Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി, ധ്രുവ് റാഠി കസ്റ്റഡിയിൽ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 7.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ നിന്നാണ് ദില്ലി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായിരുന്നു ധ്രുവ് റാഠിയുടെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് എത്തിയവരെ പൊലീസ് നേരത്തേ തന്നെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 200-ലധികം പേരെ […]
Read more

രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഇന്ത്യ എ; ഓസ്ട്രേലിയക്കെതിരെ കൂറ്റൻ തോല്‍വി

പുതുച്ചേരി: ഓസ്ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 69 റൺസിന്റെ തോൽവി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഓസ്ട്രേലിയ എ സ്വന്തമാക്കി. ഓസീസ് ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.2 ഓവറിൽ 206 റൺസിന് ഓൾഔട്ടായി. ജോഷ് ഫിലിപ്പിന്റെയും (58) സാം കോൺസ്റ്റാസിന്റെയും (67) അർധസെഞ്ചുറികളാണ് ഓസ്ട്രേലിയൻ ഇന്നിങ്‌സിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. നിശ്ചിത 50 ഓവറിൽ 49.5 ഓവർ ബാറ്റ് […]
Read more

ഡൽഹിയിലെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്; വിജയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്. വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ചെന്നൈയിലെത്തുന്നത്. ഉച്ചയ്ക്ക് 12.30ഓടെ അദ്ദേഹം ചെന്നൈയിൽ എത്തുമെന്നാണ് വിവരം. ചെന്നൈയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. തുടർന്ന് വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടികൾ പൂർത്തിയാക്കിയ ശേഷം […]
Read more

ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ കുറയ്ക്കാൻ ആലോചന

തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണമെന്ന നിർദേശത്തിൽ ചർച്ച ചെയ്യാൻ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് ചേരും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ശനിയാഴ്ച അവധി നൽകുന്നതിനെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലുള്ള പൊതു അവധികളും ആകസ്മിക അവധികളും വെട്ടിക്കുറയ്ക്കുന്നതിനോട് ചില സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സംഘടനകളുടെ […]
Read more

വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു; ആറുവയസ്സുകാരിക്ക് മർദനം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈൽ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തെന്നാരോപിച്ച് ആറുവയസ്സുകാരിക്ക് ക്രൂര മർദ്ദനം. മകളെ മർദിച്ച സംഭവത്തിൽ അമ്മക്കെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പാറശ്ശാല എസ്‌എച്ച്‌ഒയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മീഷൻ വിശദീകരണം തേടി. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. അമ്മ ശോഭയുടെ മൊബൈൽ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് അക്കൗണ്ട് അൺഇൻസ്റ്റാൾ ചെയ്തെന്നാരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. തടിക്കഷ്ണം ഉപയോഗിച്ചും കുട്ടിയെ അടിച്ചതായി പറയുന്നു. മർദനത്തിൽ അവശയായ കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത […]
Read more

ശക്തമായ ഇടിമിന്നലിൽ കൊല്ലത്തും തിരുവനന്തപുരത്തും നാശനഷ്ടം

കൊല്ലം: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കൊല്ലത്തും തിരുവനന്തപുരത്തും വ്യാപക നാശനഷ്ടം. കൊല്ലം കുളത്തൂപ്പുഴയിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്കേറ്റു. കുളത്തൂപ്പുഴയിലെ സിലോൺമുക്കിൽ മൂന്ന് വീടുകൾക്കും ആറ്റിൻ കിഴക്കേക്കരയിൽ ഒരു വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളിലെ വൈദ്യുത വയറിംഗുകൾ പൂർണമായും കത്തിനശിച്ചു. സിലോൺമുക്ക് സ്വദേശി സീതാലക്ഷ്മിയുടെ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. വീടിന്റെ തറയിലെ ടൈലുകളും പൊട്ടിത്തെറിച്ചു. ആറ്റിൻ കിഴക്കേക്കരയിലെ ബാലചന്ദ്രന്റെ വീട്ടിൽ കോൺക്രീറ്റ് പാളികൾ ഇളകിവീണു. വീട്ടുപകരണങ്ങൾക്കും […]
Read more

കോട്ടയം ചന്തക്കവലയിൽ സ്വകാര്യബസ് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരി മരിച്ചു

കോട്ടയം: ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ജലി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കോട്ടയം ചന്തക്കവലയിൽ അപകടമുണ്ടായത്. കോട്ടയം–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. നാഗമ്പടം ഭാഗത്തുനിന്ന് ചന്തക്കവലയിലേക്ക് വരികയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതിത്തൂണും […]
Read more

ഇന്ധനവില നിയന്ത്രിക്കാൻ ട്രംപിന്റെ നീക്കം; റഷ്യയിൽ നിന്ന് ഡീസൽ വാങ്ങും

വാഷിങ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും അമേരിക്കയിലും ഇന്ധനവില വർധിക്കുന്നതിനിടെ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ ഡീസൽ ലഭ്യമാക്കാൻ ധാരണയായതായി ട്രംപ് അറിയിച്ചു. മൂന്ന് ലക്ഷം ടൺ റഷ്യൻ ഡീസൽ ഉടൻ നൽകാമെന്ന് പുടിൻ സമ്മതിച്ചതായും അടുത്ത മാസം അഞ്ച് ലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ധനവില വർധനയിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കും വ്യാപാര മേഖലയ്ക്കും ഈ നീക്കം ആശ്വാസമാകുമെന്നാണ് ട്രംപിന്റെ […]
Read more

CMRL–എക്സാലോജിക് കേസ്; എഫ്‌ഐആർ വേഗത്തിലാക്കാൻ വിജിലൻസ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്‌ഐആർ വേഗത്തിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികളുമായി വിജിലൻസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്ത് പരിശോധിച്ച് സൂക്ഷ്മതയോടെ എഫ്‌ഐആർ തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചതോടെയാണ് നടപടി വേഗത്തിലാക്കിയത്. എഫ്‌ഐആറിൽ പിഴവുകൾ ഉണ്ടാകരുതെന്നും കർശന നിർദേശമുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ അല്ലെങ്കിൽ തിങ്കളാഴ്ചയോടെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‌സി പരീക്ഷയിൽ പുനർമൂല്യനിർണയത്തിലൂടെ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി തീരുമാനിച്ചു. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിന്റെ നിയമന ശുപാർശ റദ്ദാക്കാനും പിഎസ്‌സി നടപടി സ്വീകരിക്കും. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും. വിവാദമായ പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‌സി ഇന്നലെ രാത്രിയാണ് പുറത്തുവിട്ടത്. പഴയ പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന ശ്യാം കൃഷ്ണൻ പുനർമൂല്യനിർണയത്തിന് ശേഷം ഒന്നാം റാങ്കിലെത്തി. നേരത്തെ ഒന്നാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix