സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി
കോതമംഗലം : സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. കാൽപാദവും പിണ്ഡവും പിന്തുടർന്നാണ് വനം വകുപ്പിന്‍റെ ആർ.ആർ.ടി സംഘം ആനയെ കണ്ടെത്തിയത്. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ആന കാട്ടിൽ കയറിയ വിവരമറിഞ്ഞ് ഉടമയും പാപ്പാനും സ്ഥലത്തെത്തിയിരുന്നു. ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയാണ് വനത്തിന് പുറത്തെത്തിച്ചത്. സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതുപ്പള്ളി സാധു എന്ന നാട്ടാന കാടുകയറിയത്. തെലുങ്ക് […]
Read more