Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഹൂതി കേന്ദ്രങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി; 136 സൈനിക ലക്ഷ്യങ്ങൾ തകർത്തു

റിയാദ്: യെമനിൽ ഹൂതി വിമതർക്കെതിരെ ശക്തമായ വ്യോമാക്രമണവുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന. ശനിയാഴ്ച പുലർച്ചെ നടത്തിയ സൈനിക നീക്കത്തിൽ ഹൂതികളുടെ 136 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു. വിമതരുടെ സൈനിക ശേഷി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖലകളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടുള്ള നടപടികൾ ശക്തമാക്കിയതായി സഖ്യസേന വ്യക്തമാക്കി. യെമൻ ഔദ്യോഗിക സൈനിക വിഭാഗങ്ങൾക്ക് 24 മണിക്കൂറും വ്യോമപിന്തുണ നൽകുന്നുണ്ടെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ […]
Read more

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ ത്യശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകൾ നടത്തുന്നതിനായാണ് പുലിയെ പാർക്കിലെത്തിച്ചത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ പാർപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് കരിമ്പുലിയെ കൂട്ടിലാക്കി പിടികൂടുന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ വിശദമായ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. പെൺകരിമ്പുലിയായതിനാൽ പ്രജനനസാധ്യതയും പരിഗണിച്ചാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. പുലിയെ ആദ്യം ഉൾക്കാട്ടിൽ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ എതിർപ്പുയർന്നതോടെയാണ് പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ടാണ് […]
Read more

പിണറായി വിജയനടക്കമുള്ള നേതാക്കളെ നഗരത്തിലൂടെ ചുറ്റിച്ച് ദില്ലി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ ദില്ലി പൊലീസ് കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന് ആരോപണം. ആദ്യം നഗരത്തിലൂടെ ചുറ്റിച്ചശേഷം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും എവിടേക്കാണെന്ന് പൊലീസ് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. പിണറായി വിജയന്റെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. […]
Read more

അനുമതി ലഭിച്ചു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് നടപടി. ടോൾ പ്ലാസയ്ക്ക് ആവശ്യമായ സംരക്ഷണം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനകീയ പ്രതിഷേധത്തെ തുടർന്ന് നേരത്തെ നിർത്തിവെച്ചിരുന്ന ടോൾ പിരിവാണ് വീണ്ടും ആരംഭിച്ചത്. അതേസമയം, ദേശീയപാത നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയാണ്. ടോൾ പ്ലാസയിൽ ഇന്നും പ്രതിഷേധം തുടരുന്നതിനാൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നാട്ടിക ഉൾപ്പെടുന്ന ദേശീയപാതയുടെ നിർമാണം പൂർത്തിയാകാതെയാണ് […]
Read more

ജനാധിപത്യത്തെ കശാപ്പുചെയ്തു, വിജയം വഞ്ചനയിലൂടെ: എം കെ സ്റ്റാലിൻ

ചെന്നൈ: ധാരാപുരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) നേടിയ വിജയത്തിനെതിരെ വിമർശനവുമായി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. വഞ്ചനയിലൂടെയാണ് ടിവികെ വിജയം നേടിയതെന്നും ജനാധിപത്യത്തെ കശാപ്പുചെയ്തെന്നും സ്റ്റാലിൻ ആരോപിച്ചു. ഈ വിജയം താൽക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്കുള്ള മറുപടിയാണ് ജനവിധിയെന്ന് ടിവികെ നേതാവ് വിജയ് പ്രതികരിച്ചു. ധാരാപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിവികെ സ്ഥാനാർഥി പി. സത്യഭാമയെ സ്റ്റാലിൻ പരിഹസിച്ചത് വിവാദമായിരുന്നു. ഈ പരാമർശം സ്ത്രീകളോടുള്ള ഡിഎംകെയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് […]
Read more

പ്രതിഷേധം ശക്തം; 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തമാകുന്നു. ഒക്ടോബർ രണ്ട് മുതൽ നഗരത്തിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർക്കെതിരെ മൂന്ന് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ദില്ലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് കൂടുതൽ ശക്തമാക്കി. ദില്ലിയിലെ 37 പ്രശ്നസാധ്യതാ മേഖലകളുടെ സുരക്ഷ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീതിച്ചുനൽകി. ക്രൈംബ്രാഞ്ച് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും […]
Read more

കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; വിദ്യാർഥികൾ ചികിത്സയിൽ

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. വിദ്യാർഥികൾ തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്. സി. അച്യുതമേനോൻ കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി. 15 പെൺകുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി.
Read more

തിരുവല്ലയിൽ ആറ്റിൽ ചാടാൻ ശ്രമിച്ച 60കാരിയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച 60കാരിയെ നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് രക്ഷപ്പെടുത്തി. മദ്യലഹരിയിലായിരുന്ന സ്ത്രീ പാലത്തിന്റെ കൈവരി കടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചാടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇടപെട്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷിനെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് വനിതാ സഹപ്രവർത്തകരും ചേർന്ന് സ്ത്രീയെ പിന്തിരിപ്പിച്ചു. പിന്നീട് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സർക്കാർ ആശുപത്രിയിൽ പോകാൻ […]
Read more

ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ച് 3,000 കിലോമീറ്റർ വൈദ്യുതി ലൈൻ

ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ച് 3,000 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി ലൈൻ സ്ഥാപിക്കാൻ നീക്കം. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമായാണ് 2,000 മെഗാവാട്ട് ശേഷിയുള്ള അതിർത്തി കടന്നുള്ള വൈദ്യുതി ലൈൻ സ്ഥാപിക്കാൻ ആലോചിക്കുന്നത്. പദ്ധതി യാഥാർഥ്യമാക്കാൻ ഇന്ത്യയും സിംഗപ്പൂരും പ്രവർത്തിച്ചുവരികയാണെന്ന് കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപാദ് നായിക് വ്യക്തമാക്കി. കരമാർഗം 3,000 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ മണിപ്പുരിലെ ഇംഫാലിനെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന ഏകദേശം 3,000 കിലോമീറ്റർ ദൈർഘ്യമുള്ള വൈദ്യുതി പ്രസരണ ഇടനാഴിയാണ് പരിഗണനയിലുള്ളത്. മ്യാൻമർ, […]
Read more

ഇന്ദിര ഗാന്ധി പോലും ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ല: അഭിജിത് ദീപ്കെ

ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ സംസാരിക്കുന്ന വീഡിയോ സിജെപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “ഇന്ദിരാഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല” എന്നും “അറസ്റ്റ് വരിക്കാൻ തന്നെയാണ് താൻ വന്നത്” എന്നും ദീപ്കെ വീഡിയോയിൽ പറയുന്നുണ്ട്. നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ശക്തമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix