Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മരിച്ചു. ദിനേശ് നഗര്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ തെക്കന്‍ കൊല്‍ക്കത്തയിലെ ബാന്‍സ്‌ദ്രോണി മേഖലയിലാണ് ദാരുണ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. നാട്ടുകാര്‍ ഉടനെ ടോളിഗഞ്ചിലെ ബാംഗൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജെസിബി ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ തകര്‍ത്തു. ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചു.
Read more

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് മൂന്നാമത്തെ കുരങ്ങിനെയും പിടികൂടിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ഹനുമാന്‍ കുരങ്ങനെ താഴെയിറക്കിയത്. ഉച്ചയോടുകൂടി കെഎസ്ഇബി എയര്‍ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാന്‍ കുരങ്ങിനെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം. ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ […]
Read more

മൈനാഗപ്പളളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളിയിലെ യുവതിയെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ജഡ്ജി ഗോപകുമാറാണ് ജാമ്യാപേക്ഷ തളളിയത്. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കേസിലെ രണ്ടാം […]
Read more

തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

പത്തനംതിട്ട : 1968ൽ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് […]
Read more

വിസ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നോര്‍ക്ക

കൊച്ചി: വിസ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നോര്‍ക്ക രംഗത്ത്. സന്ദര്‍ശക വിസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. സന്ദര്‍ശക വിസ ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും നോര്‍ക്ക അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സ് ഉള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി പോകാവൂ എന്നും നോര്‍ക്ക മുന്നറിയിപ്പ് നല്‍കി. വിസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ സന്ദര്‍ശക വിസയില്‍ വിദേശത്ത് ജോലി ലഭിക്കുമെന്ന് പറയുന്ന ഏജന്‍സികള്‍ തട്ടിപ്പാണ് നടത്തുന്നത്. ഒരു രാജ്യവും സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് […]
Read more

കൊല്ലം-എറണാകുളം റൂട്ടിലെക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

യാത്രക്കാര്‍ക്ക് ആശ്വാസമായി കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. ഈ റൂട്ടിലേയ്ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചു റെയില്‍വേ ഉത്തരവായി. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ്. ഈമാസം ഏഴാം തീയതി മുതല്‍ സര്‍വീസ് ആരംഭിക്കും. സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ്. കൂടാതെ പുനലൂര്‍ എറണാകുളം മെമ്മു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന്‍ ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കും.
Read more

വീഡിയോ കോളുകള്‍ക്കും ഇനി ഫില്‍റ്റര്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വീഡിയോ കോളുകള്‍ക്ക് ഇഫക്ടുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന ഫില്‍റ്റര്‍ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമായ വാട്സ്ആപ്പ്. ഫില്‍റ്റര്‍ വഴി വീഡിയോയില്‍ സ്പ്ലാഷ് പോലുള്ള ഇഫക്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. ബാക്ക്ഗ്രൗണ്ട് ഓപ്ഷന്‍ വഴിയും വാട്‌സ്ആപ്പ് കോള്‍ ആകര്‍ഷകരമാക്കാന്‍ കഴിയും. ബാക്ക്ഗ്രൗണ്ട് ഓപ്ഷനില്‍ ലഭിക്കുന്ന ബ്ലര്‍ ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ്. വാട്‌സ്ആപ്പ് മറ്റ് ഫീച്ചറുകളോടൊപ്പം ഒരു ടച്ച് അപ്പ് ഫീച്ചറും അവതരിപ്പിച്ചു. മങ്ങിയ ക്രമീകരണങ്ങളില്‍ തെളിച്ചം വര്‍ധിപ്പിക്കുന്ന ഒരു ലോ ലൈറ്റ് ഓപ്ഷന്‍ ഉണ്ട്. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ വീഡിയോ വ്യക്തവും […]
Read more

രോഗികളെ ആശങ്കയിലാക്കി പരിയാരം മെഡിക്കല്‍ കോളേജില്‍ പാമ്പ് ശല്യം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ പാമ്പ് ശല്യം രൂക്ഷം. 503-ാം നമ്പര്‍ സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്. 15 കുഞ്ഞുങ്ങളും നഴ്സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. കൂട്ടിരിപ്പുകാരാണ് പാമ്പിനെ കണ്ടത്. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം.
Read more

ആർ.ജി കർ ആശുപത്രിയിൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച ആർ.ജി കർ സർക്കാർ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം നടത്തുന്നതിനിടെ പുതിയ സംഭവം. ആശുപത്രിയിൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വാഹനാപകടത്തിൽ പരിക്കേറ്റയാളുമായി എത്തിയ പ്രതി ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. സംഭവം നിഷേധിച്ച പ്രതി താൻ ഡോക്ടർമാർക്ക് നേരെ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ഇന്നലെ പുലർച്ചെ 1.50ഓടെയാണ് സംഭവം. സത്യരഞ്ജൻ മഹാപത്ര […]
Read more

ഈ പോക്കിത് എങ്ങോട്ടാ ; റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു

കൊച്ചി: റെക്കോഡുകൾ തകർത്തുകൊണ്ടാണ് സ്വർണവില കുതിച്ചുയരുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 56,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7110 രൂപയാണ് വില. കഴിഞ്ഞാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു സ്വർണവില. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. എന്നാൽ ഇന്നലെ മുതൽ സ്വർണവിലയിൽ വീണ്ടും വർധന പ്രകടമായി. ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer