Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സിജെപിയുടെ പ്ലാന്‍ ബി; പ്രതിഷേധം മുന്നോട്ട് നയിക്കാൻ ദീപ്കെയുടെ വിശ്വസ്തൻ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ സിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സമരത്തിന് പുതിയ നേതൃത്വം. അഭിജീത് ദീപ്കെ, സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിലായ സാഹചര്യത്തിൽ സിജെപി ഇൻചാർജ് അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരാനാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് അഭിജീത് ദീപ്കെ എക്സിൽ വീഡിയോ പങ്കുവെച്ചു. ശനിയാഴ്ച റെക്കോർഡ് ചെയ്ത വീഡിയോയാണ് അഭിജീത് ദീപ്കെ ഇപ്പോൾ പുറത്തുവിട്ടത്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള സാധ്യത […]
Read more

അച്ഛനും മകനും തമ്മിൽ സംഘർഷം; അച്ഛനെ വെട്ടിയ മകൻ തോട്ട പൊട്ടിച്ച് മരിച്ചു

തൃശൂര്‍: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ മകൻ അച്ഛനെ വെട്ടി. പിന്നാലെ തോട്ട പൊട്ടിച്ച് മകൻ ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. നന്ദന്റെ വെട്ടേറ്റ അച്ഛൻ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അയൽവാസിക്കും തോട്ട പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്.
Read more

ഡൽഹിയിലെ സുരക്ഷാ സന്നാഹങ്ങൾ യുദ്ധസമാനമെന്ന് ശശി തരൂർ; കേന്ദ്ര സർക്കാരിനെതിരെ വിമർശനം

ന്യൂഡൽഹി: സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ എം.പി. ഡൽഹിയിൽ 22,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്ന് തരൂർ പറഞ്ഞു. ട്രെയിനുകൾ റദ്ദാക്കിയതിലും മെട്രോ സർവീസുകൾ നിർത്തിവെച്ചതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പുലർച്ചെ രണ്ടുമണിക്കുശേഷം ദേശീയ തലസ്ഥാനത്തെത്തിയ തനിക്ക് മുമ്പെങ്ങും കാണാത്തവിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് കാണാനായതെന്ന് തരൂർ പറഞ്ഞു. റോഡുകളിലെങ്ങും പരിശോധനാ കേന്ദ്രങ്ങളും കോൺക്രീറ്റ് ബാരിക്കേഡുകളും നിരത്തിയിരിക്കുകയായിരുന്നു. 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായും […]
Read more

ഗ്യാനേഷിനെ രക്ഷിക്കാൻ ബിജെപി മരണവെപ്രാളത്തിൽ; തിങ്കളാഴ്ച ഡൽഹി കാണാത്ത സമരമുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിയുടെ നടപടികൾ അവരുടെ തന്നെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡൽഹി ഇതുവരെ കാണാത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ പരിഭ്രാന്തിയിലാണെന്നും അതിന്റെ ഭാഗമായാണ് ഡൽഹിയിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ നടക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമൊഴിയുന്നതുവരെ സമരം തുടരുമെന്നും രാജ്യത്തുടനീളം […]
Read more

ദില്ലിയിൽ യുദ്ധസമാന സാഹചര്യം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ഡല്‍ഹിയിൽ നിലവിലുള്ള സാഹചര്യം അപൂർവമാണെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാരെ നേരിടാൻ ദില്ലിയെ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് തരൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് താൻ ദില്ലിയിൽ തിരിച്ചെത്തിയതെന്നും നഗരത്തിലുടനീളം യുദ്ധസമാനമായ അന്തരീക്ഷമാണ് കാണാനായതെന്നും തരൂർ പറഞ്ഞു. ഓരോ നൂറ് മീറ്ററിലും ചെക്ക്പോസ്റ്റുകൾ, റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ, വാഹനങ്ങളുടെ […]
Read more

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ഡൽഹി പൊലീസ്; ഭക്ഷണവും മരുന്നും മുടങ്ങിയെന്ന് നേതാക്കൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയെന്ന് ആരോപണം. രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത പിണറായിയെയും മറ്റ് നേതാക്കളെയും മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചെങ്കിലും അവഗണന തുടർന്നുവെന്നാണ് നേതാക്കളുടെ ആരോപണം. പിണറായിയുടെ ഭക്ഷണവും മരുന്നും മുടങ്ങിയതായി ഒപ്പമുണ്ടായിരുന്ന നേതാക്കൾ ലൈവ് വീഡിയോയിലൂടെ […]
Read more

​മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) ആണ് അറസ്റ്റിലായത്. മുട്ടട സ്വദേശിയുടെ മകന് മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തതെന്നാണ് പരാതി. മംഗലാപുരത്തെ കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി റെസ്പിറേറ്ററി മെഡിസിന് പ്രവേശനം നൽകാമെന്ന് പറഞ്ഞാണ് പ്രതി പണം കൈക്കലാക്കിയത്. സ്വന്തം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് […]
Read more

ചോറ്റാനിക്കരയിൽ ഗർഭിണിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുഹൃത്തിനൊപ്പമായിരുന്നു കാർത്തിക വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇരുവരെയും […]
Read more

ജയചന്ദ്രനെ തോൽപിക്കാൻ സിപിഎം നേതാക്കൾ എത്തിയെന്ന ആരോപണം; തെളിവ് പുറത്തുവിടാൻ ഇബ്രാഹിംകുട്ടി കല്ലാറിനോട് സി.വി. വർഗീസ്

ഇടുക്കി: ഉടുമ്പൻചോലയിൽ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കൾ തന്നെ സമീപിച്ചെന്ന കോൺഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎം നേതാക്കൾ സമീപിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെങ്കിൽ അത് പുറത്തുവിടാൻ ഇബ്രാഹിംകുട്ടി കല്ലാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അണികളെപ്പോലും സ്വാധീനിക്കാൻ കഴിയുന്ന അമാനുഷികനാണോ ഇബ്രാഹിംകുട്ടി കല്ലാറെന്ന് വർഗീസ് ചോദിച്ചു. ഇക്കാര്യത്തിൽ സിപിഎമ്മിന് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാക്കൾ തന്നെ സമീപിച്ചുവെന്നതിന് തെളിവായി ശബ്ദരേഖ […]
Read more

ഇടിമിന്നലിൽ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ചു; വീട്ടമ്മയുടെ മുഖത്ത് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ വീട്ടമ്മയ്ക്ക് മുഖത്ത് പരിക്കേറ്റു. പ്രദേശത്തെ നാലോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടായത്. അടുക്കളയിൽ പാൽപ്പാത്രം എടുക്കാൻ പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീതയ്ക്ക് (60) പരിക്കേറ്റത്. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു. കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ചുമർ തകർന്നിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തിൽ ഭൂമി കുഴിഞ്ഞ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix