Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് തുടക്കമായി; ചരിത്രപ്രസിദ്ധമായ ഉടവാൾ കൈമാറി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ ഉടവാൾ കൈമാറ്റം രാവിലെ പത്മനാഭപുരം കൊട്ടാരത്തിൽ നടന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഏറ്റുവാങ്ങി. പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ചിരുന്ന ഉടവാൾ കൊട്ടാരം ഓഫീസർ കെ.പി. സധുവിൽ നിന്നാണ് മന്ത്രി ഏറ്റുവാങ്ങിയത്. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പ് ജോയിന്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങി […]
Read more

അടൂർ പ്രകാശിന്റെ പരാതി തള്ളി വി.ഡി. സതീശൻ; എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർട്ടിയുടെ നയങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും അനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വാർത്താ ഏജൻസിയോട് മുഖ്യമന്ത്രി പ്രതികരിച്ചു. അടൂർ പ്രകാശിന്റെ പരാതിയിൽ മുഖ്യമന്ത്രി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണവുമായാണ് അടൂർ പ്രകാശ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സമീപിച്ചത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് […]
Read more

രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിന് അനുമതി; രാത്രി 8 മണിക്ക്

ന്യൂഡൽഹി: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർക്ക് അനുമതി. ഇന്ന് രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പത്ത് എംപിമാർ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നൽകിയതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് എക്സിലൂടെ അറിയിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും സംഘം രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് കുനാൽ ഘോഷിന്റെ എക്സ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. ദിവസം മുഴുവൻ കാത്തിരിപ്പിച്ചശേഷം രാത്രി എട്ട് മണിക്ക് […]
Read more

വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

മലപ്പുറം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയെന്നും പരാതിയിൽ യുവാവ് അറസ്റ്റിലായി. കണ്ണൂർ കാരകുണ്ട് സ്വദേശി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേർപെടുത്തിയ യുവതിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കാമെന്നും ഇയാൾ ഉറപ്പ് നൽകിയിരുന്നു. ഈ വിശ്വാസം മുതലെടുത്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായെന്നും […]
Read more

വിഷ്ണു ഫണ്ട് തട്ടിപ്പ് കേസ്; അച്ചടക്ക നടപടി നേരിട്ട രവീന്ദ്രന് വീണ്ടും പാർട്ടി പദവി

തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ ലോക്കൽ കമ്മിറ്റി (എൽസി) സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി നൽകി. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറായി നിയമിച്ചു. ഇതിനെതിരെ വിഷ്ണുവിന്റെ കുടുംബം പാർട്ടിക്ക് പരാതി നൽകി. രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. വി. ശിവൻകുട്ടിയുടെ സമ്മർദത്തെ തുടർന്നാണ് രവീന്ദ്രന് പദവി നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രവീന്ദ്രനെ പാർട്ടി […]
Read more

മാസപ്പടി കേസിൽ സർക്കാരിന് തിരിച്ചടി; എഫ്ഐആർ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം,

കൊച്ചി: മാസപ്പടി കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതി, അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രം കേസെടുക്കാമെന്ന സർക്കാർ വാദം കോടതി തള്ളി. മതിയായ തെളിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി […]
Read more

പെരിയാറിൽ നിന്ന് മണൽ കടത്ത്; സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ആലുവ പെരിയാറിൽ നിന്ന് അനധികൃതമായി മണൽ വാരിക്കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പിൽ റിഷാദ് (36) ആണ് പിടിയിലായത്. മണൽ കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയാണ് ഇയാൾ. വാഹനത്തിന്റെ ഡ്രൈവറായ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ ധനേഷ് മുരളീധരനെ (38) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് കേസുകളിൽ റിഷാദ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുകയായിരുന്ന […]
Read more

ടി20 പരമ്പരയ്ക്ക് മുമ്പ് കിവീസിന് തിരിച്ചടി; മാർക്ക് ചാപ്മാനും സാക് ഫൗൾക്‌സും പുറത്ത്

വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് പ്രമുഖ താരങ്ങളായ മാർക്ക് ചാപ്മാനും സാക് ഫൗൾക്‌സിനും പരമ്പര നഷ്ടമാകും. ന്യൂസിലൻഡ് ക്രിക്കറ്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പകരക്കാരായി ഓൾറൗണ്ടർ ജോഷ് ക്ലാർക്‌സനെയും പേസർ ബ്ലെയർ ടിക്‌നറെയും ടീമിൽ ഉൾപ്പെടുത്തി. യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് മാർക്ക് ചാപ്മാന് ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റത്. ഇതോടെ ഇന്ത്യക്കെതിരായ ടി20 മത്സരങ്ങളിൽ താരത്തിന് കളിക്കാനാകില്ല. എന്നാൽ, തുടർന്നുള്ള അഞ്ച് മത്സരങ്ങളടങ്ങിയ […]
Read more

മുണ്ടക്കുളത്ത് കുഞ്ഞുമായി കിണറ്റിൽ ചാടിയ സംഭവം; മാതാവിനെതിരെ പൊലീസ് കേസ്

മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് വിഞ്ജുഷയ്‌ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിഞ്ജുഷയെയും മകൻ സയാൻ സിദ്ധിനെയും ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും വീട്ടിൽ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ ഫോൺ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 12.45ഓടെ […]
Read more

മാസപ്പടി കേസിലെ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല: രമേശ് ചെന്നിത്തല

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും വിധി വിശദമായി പഠിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix