Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പനാമയിൽ വീണ്ടും ശക്തമായ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി

പനാമ സിറ്റി: പനാമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ വീണ്ടും ഭൂചലനം. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുമാറി ഉണ്ടായ ഭൂചലനത്തിന് 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. തുടർച്ചയായ ഭൂചലനങ്ങൾ രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പനാമയുടെ തെക്കൻ തീരമേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ഷോപ്പിങ് മാളുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. […]
Read more

ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്; മഞ്ഞപ്പടയ്ക്ക് നാളെ ആദ്യ മത്സരം

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിമൂന്നാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ വൈകിട്ട് അഞ്ചിന് ബെംഗളൂരു എഫ്‌സി, സ്പോർട്ടിങ് ക്ലബ് ദില്ലിയെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ പുതിയ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന ലീഗ് പന്തുരുളാൻ ഒരുങ്ങുന്നത്. ആരാധകരുടെ ആവേശം വീണ്ടെടുക്കുകയെന്ന വലിയ വെല്ലുവിളിയും ഇത്തവണ ഐഎസ്എല്ലിന് മുന്നിലുണ്ട്. പതിമൂന്ന് ടീമുകൾ പങ്കെടുക്കുന്ന ദൈർഘ്യമേറിയ സീസണിൽ ഹോം, […]
Read more

കൊല്ലത്ത് എംഡിഎംഎയുമായി മുൻ പൊലീസ് ഡ്രൈവർ പിടിയിൽ

കൊല്ലം: മയക്കുമരുന്നുമായി മുൻ പൊലീസ് ഡ്രൈവറെ എക്സൈസ് സംഘം പിടികൂടി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് പിടിച്ചെടുത്തു. പൊലീസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ബക്കർ, 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. ജോലിയിൽ നിന്ന് പുറത്തായ ശേഷവും ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായാണ് എക്സൈസിന്റെ […]
Read more

പെരിന്തൽമണ്ണയിൽ MDMAയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മണ്ണാർമല സ്വദേശി ജാസിർ അർഷാദ്, ജൂബിലി റോഡ് സ്വദേശി ഷഹന മിദ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

‘മുഖ്യമന്ത്രിയോ കായികമന്ത്രിയോ ഇതുവരെ വിളിച്ചിട്ടില്ല, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്’: ലോങ്ജംപ് താരം എം ശ്രീശങ്കർ

പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ കേരള സർക്കാർ അവഗണിക്കുന്നുവെന്ന് മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കർ. മെഡൽ നേട്ടത്തിനുശേഷം മുഖ്യമന്ത്രി, കായികമന്ത്രി ഉൾപ്പെടെ ആരും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികങ്ങൾ നൽകുമ്പോൾ കേരളത്തിൽനിന്ന് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീശങ്കർ പ്രതികരിച്ചു. പാരിതോഷികത്തിലും മറ്റ് ആനുകൂല്യങ്ങളിലും കേരളം പിന്നിലാണെന്നാണ് താരത്തിന്റെ വിമർശനം. കുറവ് പാരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിൽ മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ ആരോപിച്ചു. കേരളത്തിൽനിന്ന് അർഹമായ പിന്തുണ […]
Read more

സിഎംആർഎൽ–എക്സാലോജിക് ഇടപാട്; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ അപ്പീൽ നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർ നിയമനടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കമെന്നാണ് മന്ത്രിയുടെ പ്രതികരണം.
Read more

കേരളത്തിൽ വീണ്ടും അഞ്ചാംപനി വ്യാപനം; ഈ വർഷം 538 പേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി അഞ്ചാംപനി വ്യാപനം. ഏതാണ്ട് അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന രോഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ഈ വർഷം രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 1,099 പേരിൽ 538 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് കുട്ടികളും കോഴിക്കോട്ട് ഒരു കുട്ടിയും രോഗം ബാധിച്ച് മരിച്ചു. ഈ മാസം എട്ടുവരെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 263 പേരിൽ 22 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ഒക്ടോബർ എട്ടിന് മാത്രം രോഗലക്ഷണങ്ങളോടെ […]
Read more

സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്തെന്ന് ആരോപണം; കളമശ്ശേരി കേസിൽ കൂടുതൽ അന്വേഷണം

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയിരുന്നയാളാണെന്ന് പൊലീസ്. ഏറെ നാളായി ഇത്തരം കുറ്റകൃത്യങ്ങൾ നടന്നുവരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി പെൺകുട്ടികളെ പ്രതികൾ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും എസിപി വ്യക്തമാക്കി. ആസൂത്രിതമായ രീതിയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജില്ലയിലെ പല സ്പാകളിലേക്കും സ്ത്രീകളെ എത്തിച്ചിരുന്നത് ശ്രീരാജാണെന്നാണ് അന്വേഷണത്തിൽ […]
Read more

അഭിജീത് ദീപ്കേ കസ്റ്റഡിയിൽ; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. വിമാനത്തിൽനിന്ന് ഇറങ്ങുംമുമ്പാണ് ദീപ്കേയെയും ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് രംഗ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനായാണ് നേതാക്കൾ ദില്ലിയിലെത്തിയത്. എന്നാൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജീത് ദീപ്കേ പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. […]
Read more

നാല് മത്സരങ്ങളിലെ നിരാശയ്ക്ക് വിരാമം; സഞ്ജുവിന് തകർപ്പൻ തിരിച്ചുവരവ്, നേടിയത് 82 റൺസ്

റാഞ്ചി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസൺ. തുടർച്ചയായി നാല് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ശേഷമാണ് 21 പന്തിൽ അർധസെഞ്ചുറി നേടി സഞ്ജു തിളങ്ങിയത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ സഞ്ജുവിന്റെ ഒമ്പതാമത്തെ അർധസെഞ്ചുറിയാണിത്. മത്സരത്തിൽ 41 പന്തിൽ 82 റൺസും താരം നേടി. ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റിൽ 97 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ ഇതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix