Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഡിഎച്ച്എസ് ഡയറക്ടർ നിയമനത്തിൽ തർക്കം തുടരുന്നു; സീനിയോരിറ്റി പരിഗണിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലെ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട തർക്കം വീണ്ടും കോടതിയിലേക്ക്. ഡോ. വി. മീനാക്ഷിയുടെ നിയമനത്തിനെതിരെ അഡീഷണൽ ഡിഎച്ച്എസ് ഡോ. ബി. ഉണ്ണികൃഷ്ണൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഡിഎച്ച്എസ് പട്ടികയിൽ സീനിയറായ തന്നെ പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുത്തത്. മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ മാറ്റിയാണ് ഡോ. വി. മീനാക്ഷിയെ സർക്കാർ […]
Read more

ലൈംഗിക പീഡന പരാതി; ജെഎൻയു പ്രഫസർ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) പ്രഫസറും കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവിലൂടെയാണ് പിരിച്ചുവിടൽ വിവരം പുറത്തുവന്നത്. ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ ലഭിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഫസർക്കെതിരെ കർശന നടപടി ശുപാർശ ചെയ്തതായി സർവകലാശാല അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ വിവരങ്ങൾ പരിശോധിച്ചുമാണ് തീരുമാനമെടുത്തതെന്നും ഉത്തരവിൽ പറയുന്നു. അകോയിജാമിനെതിരെ […]
Read more

ഡൽഹിയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; മെട്രോ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങളുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീംകോടതി. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടരുതെന്നും മെട്രോ സർവീസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. നിയന്ത്രണങ്ങൾ പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കുകയും യാത്രക്കാർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർദേശം. സുരക്ഷാ നടപടികൾ സ്വീകരിക്കുമ്പോൾ പൊതുഗതാഗത സംവിധാനങ്ങളെ പൂർണമായി തടസ്സപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. […]
Read more

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്; സഞ്ജുവിന് നിർണായക പോരാട്ടം

റാഞ്ചി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യ പരമ്പരയിൽ ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, തിരിച്ചടിച്ച് പരമ്പരയിൽ ഒപ്പമെത്താനുള്ള ഒരുക്കത്തിലാണ് വെസ്റ്റ് ഇൻഡീസ്. ലഖ്‌നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തിയ ഇന്ത്യ 32 പന്തുകൾ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നിരുന്നു. വെസ്റ്റ് ഇൻഡീസിനെ 171 റൺസിൽ ഒതുക്കിയ ഇന്ത്യക്ക് […]
Read more

കോതമംഗലം എൻജിനീയറിങ് വിദ്യാർഥിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

എറണാകുളം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. അസുഖബാധിതനായിട്ടും ആയേഷിനെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കോളേജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽനിന്ന് മടങ്ങിയെത്തി മുറിയിൽ ബാഗ് വെച്ച ശേഷം ആയേഷ് പുറത്തേക്ക് പോയിരുന്നു. പിന്നാലെയാണ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ […]
Read more

മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ. നിയമപരമായും രാഷ്ട്രീയപരമായും നടത്തിയ പോരാട്ടത്തിന് അനുകൂലമായ വിധിയാണിതെന്നും മാസപ്പടി കേസിൽ അന്വേഷണം നടത്തി അഴിമതി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് കോടതികളിൽനിന്ന് തിരിച്ചടി നേരിട്ടപ്പോഴും അനുകൂല വിധിയുണ്ടാകുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്ന് വർഷമായി ഉന്നയിച്ച കാര്യങ്ങൾക്ക് ആധികാരികത നൽകുന്നതാണ് കോടതി ഉത്തരവെന്നായിരുന്നു ബിജെപി നേതാവ് ഷോൺ ജോർജിന്റെ പ്രതികരണം. പിണറായി വിജയൻ രാജിവയ്ക്കണമെന്നും രാജിവച്ചില്ലെങ്കിൽ […]
Read more

ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസ്; 41കാരൻ അറസ്റ്റിൽ

കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ കണ്ണൂർ സ്വദേശിയായ 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി. ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തുണിക്കടയുടെ കവറിലെ ചെറിയ അടയാളം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞതാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 30നാണ് സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തുനിന്ന് എളമക്കരയിലെ വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു അതിക്രമം. കുട്ടിയുടെ പിന്നിൽ […]
Read more

സിജെപി മാർച്ച്: ഡൽഹിയിൽ കനത്ത സുരക്ഷ; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ സിജെപി പ്രതിഷേധം നേരിടാൻ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. 70 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചു. മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും നീക്കമുണ്ട്. സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുന്നവരെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് സിജെപിയും ഇടത് സംഘടനകളും ആരോപിച്ചു. അതേസമയം, നിയന്ത്രണങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുകയാണ്. നിയന്ത്രണങ്ങൾ താൽക്കാലികമാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ശരിയല്ലെന്നും ആവശ്യമായ […]
Read more

തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് മുന്നേറ്റം; ധാരാപുരത്ത് ലീഡ് 8,000 കടന്നു

ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. മധുരാന്തകത്ത് ടിവികെ വിജയം ഉറപ്പിച്ചപ്പോൾ ധാരാപുരത്ത് പാർട്ടിയുടെ ലീഡ് 8,000 വോട്ടായി ഉയർന്നു. രണ്ട് മണ്ഡലങ്ങളിലും ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിലെ എൻആർ കോൺഗ്രസ് വിജയം നേടി. അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ ടിവികെയുടെ മുന്നേറ്റം ശ്രദ്ധേയമായി. എഐഎഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ച് ടിവികെയിലേക്ക് എത്തിച്ച നീക്കത്തിനും വോട്ടർമാരുടെ പിന്തുണ ലഭിച്ചെന്നാണ് രാഷ്ട്രീയ […]
Read more

പ്രതിഷേധം മൗലികാവകാശം; നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തിന് മുന്നോടിയായി പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നീക്കങ്ങളെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങൾ പൂർണമായി തടയാനാകില്ലെന്നും നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണങ്ങൾ സാധാരണ പൗരന്മാരെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനാണ് സിജെപിയുടെ തീരുമാനം. പ്രതിഷേധം നേരിടാൻ കേന്ദ്രസർക്കാർ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് സംഘടനയുടെ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix