു. തൃശൂർ നാട്ടികയിലെ ആൻസിയുടെ വീട്ടിലേക്ക് നേട്ടം […]
Read more

പ്രിയദർശിനിയും പവർക്കട്ടും പ്രധാന ചർച്ച; 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മറ്റന്നാൾ ഫലം പ്രഖ്യാപിക്കും. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളും പ്രചാരണത്തിൽ ഇടംപിടിച്ചു. നിലവിലെ കണക്കനുസരിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും സിറ്റിങ് വാർഡുകളാണ്. ട്വന്റി20 അംഗം […]
Read more

വൈദ്യുതി പതിസന്ധി തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങും: യൂത്ത് ലീഗ്

പാലക്കാട്: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കെതിരെ സർക്കാരിനെ വിമർശിച്ച് യൂത്ത് ലീഗ്. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്. വൈദ്യുതി പ്രതിസന്ധി സർക്കാരിന് കളങ്കമുണ്ടാക്കിയെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും ഇനിയും പ്രതിസന്ധി തുടർന്നാൽ ജനപക്ഷത്ത് നിന്ന് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. അതേസമയം, കെ.എം. ഷാജിയെ ലക്ഷ്യമിട്ടും പ്രമേയത്തിൽ പരാമർശമുണ്ടായി. ജനപ്രതിനിധികൾ ജാഗ്രത പാലിക്കണമെന്നും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യൂത്ത് […]
Read more

കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരുടെ ആരോഗ്യനില കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആശുപത്രിയിലെത്തി നേരിട്ട് അന്വേഷിച്ചു. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിലെ ജീവനക്കാരനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. അതോറിറ്റിയുടെ പരിസരത്ത് ജോലി ചെയ്യുന്നതിനിടെ നിരവധി നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ ജീവനക്കാരനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ആഭ്യന്തര മന്ത്രി ചികിത്സയുടെ […]
Read more

വെറും 3 ചേരുവകൾ കൊണ്ട് മാജിക് ഡെസേർട്ട്

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ പലരെയും പിന്നോട്ടടിക്കുന്നത് സ്വീറ്റ് ക്രേവിങ്സാണ്. അതിനാൽ തന്നെ പലരും ഡയറ്റ് മാറ്റിവെച്ച് മധുരം കഴിക്കുന്നവരാണ്. എന്നാൽ ഇനി ഡയറ്റ് എടുക്കുന്നവർക്കും കഴിക്കാൻ സാദ്ധിക്കുന്ന ഒരു ഡെസേർട്ട് പരിചയപെട്ടാലോ? ചേരുവകൾ മുട്ട – 3 എണ്ണം (വെള്ള മാത്രം) ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം തേൻ അല്ലെങ്കിൽ പഞ്ചസാര – 1 ടേബിൾസ്പൂൺ ഒരു നുള്ള് ഉപ്പ് (ഓപ്ഷണൽ) തയാറാക്കുന്ന വിധം ആദ്യം ഡാർക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. […]
Read more

പാറശാല ക്ഷേത്രത്തിൽ മോഷണശ്രമം; വടിയുമായി കയറിയ മോഷ്ടാവ് ഉറങ്ങിപ്പോയി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തിൽ മോഷ്ടാവ് എത്തിയത്. ക്ഷേത്രമതിൽ ചാടിക്കടന്ന് അകത്തുകയറിയ മോഷ്ടാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുന്നത് കണ്ടാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചത്. വടിയും ചാക്കുമായി എത്തിയ മോഷ്ടാവ് ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ കാത്തിരിക്കുന്നതിനിടെ ഇയാളും ഉറങ്ങിപ്പോയി. ഇതിനിടെ കൈയിലുണ്ടായിരുന്ന വടി താഴെ വീണതിനെ തുടർന്നുണ്ടായ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഉണർന്നു. ഭാരവാഹികളെയും പൊലീസിനെയും ഫോണിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix