ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ ജനുവരിയിൽ
ആലപ്പുഴ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചൻ അടുത്ത വർഷം ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം തുടങ്ങുന്നതോടെ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ സ്വകാര്യ സംഘടനകളുടെ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അധികാരമേറ്റതിന് പിന്നാലെ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളിൽ ഇടത് യുവജന സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആശുപത്രി ക്യാമ്പസിനുള്ളിൽ കൊടിവെച്ച് ഭക്ഷണവിതരണം […]
Read more