Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടും സൂചന ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആക്ഷൻ കമ്മിറ്റി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ആക്ഷൻ കമ്മിറ്റി ആവശ്യം ഉന്നയിച്ചു. ന്യൂ മാഹിയിലെത്തിയ മന്ത്രി ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വെച്ചാണ് ശിവസൂര്യ ഓഗസ്റ്റ് […]
Read more

അമിത് ഷായുടെ കൊല്ലം സന്ദർശനം; സുരക്ഷാ വീഴ്ച; പരാതി നല്‍കി ബി ബി ഗോപകുമാര്‍ എംഎല്‍എ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ബിജെപി. ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ സംസ്ഥാന പൊലീസ് മേധാവിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തി സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങി വാഹനവ്യൂഹത്തിൽ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. […]
Read more

ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യവർഷം; പ്രതി മൈസൂരിൽ പിടിയിൽ

മലപ്പുറം: ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ (46) ആണ് അറസ്റ്റിലായത്. മൈസൂരിലെത്തിയാണ് ചങ്ങരംകുളം പൊലീസ് ഇയാളെ പിടികൂടിയത്. തുടർച്ചയായി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി. നേരത്തെയും സമാനമായ രീതിയിൽ ഫോൺ വിളിച്ചതിന് പൊലീസ് പ്രേമരാജനെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ച് ശല്യം തുടരുകയായിരുന്നു. പെട്രോൾ പമ്പിന് […]
Read more

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മത്സരം; സ്റ്റേഡിയം പ്രവേശനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരദിവസം രാവിലെ എട്ട് മണി മുതൽ ടിക്കറ്റ് ജീനി ആപ്പിൽ പ്രത്യേക ക്യുആർ കോഡ് ലഭിക്കും. സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷമായിരിക്കും പ്രവേശനം. പ്രിന്റ് ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കും ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും പ്രവേശനം അനുവദിക്കുക. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും […]
Read more

പ്രിയദർശിനി ബസുകളിൽ രൂപമാറ്റം വരുത്താൻ നീക്കം

മലപ്പുറം: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യിൽ സർവീസ് നടത്തുന്ന ബസുകൾ രൂപമാറ്റം വരുത്തി സ്പെയർപാർട്സ് നീക്കത്തിനുള്ള വാനുകളാക്കാൻ കെഎസ്ആർടിസി നീക്കം നടത്തുന്നതായി റിപ്പോർട്ട്. എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജ്യണൽ വർക്ക്‌ഷോപ്പിൽ ഇത്തരം ബസുകളുടെ സീറ്റുകൾ അഴിച്ചുമാറ്റി വാൻ രൂപത്തിലാക്കുന്ന ജോലികൾ ആരംഭിച്ചതായാണ് വിവരം. പ്രിയദർശിനി പദ്ധതിയിൽ നിലവിൽ ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. വിവിധ റൂട്ടുകളിൽ പ്രിയദർശിനി ബസുകളുടെ ലഭ്യത കുറവാണെന്ന പരാതികളും നേരത്തെ ഉയർന്നിരുന്നു. […]
Read more

അഞ്ചലിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ആൺസുഹൃത്ത് അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ റെജി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച ശേഷം റെജി തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

മണിപ്പൂരിൽ വെടിവെപ്പ്; രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ സേനാപതി ജില്ലയിലെ കലൻജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചൗവൈനാമേയി സ്വദേശിയായ റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കലൻജാങ് ഗ്രാമത്തലവന്റെ വീട്ടിലുണ്ടായിരുന്ന നാഗാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ […]
Read more

അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേള; 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം നിശ്ചയിച്ചു. പുതുതായി പ്രദർശനാനുമതി ലഭിച്ച മൂന്ന് മത്സരവിഭാഗ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലെ ഷിജിൻ വി. സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രം ഗ്ലോബ് സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. മറാത്തി ചിത്രം ഭിന്തീല പാഠ് സെപ്റ്റംബർ 28ന് രാവിലെ 11.30നും കൻഹയ്യ ത്രിവേദിയുടെ എ ഹാൻഡ്‌ഷേക്ക് വൈകിട്ട് 6.15നും കൈരളിയിൽ പ്രദർശിപ്പിക്കും. ഫോക്കസ് ഷോർട്ട് ഫിക്ഷൻ […]
Read more

പെരിഞ്ഞനത്ത് സ്വകാര്യ ബസ് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

തൃശൂര്‍: തൃശൂർ പെരിഞ്ഞനത്ത് ദേശീയപാത 66ൽ സ്വകാര്യ ബസ് ബോർവെൽ ഡ്രില്ലിങ് വാഹനത്തിൽ ഇടിച്ച് അപകടം. രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബോർവെൽ ഡ്രില്ലിങ് വാഹനത്തെ മറികടക്കുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പെരിഞ്ഞനം പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
Read more

സാമൂഹികമാധ്യമത്തിൽ ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; 57കാരൻ അറസ്റ്റിൽ

കൊച്ചി: ശ്രീനാരായണ ​ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷി(57)നെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചെന്നാണ് പരാതി. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ സാമൂഹികമാധ്യമത്തിലൂടെ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ ലഭിച്ച പരാതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix